കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കും

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച കുട്ടികളുടെ ദേശീയ കാലാവസ്ഥ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂമിശാസ്ത്രം മുഖ്യ വിഷയമായിട്ടുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിലവിൽ സ്കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. എട്ടാംതരം മുതൽ അന്തരീക്ഷ പഠനവും കാലാവസ്ഥാ പഠനവും കുട്ടികളിൽ എത്തിക്കുന്നതിന് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും.

ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന മാതൃകാപരവും ഉന്നത നിലവാരവും പുലർത്തുന്ന ഇത്തരം പല പ്രധാന പരിപാടികളും നടക്കുമ്പോൾ മുഖ്യധാര മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൂടി ഉണ്ടായാൽ കുട്ടികളുടെ അക്കാദമിക വളർച്ചയെ വളരെയേറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ സംസ്ഥാനങ്ങളെ ഒപ്പം ചേർത്ത് ഇത്തരത്തിൽ ദേശീയ നിലവാരം പുലർത്തുന്ന അക്കാദമിക സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഗവേഷണാത്മക നിലവാരം പുലർത്തുന്ന അക്കാദമിക പിന്തുണ പ്രവർത്തനങ്ങളും പൊതുവിദ്യാലയങ്ങളിൽ നിന്ന് ഉണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ കെ വിജയൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.

കോൺക്ലേവിൽ പങ്കെടുത്ത ഛത്തീസ്ഗഢ്, ഹരിയാന, ചണ്ഡീഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് സംസ്ഥാനത്തിന്റെ ഉപഹാരം മന്ത്രി നൽകി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ സ്വാഗതം പറഞ്ഞു. എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ. എസ് ഐ ഇ ടി ഡയറക്ടർ ബി. അബുരാജ്, സ് കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ഷാജി ബി നന്ദി പറഞ്ഞു. രണ്ട് ദിനങ്ങളിലായി നടന്ന പ്രബന്ധാവതരണങ്ങളും വിദഗ്ധരുടെ സെഷനുകളും പോസ്റ്റർ പ്രദർശനവും പൂർത്തിയായി.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago