ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം തിങ്കളാഴ്ച ആരംഭിക്കും

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സംഘടിപ്പിക്കുന്നു.റോബോ എക്സ് 2024 എന്ന പേരിട്ടിരിക്കുന്ന മത്സരങ്ങൾ എ‍ഡ്യൂ ക്രാഫ്റ്റിന്റെ സഹകരണത്തോടെ 25, 26 തീയതികളിലാണ് സംഘടിപ്പിക്കുന്നത്. കൊല്ലം ടി കെ എം എൻജിനിയറിങ്ങ് കോളേജ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാ​ഗം മേധാവി പ്രൊഫസർ ഡോ. ഇംതിയാസ് അഹമ്മദ് ടി.പി മുഖ്യാതിഥിയായിരിക്കും. 25ന് കുട്ടികൾക്കായുള്ള റോബോട്ടിക്സ് ആൻഡ് കോഡിങ് ക്ലാസ്സും 26 ന് അതിനോടനുബന്ധിച്ചുളള മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളിൽ ഓരോ സ്കൂളിൽ നിന്നും 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 3 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാം.മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും,രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 രൂപയുടെയും ക്യാഷ് പ്രൈസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7025112200

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

17 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

24 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

2 days ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

2 days ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago