Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സ്‌കൂളുകള്‍ക്ക് യു.പി.എസ് വിതരണം ചെയ്തു

തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കംമ്പ്യൂട്ടറുകള്‍ വിതരണം ചെയ്ത സ്‌കൂളുകള്‍ക്ക് യു.പി.എസ് വിതരണം ഇന്നലെ (08.08.2023) ഉച്ചയ്ക്ക് 2.30 ന് നടന്ന ചടങ്ങില്‍ ബഹു. വിദ്യാഭ്യാസ-കായിക കാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ശരണ്യ എസ്.എസ് ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. ഡെപ്യൂട്ടി മേയര്‍ ശ്രീ. പി.കെ രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ക്ലൈനസ് റൊസാരിയോ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഷാജിദാ നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രð എച്ച്.എസ്, അട്ടകുളങ്ങര (6 എണ്ണം), ജി.യു.പി.എസ്, കുലശേഖരം (5), ജി.എം.ജി.എച്ച്.എസ്.എസ,് പട്ടം (15), സാന്‍സ്‌ക്രിറ്റ് എച്ച്.എസ്, ഫോര്‍ട്ട് (1), ജി.യു.പി.എസ്, തിരുമല (5) എന്നീ സ്‌കൂളുകള്‍ക്കാണ് യു.പി.എസ് വിതരണം ചെയ്തത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!