രണ രംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3 വിഭാഗത്തിൽപെട്ട ടൈപ്പിസ്റ്റ് /കമ്പ്യൂട്ടർ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാന ഭരണ സേവന പുരസ്‌കാരങ്ങളും എല്ലാ വിഭാഗത്തിൽപെട്ട ജീവനക്കാരെയും പരിഗണിക്കുന്ന ഗ്രന്ഥരചന പുരസ്‌കാരവും (സംസ്ഥാനതലം) ക്ലാസ് 3 വിഭാഗത്തിൽപെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണ ഭാഷ സേവന പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3 വിഭാഗത്തിൽപെട്ട ടൈപ്പിസ്റ്റ് /കമ്പ്യൂട്ടർ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷപുരസ്‌കാരങ്ങൾ (സംസ്ഥാനതലം), ഭരണ ഭാഷ ഗ്രന്ഥ രചന പുരസ്‌കാരത്തിനുള്ള അപേക്ഷകൾ പ്രത്യേകം തരം തിരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര ഔദ്യോഗിക ഭാഷ വകുപ്പിനും ജില്ലാ തല ഭരണ ഭാഷാ സേവന പുരസ്‌കാരത്തിനായുള്ള അപേക്ഷകൾ ജില്ലാ കളക്ടർക്കും സെപ്റ്റംബർ 15 നകം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
ഭരണഭാഷ സേവന പുരസ്‌കാരം: അവസാന തിയതി സെപ്റ്റംബർ 15
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
