Ananthapuri Online News

Anantham Athivegam Ananthapuri Varthakal

‘മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച’ പ്രേക്ഷക റാങ്കിങ്ങില്‍ ഒന്നാമത്

വെഞ്ഞാറമൂട് ടാക്കീസിൻ്റെ ബാനറിൽ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത് വെള്ളിത്തിരയിൽ പ്രദർശനം നടന്നു വരുന്ന ചലച്ചിത്രമാണ് മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച. അനീഷ് രവി നായക വേഷത്തിലും പ്രതിനായകനായ് പ്രമോദ് നെടുമങ്ങാടും നായികയായി ശരണ്യയും, ധനലക്ഷ്മി എസ് നായരും ബാല താരവുമായ് ചിത്രത്തിൽ വേഷമണിഞ്ഞിട്ടുണ്ട്.

അനീഷ് പാപ്പാല, മുകേഷ് പുല്ലമ്പാറ തുടങ്ങിയവർക്ക് ഒപ്പം നിരവധി കലാകാരന്മാരും ഉണ്ട്. കഥയും തിരക്കഥയും സംഭാഷണവും ജീമോൻ അബ്രഹാം അഞ്ചല്‍, ഗാനങ്ങൾ ഡോക്ടർ സുകേഷ് ആർ എസ്, സംഗീതം സംഗീതം സന്ദീപ് രാജശേഖരന്‍, ആലാപനം അരവിന്ദ് വേണുഗോപാല്‍, എഡിറ്റിംഗ് അരുൺ ഡാവിഞ്ചി.

ചിരപുരാതന ക്ഷേത്രമായ വേങ്കല ഭവതി ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന കഥ ആനുകാലിക സംഭവങ്ങളെ വിരൽ ചൂണ്ടുന്നതും സമൂഹത്താൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സ്കൂൾ അധ്യാപകൻ്റെ ജീവിതവും അദ്ദേഹം അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ വേദനകളുമാണ് മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച പറയുന്നത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!