Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം റോബോ എക്സ് സമാപിച്ചു.

പ്രമുഖ എജ്യൂടെക് കമ്പനിയായ എജ്യൂക്രാഫ്റ്റിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച റോബോട്ടിക്സ് മത്സരത്തിൽ കൊല്ലം മഹാത്മാഗാന്ധി മെമ്മോറിയൽ സ്കൂൾ ജേതാക്കളായി. വിമല സെൻട്രൽ സ്കൂൾ ചാത്തന്നൂർ, ഡൽഹി പബ്ലിക് സ്കൂൾ മിയണ്ണൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 25,26 തീയതികളിൽ നടന്ന പരിപാടിയിൽ കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാ​ഗം മേധാവി പ്രൊഫസർ ഡോ. ഇംതിയാസ് അഹമദ് ടി പി മുഖ്യാതിഥിയായി.

ജില്ലയിലെ 11 സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ 25ന് കുട്ടികൾക്കായുള്ള റോബോട്ടിക്സ് ആൻഡ് കോഡിങ് ക്ലാസ്സും 26 ന് അതിനോടനുബന്ധിച്ചുളള മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് 5000 രൂപയും,രണ്ടാം സ്ഥാനം നേടിയ ടീമിന് 3000 രൂപയും, മൂന്നാം സ്ഥാനം നേടിയ ടീമിന് 1000 രൂപയുടെയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!