Ananthapuri Online News

Anantham Athivegam Ananthapuri Varthakal

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പടിത്തം. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു.

കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു ഇവര്‍ പുറത്തിറങ്ങി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഈ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതിനാല്‍ ആളപായമുണ്ടായില്ല. കഴക്കൂട്ടത്ത് നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!