Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സ്ക്കോൾ കേരളയിൽ വായനാ ദിനമാചാരിച്ചു

പൂജപ്പുര : സ്കോൾ കേരളയിൽ വായനാദിനാചരണവും ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. സർവ്വവിഞ്ജാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം ചെയ്തു. സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം അധ്യക്ഷനായി. ഗിരീഷ് കുമാർ, അജേഷ്, എസ്. ജിഷ, വി.എൻ. ദീപ, എൻ. ഷീജ, ആർ. സിനിവിദ്യ, വി. അമ്പിളി, ബി. എച്ച്. നദീറ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ  ഉന്നതവിജയം നേടിയ ഹൃദയ ഹനീഷ്, എസ്. ആർ. അനീഖ, എ. ഗൗതംകൃഷ്ണ, എ. ബി. അഭയ്, വി. ആദിത്യശിവ, എ. വി. അഭിനന്ദ്, അസ്ന ഹാജ, എം. എസ്. നിരഞ്ജന, വി. എം. വിശ്വലക്ഷമി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!