Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുമാണ് പ്രതിഷേധ മാർച്ച് പിൻവലിക്കാൻ കാരണമെന്ന് സിജെപി അറിയിച്ചു.

സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെയാണ് സിജെപി വക്താവ് സൗരവ് ദാസ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്ന വിവരം കോടതിയെ നേരിട്ട് അറിയിച്ചത്.

കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ പരിഗണിച്ചാണ് ശനിയാഴ്ച നടത്താനിരുന്ന മാർച്ച് ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്ന് സിജെപി വ്യക്തമാക്കി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!