
തിരുവനന്തപുരം. ഓഗസ്റ്റ് 8 മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് 345 സംഘടിപ്പിച്ച ആറാം രക്തദാന ക്യാമ്പായ രുധിര 6.0′ നടന്നു. ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വൻ വിജയകരമായിരുന്നു.
ഉദ്ഘാടന പ്രസംഗം കേരള ആർമ്ഡ് വിമൻസ് പൊലീസ് ബറ്റാലിയന്റെ കമാൻഡർ ശ്രീ. മുഹമ്മദ് നദീമുദ്ദീൻ ഐ. പി. എസ് നടത്തി. തുടർന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ശ്രീ. ഷഹാൻഷ കെ.എസ് ഐ.പി.എസ് പ്രത്യേക പ്രസംഗം നടത്തി. ഇരുവരും സാമൂഹിക ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ്, രക്തദാനം പോലുള്ള മനുഷ്യസേവന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും ആവേശപൂർവ്വം പങ്കെടുത്ത ക്യാമ്പിൽ 63 യൂണിറ്റ് രക്തം ശേഖരിച്ചു. മാനേജർ റവ. ഫാ. ഏ. ആർ. ജോൺ, പ്രിൻസിപ്പൽ ഡോ. അബ്ദുൽ നിസാർ, ഡീൻ ഡോ. സാംസൺ ഏ., ദീപക് പീറ്റർ, അഭിജിത് ആർ. പി., എൻ. എസ്. എസ് ബ്ലഡ് സെക്രെട്ടറിമാരായ ഗൗതം, അദ്രിജ എന്നിവർ പങ്കെടുത്തു.
എൻ.എസ്.എസ്. സന്നദ്ധപ്രവർത്തകർ പരിപാടി വിജയകരമായി ഏകോപിപ്പിച്ചു.

