Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പ്രൗഢഗംഭീരം, ജനനിബിഡം:  അനന്തപുരിയുടെ മനസ് കീഴടക്കി നവകേരള സദസ്സിന് ജില്ലയില്‍ സമാപനം
    , ,

    പ്രൗഢഗംഭീരം, ജനനിബിഡം: അനന്തപുരിയുടെ മനസ് കീഴടക്കി നവകേരള സദസ്സിന് ജില്ലയില്‍ സമാപനം

    14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ ഔദ്യോഗിക സമാപനം. ഡിസംബര്‍ 20ന് വൈകുന്നേരം ആറുമണിക്ക് വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച ജില്ലയിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികള്‍ ഇന്നലെ (ഡിസംബര്‍ 23) വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ പരിസമാപ്തി കുറിച്ചു. സംസ്ഥാനത്തെ 136ആമത് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സായായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്നത്. പതിനായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റിയ സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ…

    Continue Reading

  • ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യ സുരക്ഷാ പരിശോധന
    , , , , ,

    ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യ സുരക്ഷാ പരിശോധന

    മാനദണ്ഡങ്ങള്‍ പാലിക്കാത്ത 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തി വരുന്നത്. സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 2583 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.…

    Continue Reading

  • നാടിന്റെ പുരോഗതിയാണ് ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചു: മുഖ്യമന്ത്രി
    , ,

    നാടിന്റെ പുരോഗതിയാണ് ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചു: മുഖ്യമന്ത്രി

    നാടിന്റെ പുരോഗതിയാണു ജനതാത്പര്യമെന്നു നവകേരള സദസ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം പ്രാവര്‍ത്തികമായെന്നാണ് നവകേരള യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ നവകേരള സദസിന്റെ ഭാഗമായി ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങള്‍ക്കായാണു പ്രഭാത സദസ് സംഘടിപ്പിച്ചത്. കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ചു നിരവധി നിര്‍ദേശങ്ങള്‍ നവകേരള സദസുമായി ബന്ധപ്പെട്ട…

    Continue Reading

  • നവോത്ഥാന മൂല്യങ്ങളുയർത്തിയാണ് നവകേരളസദസ്സ് സംഘടിപ്പിക്കുന്നത്:  മുഖ്യമന്ത്രി
    , ,

    നവോത്ഥാന മൂല്യങ്ങളുയർത്തിയാണ് നവകേരളസദസ്സ് സംഘടിപ്പിക്കുന്നത്: മുഖ്യമന്ത്രി

    ഭേദങ്ങളൊന്നുമില്ലാതെ ജനം ഒഴുകിയെത്തുന്ന നവകേരള സദസ്സ് നവോത്ഥാന മൂല്യങ്ങളുയർത്തിപ്പിടിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. ആര്യനാട് നസ്റേത്ത് സ്കൂൾ ഗ്രൗണ്ടിൽ നടന്ന അരുവിക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 18ന് മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ്സ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യ പരിപാടി ശിവഗിരിയിൽ നിന്നാണ് ആരംഭിച്ചത്. നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളാനും നാട് കടന്നു വന്ന വഴികൾ ഓർക്കുന്നതിനുമുള്ള വേദി കൂടിയാണ് നവകേരള സദസ്സ്.ഈ സന്ദേശം പൊതു സമൂഹം നല്ല നിലയിൽ ഏറ്റെടുത്തു…

    Continue Reading

  • അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി മന്ത്രി വീണാ ജോര്‍ജിന്റെ ക്രിസ്തുമസ് ആശംസകള്‍
    ,

    അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി മന്ത്രി വീണാ ജോര്‍ജിന്റെ ക്രിസ്തുമസ് ആശംസകള്‍

    അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എസ്എംഎ ടൈപ്പ് 2 ബാധിച്ച എറണാകുളം സ്വദേശിനി ആയിഷ അഫ്രീന്‍ വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസകള്‍ക്കായി തെരഞ്ഞെടുത്തത്. ഫേസ്ബുക്കില്‍ മന്ത്രി ക്രിസ്തുമസ് കാര്‍ഡും ആയിഷയുടെ ചിത്രവും പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം നടുവ് നിവര്‍ത്തി ഇരിക്കുക, യാത്ര ചെയ്യുക, യാത്ര ചെയ്യുമ്പോള്‍ പുറത്തുള്ള കാഴ്ചകള്‍ ആസ്വദിക്കുക, ശ്വാസം തടസമില്ലാതെടുക്കുവാന്‍ കഴിയുക തുടങ്ങി ജീവിതത്തില്‍ ചെറിയ ചെറിയ സന്തോഷങ്ങള്‍…

    Continue Reading

  • സമസ്ത മേഖലകളിലും സംസ്ഥാനത്തിന് പുരോഗതി നേടാനായി : മുഖ്യമന്ത്രി
    , ,

    സമസ്ത മേഖലകളിലും സംസ്ഥാനത്തിന് പുരോഗതി നേടാനായി : മുഖ്യമന്ത്രി

    കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മികച്ച വളര്‍ച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളര്‍ച്ചയും തനത് വരുമാനത്തില്‍ 41 ശതമാനം വര്‍ദ്ധനവും കൈവരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം അഞ്ചു ലക്ഷം കോടിയില്‍ നിന്നും ഇപ്പോള്‍ 10 ലക്ഷം കോടിയില്‍പരമായി. പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയില്‍ നിന്നും രണ്ട് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയായി വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. മാമം മൈതാനത്ത് നടന്ന…

    Continue Reading

  • ജനകീയമായി ചിറയിൻകീഴ് മണ്ഡലം നവകേരളസദസ്സ്
    , ,

    ജനകീയമായി ചിറയിൻകീഴ് മണ്ഡലം നവകേരളസദസ്സ്

    4,660 നിവേദനങ്ങൾ സ്വീകരിച്ചു. ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി. പഞ്ചാരിമേളത്തിൻ്റെയും മുത്തുക്കുടയേന്തിയ 50 വനിതകളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയുംവേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ചിറയിൻകീഴ് അക്ഷരാഥത്തില്‍ ആവേശക്കടലായി മാറി. കുമാരനാശാൻ്റെ ജന്മസ്ഥലമായ തോന്നക്കലിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ കൃതികൾ സമ്മാനിച്ചു കൊണ്ടാണ് അതിഥികളെ…

    Continue Reading

  • ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ഡോ.ആർ ബിന്ദു
    , , ,

    ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ഡോ.ആർ ബിന്ദു

    ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ഈ തുക ബാങ്കുകളിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകരിൽ നിന്നും മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ 2023-2024 സാമ്പത്തിക വർഷത്തിൽ 202 പേരെ ധനസഹായത്തിന് തിരഞ്ഞെടുന്നത്. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പുനസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി…

    Continue Reading

  • അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം: മന്ത്രി എം ബി രാജേഷ്
    , ,

    അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം: മന്ത്രി എം ബി രാജേഷ്

    2035-ഓടെ കേരളത്തിലെ 93 ശതമാനം ജനങ്ങളും നഗരവാസികൾ ആയിത്തീരുമെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നഗരവികസനത്തിനായി അർബൻ കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം ചരിത്ര സംഭവമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ലൈഫ് സയൻസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള കമ്മീഷൻ നഗര സമൂഹമെന്ന രീതിയിൽ നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനാവശ്യമായ നടപടികൾക്ക് സംസ്ഥാനത്തെ സഹായിക്കും. നവകേരളം എന്ന ചോദ്യത്തിന് ഏറ്റവും മികച്ച ഉത്തരമാണ്…

    Continue Reading

  • വി ഡി സതീശൻ, വെറും ഡയലോഗ് സതീശൻ : മന്ത്രി പി എ മുഹമ്മദ് റിയാസ്
    , , , ,

    വി ഡി സതീശൻ, വെറും ഡയലോഗ് സതീശൻ : മന്ത്രി പി എ മുഹമ്മദ് റിയാസ്

    പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെറും ഡയലോഗ് സതീശൻ ആയി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കലും തെറിവിളിക്കലും ആണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ പ്രധാന ജോലി. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എൽഡിഎഫ് നേതാക്കളെയും തെറി വിളിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായ മര്യാദകൾ പാലിക്കാതെ വെറും ഡയലോഗ് സതീശനായി വി ഡി സതീശൻ മാറിക്കൊണ്ടിരിക്കുകയാണ് എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണെന്നും മന്ത്രി…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!