Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • നവകേരള സദസ്സ് ഭാവികേരള സൃഷ്ടിക്കായി: മന്ത്രി വി ശിവൻകുട്ടി
    , , ,

    നവകേരള സദസ്സ് ഭാവികേരള സൃഷ്ടിക്കായി: മന്ത്രി വി ശിവൻകുട്ടി

    കേരളം നേടിയ നേട്ടങ്ങൾ, കൈവരിക്കേണ്ട പുരോഗതികൾ, നേരിടുന്നവെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തുകൊണ്ട് ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന് അഭിപ്രായമാണ് നവകേര സദസ്സിൽ രൂപപ്പെടുത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തോന്നയ്ക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നവകേരള സദസ്സിന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും അയ്യായിരത്തിലധികം പരാതികളാണ് ലഭിച്ചത്. പരാതി നൽകുന്നവർക്ക് രസീത് നൽകുകയും, തുടർനടപടികൾ സ്വീകരിച്ചുകൊണ്ട് പരാതികൾ സമയബന്ധിതമായി തീർപ്പ് കൽപിക്കുകയും ചെയ്തുവരികയാണ്. ക്യാബിനറ്റ് യോഗങ്ങൾ ഇല്ലാത്ത ദിവസങ്ങളിൽ നിയോജക…

    Continue Reading

  • സംസ്ഥാനത്തിൻ്റേത് മികച്ച ധനകാര്യ മാനേജ്മെൻ്റ്: മുഖ്യമന്ത്രി
    , ,

    സംസ്ഥാനത്തിൻ്റേത് മികച്ച ധനകാര്യ മാനേജ്മെൻ്റ്: മുഖ്യമന്ത്രി

    കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മികച്ചതാണെന്നും തടസ്സങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിൻ്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ്സ് തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 ന് ശേഷം ആഭ്യന്തര വളർച്ച നിരക്ക് എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി. എന്നാൽ…

    Continue Reading

  • ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു
    , , ,

    ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു

    സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ. ഡി നിർവഹിച്ചു. ഡിസംബർ 24നാണ് ദേശീയ ഉപഭോക്തൃ അവകാശദിനം. ‘ഇ -കൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം’ എന്നതാണ് ഈ വർഷത്തെ ആശയം. ഇതിന്റെ ഭാഗമായുള്ള പോസ്റ്ററും അദ്ദേഹം പ്രകാശനം ചെയ്തു. ജാഗ്രതയോടെ ഡിജിറ്റൽ വ്യാപാരം, ഓൺലൈനായി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സ്വകാര്യ…

    Continue Reading

  • അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി
    , ,

    അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

    ഇനിയും വെല്ലുവിളിക്കാൻ ആണ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയും വെല്ലുവിളിക്കാൻ ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ചിറയൻകീഴ് മണ്ഡലത്തിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ കലാപഭൂമിയാക്കാൻ വി ഡി സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ്‌ ഗുണ്ടകൾ അഴിഞ്ഞാടിയത്…

    Continue Reading

  • പാചകവാതക ബുക്കിങ്ങിന്‌ പുതിയ നമ്പറുകള്‍ ഏര്‍പെടുത്തി
    , ,

    പാചകവാതക ബുക്കിങ്ങിന്‌ പുതിയ നമ്പറുകള്‍ ഏര്‍പെടുത്തി

    ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന്‌ പുതിയ നമ്പറുകള്‍ ഏര്‍പെടുത്തി അധികൃത൪. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആര്‍എസ്‌ നമ്പറുകള്‍ ഉപയോഗിക്കണമെന്ന്‌ അധികൃതര്‍ ആവശ്യപെട്ടു. ഈ നമ്പറുകൾ അഞ്ചു വര്‍ഷമായി നിലവിലുണ്ടെങ്കിലും പ്രവർത്തനരഹിതമായ 9446256789 എന്ന ഐവിആര്‍എസ്‌ നമ്പർ ഉപയോഗിച്ച്‌ ഭാരത്‌ ഗ്യാസ്‌ ഉപഭോക്താക്കൾ തുടര്‍ന്നും ബൂക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്നതുമൂലമാണ്‌ വീണ്ടും അറിയിങ്‌ നല്‍കിയത്‌.

    Continue Reading

  • തൊഴിൽ വർധനയ്ക്ക് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യും: മുഖ്യമന്ത്രി
    , , ,

    തൊഴിൽ വർധനയ്ക്ക് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യും: മുഖ്യമന്ത്രി

    സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായ പ്രഭാത സദസ്സിലാണ് ഇത്തരമൊരു ആശയം ഉയർന്നത്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനു മുതൽക്കൂട്ടാകുന്ന നിരവധി ക്രിയാത്മക ആശയങ്ങളും നിർദേശങ്ങളും ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ ഉയർന്നു. നാടിന്റെ വികസന സങ്കൽപ്പങ്ങൾ ഏതു രീതിയിൽ യാഥാർഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള സദസിന്റെ പ്രഭാത യോഗങ്ങളിൽ ഉയരുന്നതെന്ന് മുഖ്യമന്ത്രി…

    Continue Reading

  • യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു
    , , ,

    യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

    പോലീസ് – ഡി വൈ എഫ് ഐ മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചുവടെ. നവകേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി വീശിയതില്‍ പ്രകോപിതരായ ഡി വൈ എഫ് ഐ പ്രവർത്തകര്‍ യൂത്ത് കോൺഗ്രസുകാരെ അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം സെക്രട്ടേറിയറ്റ് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ആണ്…

    Continue Reading

  • കുട്ടികളില്‍ സാമ്പത്തിക ശീലം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി മൺവിള ഭാരതീയ വിദ്യാഭവന്‍
    , ,

    കുട്ടികളില്‍ സാമ്പത്തിക ശീലം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി മൺവിള ഭാരതീയ വിദ്യാഭവന്‍

    കുട്ടികളില്‍ സാമ്പത്തിക ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന് തുടക്കം കുറിച്ച് മൺവിള ഭാരതീയ വിദ്യാഭവന്‍. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ ബാലകൃഷ്ണൻ ഐഎഎസ് (Rtd.) ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭാവിജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശാസ്ത്രീയ പരിശീലനം ആവശ്യമാണെന്നും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ കുട്ടികള്‍ക്കും ധാരാളം സംഭാവനകള്‍ നല്കാന്‍ കഴിയുമെന്നും ക്ലാസിന് നേതൃത്വം നല്‍കിയ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഡോക്ടർ ബൈജു രാമചന്ദ്രൻ FCS…

    Continue Reading

  • കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു
    , , ,

    കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു

    തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് അര്‍ഹമായ കേന്ദ്ര വിഹിതമായ എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം നിര്‍ദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും ഫണ്ട് തടഞ്ഞ് വച്ചിരിക്കുന്നത് എന്‍.എച്ച്.എമ്മിന്റെ പല പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ മാസം പോലും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയത്. അതിനാല്‍ എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്നും മന്ത്രി വീണാ…

    Continue Reading

  • നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം
    , ,

    നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം

    മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം. വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരള സദസ്സ് ജന നിബിഢമായി. ആറുമണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിക്കായി ഉച്ചതിരിഞ്ഞതോടെ തന്നെ ജനങ്ങളെത്തി ഇരിപ്പിടമുറപ്പിച്ചിരുന്നു. നാലുമണി മുതല്‍ കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തപരിപാടിയും മജീഷ്യന്‍ ഹാരിസ് താഹയുടെ മാജിക്ക് ഷോയും ചലച്ചിത്ര പിന്നണി ഗായകന്‍ അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക് സംഗീത പരിപാടിയും അരങ്ങേറി.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!