Author: News Desk
-

നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം. വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരള സദസ്സ് ജന നിബിഢമായി. ആറുമണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിക്കായി ഉച്ചതിരിഞ്ഞതോടെ തന്നെ ജനങ്ങളെത്തി ഇരിപ്പിടമുറപ്പിച്ചിരുന്നു. നാലുമണി മുതല്‍ കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തപരിപാടിയും മജീഷ്യന്‍ ഹാരിസ് താഹയുടെ മാജിക്ക് ഷോയും ചലച്ചിത്ര പിന്നണി ഗായകന്‍ അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക് സംഗീത പരിപാടിയും അരങ്ങേറി.…
-

കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ അഭിമുഖം ഡിസംബർ 23ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബർ 23 രാവിലെ 10നാണ് അഭിമുഖം. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്തികയിൽ പ്ലസ്ടുവും സെയിൽസ് ഓഫീസർ തസ്തികയിൽ ഡിഗ്രിയുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്‌ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.
-

ഫിഷറീസ് വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്‌സ് മാനേജ്‌മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റംസ് പദ്ധതി പ്രകാരം അഴൂർ – മടശ്ശേരിക്കോണം ഭാഗത്ത് സിമന്റ് പൈപ്പ്, സിമന്റ് റിംഗ്, തെങ്ങോല, ചിരട്ട, മുളങ്കുറ്റികൾ എന്നിവ ഉപയോഗിച്ച് മത്സ്യ സംരക്ഷിത പ്രദേശം സജ്ജീകരിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ കമലേശ്വരത്തുള്ള തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
-

പശ്ചിമേഷ്യയിലെ മികച്ച കളിക്കാരെ കണ്ടെത്താനായി ഇന്ത്യ ഖേലോ ഫുട്ബോള്‍, ബ്ലൂ ആരോസുമായി കൈകോര്‍ക്കുന്നു
കൊച്ചി: ഇന്ത്യയിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുക, വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇന്ത്യ ഖേലോ ഫുട്ബോള്‍ (ഐ.കെ.എഫ്), മാര്‍ക്കറ്റിംഗ്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലൂ ആരോസുമായി കൈകോര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കുന്നു. മികച്ച ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനും അവരെ അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തിയെടുക്കാനുമുള്ള ഐ.കെ.എഫിന്റെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന നീക്കമാണ് ഇത്. ‘അതിര്‍ത്തികള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അപ്പുറമുള്ള ഒരു യാത്രയ്ക്കാണ് ഞങ്ങള്‍ ഇതിലൂടെ തുടക്കം കുറിക്കുന്നതെ’ന്ന് ഐ.കെ.എഫ് സ്ഥാപകന്‍ ഫാനി ഭൂഷണ്‍ അറിയിച്ചു. ‘പ്രതിഭകളെ കണ്ടെത്താന്‍ വേണ്ടി…
-

‘2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറക്കി
കൊച്ചി: ഓസ്‌കാര്‍ നോമിനേഷനില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം. ലണ്ടന്‍ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ്, സിംഗിള്‍ ഐഡി എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി ടു ഓസ്‌കാര്‍ വിത്ത് ഡിഎന്‍എഫ്ടി പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകന്‍ ഹരിഹരന്‍, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, അഭിനേതാക്കളായ നരേന്‍, തന്‍വി റാം, ടെക് ബാങ്ക് മൂവീസ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സുഭാഷ്…
-

ഇത്രയുമധികം മെഡിക്കല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത് ഇതാദ്യം
മെഡിക്കല്‍ കോളേജുകളില്‍ വന്‍ മാറ്റം: പുതിയ 270 തസ്തികകള്‍. സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍. ആദ്യമായി വിവിധ മെഡിക്കല്‍ കോളേജുകളില്‍ 42 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍. തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം…
-

വിശക്കുന്നവര്‍ക്ക് അന്നവുമായി ‘പ്രാഞ്ചിയേട്ടന്‍സ് അടുക്കള’ ആരംഭിച്ചു
വിശക്കുന്നവര്‍ക്ക് അന്നവുമായി ‘പ്രാഞ്ചിയേട്ടന്‍സ് അടുക്കള‘ ആരംഭിച്ചു പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സൗജന്യമായി എല്ലാദിവസവും ഇവിടെ ലഭിക്കും കൊച്ചി: വിശപ്പനുഭവിക്കുന്ന പാവങ്ങള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുവാന്‍ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി ‘പ്രാഞ്ചിയേട്ടന്‍സ്അടുക്കള’ ആരംഭിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎല്‍എ ടി. ജെ വിനോദ്, തൃക്കാക്കര എംഎല്‍എ ഉമാ…
-

തിരുവനന്തപുരത്ത് റെഡ് സോണ്‍ പ്രഖ്യാപിച്ചു
നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍ റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയുടേതാണ് പ്രഖ്യാപനം. വര്‍ക്കല, ആറ്റിങ്ങല്‍, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല സ്റ്റേഷന്‍ പരിധികളില്‍ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളില്‍ ഡ്രോൺ പറത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബസ് കടന്നുപോകുന്ന വഴികളിലും ഡ്രോൺ പറത്താന്‍ പാടില്ല.
-

നവകേരള സദസ്സ് ജില്ലയിൽ ഇന്ന് (ഡിസംബർ 20) മുതൽ; ആദ്യ സദസ്സ് വർക്കലയിൽ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ മണ്ഡല സന്ദർശനത്തിന് തുടക്കമാകുന്നു. നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വർക്കല മണ്ഡലത്തിൽ ഇന്ന് നടക്കും. വൈകിട്ട് ആറിന് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള സദസ്സിന് വേദിയാകുന്നത്. നവകേരള സദസ്സിനുള്ള ഒരുക്കങ്ങളെല്ലാം മണ്ഡലത്തിൽ പൂർത്തിയായി. പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിനായി 23 കൗണ്ടറുകളാണ് വേദിക്ക് അരികിലായി സജ്ജമായിട്ടുള്ളത്. സ്ത്രീകൾ, അംഗപരിമിതർ, വയോജനങ്ങൾ എന്നിവർക്കായ് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ നിവേദനങ്ങൾ സ്വീകരിക്കും. നവകേരള സദസ്സിനോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും…
-

ഗതാഗത നിയന്ത്രണ വിലക്ക് പിന്‍വലിച്ചു
കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍, ഖനന പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഡിസംബര്‍ 19 മുതല്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇന്ന് മുതല്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
You May Have Missed












