Author: News Desk
-

കോവിഡില്‍ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോര്‍ജ്
കോവിഡ് കണ്ടെത്തുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ്…
-

വസന്തോത്സവം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
പുതുവത്സാരാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ‘ഇല്ലുമിനിറ്റിംഗ് ജോയ് സ്പ്രെഡിംഗ് ഹാര്‍മണി’ എന്ന പേരില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് നിരക്ക്. കനകക്കുന്നില്‍ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിലൂടെയും കേരള ബാങ്കിന്റെ ശാഖകളിലൂടെ ഡിസംബര്‍ 23…
-

തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾ
തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾ1.65 കോടിയുടെ ഭരണാനുമതി. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്ക് ബസുകൾ വാങ്ങുന്നതിന് ഒരു കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഗവ.യു.പി.എസ്.പാൽക്കുളങ്ങര, ഗവ. ടി.ടി.ഐ. മണക്കാട്, വി.എച്ച്.എസ്.എസ്. മണക്കാട്, സെന്റ് തോമസ് എച്ച്.എസ്.എസ്. പൂന്തുറ, ഗവ.എൽ.പി.എസ്. വള്ളക്കടവ്, സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂൾ കൊച്ചുവേളി, സെന്റ് മേരീസ് എച്ച്.എസ്.എസ്, വെട്ടുകാട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വാഹനം വാങ്ങുന്നത്. ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, ഗവ.യു.പി.എസ്. ബീമാപള്ളി,…
-

ആവേശമായി ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023
തിരുവനന്തപുരം: ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023 അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പരിപാടി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിച്ചു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവ അർഹരായവർക്ക് കൈമാറി. പ്രശസ്ത താരങ്ങളായ ഹണിറോസ്, മണിയന്‍പിള്ള രാജു, ദേവന്‍, ഇഷ ആനന്ദ്, പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്…
-

സീനിയർ അക്കൗണ്ടന്റ് നിയമനം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ, എ.ജി. ഓഫീസിൽ നിന്ന് വിരമിച്ചർക്കും ജൂനിയർ സൂപ്രണ്ടായി പൊതുമാരാമത്ത് വകുപ്പിൽ നിന്നോ ജലസേചന വകുപ്പിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. 20,065 രൂപ പ്രതിമാസ വേതനമായി ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 30 നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ്…
-

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (ഡിസംബർ 19) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
-

അഭിപ്രായ വോട്ടെടുപ്പ് മോദിക്ക് ഹാട്രിക് പ്രവചിക്കുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: അഭിപ്രായ വോട്ടെടുപ്പ് മോദിക്ക് ഹാട്രിക് പ്രവചിക്കുന്നു, ഇന്ത്യയെ 163 സീറ്റുകളിലേക്ക് പരിമിതപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 സർവേ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടി 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ, ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണ അധികാരത്തിൽ തിരിച്ചെത്തുമെന്ന് അഭിപ്രായ സർവേകളിലൂടെ ചരിത്രം രചിച്ചേക്കാം. ഈ നേട്ടം, പ്രവചനങ്ങൾ ശരിയാണെങ്കിൽ, മൂന്ന് തവണ തുടർച്ചയായി അധികാരത്തിൽ സേവനമനുഷ്ഠിച്ച ഇന്ത്യയുടെ ആദ്യത്തെയും ഏക പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവിന് തുല്യമായി…
-

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി
നവകേരള യാത്രയ്ക്കിടയിൽ ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച ബസിനുനേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സന്ദീപിന്റെ പട്ടത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പോലീസിന് ലാത്തിച്ചാർജ്ജ് ചെയ്യേണ്ടി വന്നു.
-

സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ ശ്രമം: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാനാണ് സർവ്വകലാശാല ചാൻസലർ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലകളിൽ കലാപകലുഷിതമാകുംവിധം വളരെ നിലവാരമില്ലാത്ത തരത്തിൽ ചാൻസലർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചാൻസിലർ എന്ന നിലയ്ക്ക് ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നിലപാടാണ് ഗവർണർ സ്വീകരിച്ചു പോരുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വളരെ സംയമനത്തോടെയും പക്വതയോടുംകൂടി വേണം കാണാൻ. ഗവർണറുടെ ഭാഗത്തുനിന്നും അപക്വമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം നടത്തുന്ന മുന്നോട്ടുപോക്കിനുള്ള…
You May Have Missed













