Author: News Desk
-

കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്
കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിംഗ് പരിശോധനയ്ക്ക് അയയ്ക്കാന്‍ മന്ത്രിതല യോഗത്തില്‍…
-

നടി ശോഭന അവതരിപ്പിക്കുന്ന മൂന്ന് പരമ്പരകൾ സീ കേരളം ചാനലില്‍
മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ സീ കേരളവും ശോഭനയുംതിരുവനന്തപുരം ഡിസംബർ 18: പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ പരമ്പരകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. തിങ്കളാഴ്ച (ഡിസംബർ 18) മുതൽ സംരക്ഷണം ചെയ്യുന്ന ആദ്യ രണ്ട് സീരിയലുകൾ അവതരിപ്പിച്ചു കൊണ്ടാണ് ശോഭന സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നത്. തിങ്കളാഴ്ച മുതൽ യഥാക്രമം രാത്രി 7 മണിക്കും രാത്രി 9 മണിക്കും സംപ്രേഷണം ആരംഭിക്കുന്ന പരമ്പരകൾ സുഭദ്രം, മായാമയൂരം എന്നിവയാണ്.സുഭദ്രം…
-

തദ്ദേശീയ ജീവിതം വരച്ചുകാട്ടി അരുവിക്കരയിൽ ‘ഗോത്ര കാന്താരം’
നവകേരള സദസ്സിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ്സ് ‘ഗോത്ര കാന്താരം’ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു. പാരമ്പര്യ ഗോത്ര ചികിത്സ, കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം , വിപണനം, ഗോത്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണനം, തനത് കലാരൂപങ്ങളുടെ അവതരണം, സെമിനാർ, അമ്പെയ്ത്ത് മത്സരം എന്നിവ ഗോത്രസദസ്സിന്റെ ഭാഗമായി നടക്കും. പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം വെള്ളനാട്…
-

നവകേരള സദസ്സിന് തിരുവനന്തപുരം ജില്ല സജ്ജം. ഡിസംബർ 20 ന് തുടങ്ങി 23ന് സമാപിക്കും
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലതല സന്ദർശനത്തിന് തിരുവനന്തപുരം ജില്ല പൂർണ സജ്ജം. ഡിസംബർ 20ന് വർക്കല മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന നവകേരള സദസ്സിന് ഡിസംബർ 23ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ സമാപനമാകും. ജില്ലയിലെ 14 മണ്ഡലങ്ങളും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പ്രഭാതയോഗങ്ങൾക്കും നവകേരള സദസ്സിനുമുള്ള വേദികളുടെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. പൊതുജനങ്ങൾക്ക് നിവേദനം നൽകുന്നതിനായി കൗണ്ടറുകളുണ്ടാകും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും വേദിക്കരികിലായി തന്നെ ഉണ്ടാകും. ഡിസംബർ 20 വൈകിട്ട് ആറിന് വർക്കല…
-

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്
നെടുമങ്ങാട് : പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നും ബി. എസ്. എം. എസ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മേലാംകോട് സ്വദേശിയായ അനുപമ ഗോപനെ നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാറും, വേദി രക്ഷാധികാരിയും, മുൻ നഗരസഭ പ്രതിപക്ഷ നേതാവും, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമായ ടി അർജുനനും ചേർന്ന് പൊന്നാട അണിയിച്ചു അനുമോദിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ മുഹമ്മദ് ഇല്യാസ് പത്താം കല്ല്, നെടുമങ്ങാട് കെ എസ് പ്രമോദ്,…
-

ഡിജിറ്റല്‍ ബാങ്കിങ്ങില്‍ പ്രതീക്ഷയേകി ഇസാഫും ഏസ്മണിയും കൈകോര്‍ത്തു
യുപിഐ എടിഎം – ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ക്ക് തുടക്കമായി കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും കൈകോര്‍ക്കുന്നു. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇരു സ്ഥാപനങ്ങളും ഏജന്‍സി ബാങ്കിംഗ് സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കൂടാതെ യുപിഐ സംവിധാനം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്ന യുപിഐ എടിഎം സേവനങ്ങള്‍ക്കും ഏസ്മണി ഇതോടൊപ്പം തുടക്കം കുറിച്ചു. കേരളം – തമിഴ്നാട് സംസ്ഥാനങ്ങളിലെ…
-

അടുക്കള; പ്രിയ എസ് പൈ എഴുതിയ കവിത
പുകയുടേയും കനലിന്റെയും കൂടെ അവളുടെ ഹൃദയ- താളങ്ങളുടേയും നോവറിഞ്ഞഅടുക്കള.കയ്യാളവൾ, ഉള്ളെരിഞ്ഞുനീറ്റിയെടുത്ത ആഹാരമായിരംപേർക്ക് വിളമ്പി.എപ്പോഴൊക്കെയോ ഉപ്പും മുളകും പരസ്പരം വഴിമാറിപ്പോയത്,കറിക്കൂട്ട് വേണ്ടവിധത്തിൽചേരാതെപോയത്,ചിലപ്പോഴൊക്കെ മിക്സിഅവളുടെ സങ്കടങ്ങളെകശക്കിയെറിയാറുണ്ട്.അവളുടെ ഉള്ളിലുള്ള രോഷംമുഴുവൻ ഏറ്റെടുത്തമട്ടിൽവലിയ ശബ്ദം ചീറ്റിച്ചുകൊണ്ട്കുക്കറും അവളോട് കൂടാറുണ്ട്.സിങ്ക് നിറഞ്ഞ് കലഹിച്ച പാത്രങ്ങളൊക്കെയും ക്ഷമയോടെ അവളെ കാത്തിരിക്കാറുണ്ട്.അരങ്ങത്തേയ്ക്ക് വന്ന സ്ത്രീരത്നങ്ങളധികവുംഅടുക്കളയിൽ നിന്നായിരുന്നത്രെ.ഒരു മുറിയും ഇത്രമേൽ അവളെ സ്നേഹിച്ചിട്ടുണ്ടാകില്ല തീർച്ച… പ്രിയ. എസ്. പൈ
-

അവയവദാനത്തിന് മികച്ച പിന്തുണയാണ് ആവശ്യം; സ്പീക്കർ എ എൻ ഷംസീർ
കൊച്ചി: കേരളത്തിൽ അവയവദാനത്തിന്റെ കാര്യത്തിൽ കാണുന്ന വിമുഖത മാറ്റാൻ, ട്രാൻസ്പ്ലാന്റ് നടത്തുന്നവർക്ക് ഊർജം പകരുകയാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ് എന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. പങ്കാളിത്തം കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഹാർട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രാൻസ്പ്ലാന്റ് ഗെയിംസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. അവയവ മാറ്റത്തിന് സംസ്ഥാനത്ത് അനുമതി അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വേഗത കൊണ്ടുവരണമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. അവയവദാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരണം.…
-

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് അഡ്വ. പി. സതീദേവി
കേരളത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രീമാരിറ്റല്‍ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍.നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ഹാളില്‍ വച്ച് നടത്തിയ പരിപാടിയുടെ ആദ്യ സെഷന്‍ കെ. അന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍. പാര്‍വതിദേവി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ…
-

കോമോറിൻ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി
ബംഗാൾ ഉൾക്കടലിൽ നിന്ന് ശക്തമായ വടക്ക് – കിഴക്കൻ കാറ്റ് തെക്കേ കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 22 മുതൽ 24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
You May Have Missed














