Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിരോധനം
    ,

    ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിരോധനം

    തിരുവനന്തപുരം ജില്ലയില്‍ അട്ടക്കുളങ്ങര തിരുവല്ലം റോഡില്‍, മണക്കാട് – പെരുനെല്ലി റോഡില്‍ നിന്നും കഴക്കൂട്ടം കോവളം ബൈപാസ് റോഡിലേക്ക് എത്തുന്നതിന് മുന്‍പായുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതുവഴി ഭാരം കൂടിയ വാഹനങ്ങള്‍ കടന്നു പോകുന്നത് നിരോധിച്ചു. മണക്കാട് ഭാഗത്ത് നിന്നും ബൈപ്പാസ് റോഡിലേക്ക് പോകുന്ന ഭാരമുള്ള വാഹനങ്ങള്‍ മണക്കാട് – വലിയതുറ റോഡ് വഴിയോ അട്ടക്കുളങ്ങര – ഈഞ്ചക്കല്‍ റോഡ് വഴിയോ മാറി പോകേണ്ടതാണെന്ന് പൊതുമരാമത്തു വകുപ്പ് എക്‌സിക്യൂട്ട്ീവ് എഞ്ചിനീയര്‍ അറിയിച്ചു.

    Continue Reading

  • അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ധർണ്ണ നടത്തി
    , ,

    അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ധർണ്ണ നടത്തി

    മെഡിസെപ്പ് ഓപ്‌ഷണൽ ആക്കുക, എല്ലാ ചികിത്സാ സൗകര്യങ്ങളും മെഡിസിപ്പിന് കീഴിൽ കൊണ്ടുവരിക, ഒ പി സൗകര്യം മെഡിസിപ്പിൽ സൗജന്യമായി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ.

    Continue Reading

  • മന്ത്രിയെ കണ്ടിട്ടേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയുമായി ലീല
    , , ,

    മന്ത്രിയെ കണ്ടിട്ടേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയുമായി ലീല

    കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ചിറയിന്‍കീഴിലെ താലൂക്ക് കണ്ണാശുപത്രിയില്‍ എത്തിയപ്പോള്‍, മന്ത്രിയെ കണ്ടിട്ടേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയുമായി ചികിത്സയ്ക്കായി എത്തിയ ലീല ഉണ്ടെന്ന വിവരം അറിഞ്ഞ മന്ത്രി ലീലയെ കാണാന്‍ എത്തി. മന്ത്രിയെ കണ്ട ലീല ആരുമില്ലന്നും, കണ്ണിനു കാഴ്ചയില്ലന്നും, ശസ്ത്രക്രിയ നടത്തുന്നതിന് സഹായിക്കണമെന്നും മന്ത്രിയോട് അപേക്ഷിച്ചു. ഉടന്‍ തന്നെ മന്ത്രി കണ്ണാശുപത്രി സൂപ്രണ്ട് ഡോ. ചിത്രയെ വിളിച്ച് അപ്പോള്‍ തന്നെ അറിയിച്ച് ആവശ്യമായ സഹായം നല്‍കാന്‍…

    Continue Reading

  • വെള്ളായണി തടാകത്തിന്‍റെ പുനരുദ്ധാരണം അദാനി ഫൗണ്ടേഷന്‍റെ പിന്തുണയോടെ പുരോഗമിക്കുന്നു
    , , ,

    വെള്ളായണി തടാകത്തിന്‍റെ പുനരുദ്ധാരണം അദാനി ഫൗണ്ടേഷന്‍റെ പിന്തുണയോടെ പുരോഗമിക്കുന്നു

    തിരുവനന്തപുരം: അദാനി ഫൗണ്ടേഷന്‍ 2020 മുതല്‍ വെള്ളായണി തടാകത്തിന്‍റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്‍റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ളോട്ടിങ് ബാര്‍ജ് (ഹിറ്റാച്ചി) ഉപയോഗിച്ചുള്ളതാണ് ഈ രീതി. നമ്മുടെ അടിസ്ഥാന തത്വങ്ങളും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദായി പോര്‍ട്ട്സിനും സ്പെഷല്‍ ഇക്കണോമിക് സോണിനുമുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കാണാനാവുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ഝാ പറഞ്ഞു.…

    Continue Reading

  • അയ്യപ്പന്മാര്‍ക്ക് സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക് ഒരുക്കി
    , , ,

    അയ്യപ്പന്മാര്‍ക്ക് സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക് ഒരുക്കി

    മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി  ശബരീപീഠത്തിന് സമീപത്തായി സജ്ജീകരിച്ച സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റും, പത്തനംതിട്ട റിഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററും (പി ആര്‍ പി സി ) സംയുക്തമാണ് സൗജന്യ ക്ലിനിക്ക് നടത്തുന്നത്. പി ആര്‍ പി സി പ്രസിഡന്റ്  ഹര്‍ഷകുമാര്‍, ചെയര്‍മാന്‍  കെ പി ഉദയഭാനു, ഗവേണിങ് മെമ്പര്‍ അഡ്വ.എസ്.മനോജ്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ഷാജഹാന്‍,…

    Continue Reading

  • ശബരിമലയില്‍ ആരോഗ്യസേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്
    , , ,

    ശബരിമലയില്‍ ആരോഗ്യസേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്

    ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കി പരാതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത്. മണ്ഡല കാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തി. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59)എന്ന ഭക്തന്‍ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു, ഇവര്‍ക്ക് പ്രാഥമിക…

    Continue Reading

  • , , ,

    പവിത്രം ശബരിമല പ്രോജക്ട് ഉദ്ഘാടനം നിര്‍വഹിച്ചു

    മണ്ഡല-മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ച പവിത്രം ശബരിമല പ്രോജക്റ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ ആരംഭിച്ചു. മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍ ഉല്‍പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും, ക്ഷേത്ര ജീവനക്കാര്‍, വൈദിക സേവന ജീവനക്കാര്‍…

    Continue Reading

  • ശിശുദിനത്തില്‍ വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റം ചെയ്ത കുട്ടികള്‍
    , , ,

    ശിശുദിനത്തില്‍ വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റം ചെയ്ത കുട്ടികള്‍

    കൊച്ചി: ഒരു വയസുകാരി ഇഷ മെഹറിന്‍, പതിമൂന്നുകാരന്‍ ആദില്‍ മുഹമ്മദ്, ഒന്‍പതു വയസുകാരി പാര്‍വ്വതി ഷിനു, ആറു വയസുകാരന്‍ ഹെനോക് ഹര്‍ഷന്‍, ഒന്‍പതു വയസുകാരി ആന്‍ മരിയ, എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തില്‍ ഒത്തുചേര്‍ന്നത് ഒരു ലക്ഷ്യത്തിനായാണ്. ഡിസംബര്‍ ഒന്‍പതിന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ഭാഗമായി ഹൈക്കോടതി ജെട്ടിയില്‍ നിന്നും വൈപ്പിന്‍ വരെയും തിരിച്ചുമുള്ള വാട്ടര്‍ മെട്രോ യാത്രയില്‍ പങ്കെടുത്തുകൊണ്ട് അവയവ ദാനമെന്ന മഹത്തായ സന്ദേശമാണ് ഈ കുട്ടികള്‍ സമൂഹത്തിന്…

    Continue Reading

  • കുട്ടിപ്പള്ളിക്കൂടത്തിന് പുതിയ അമിനിറ്റി സെന്റർ
    ,

    കുട്ടിപ്പള്ളിക്കൂടത്തിന് പുതിയ അമിനിറ്റി സെന്റർ

    വിതുര ഗ്രാമ പഞ്ചായത്തിലെ കൊമ്പ്രാൻ കല്ല് സെറ്റിൽമെന്റിൽ കുട്ടികളുടെ പഠനത്തിനായി വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നാലു വർഷമായി നടത്തി വരുന്ന കുട്ടിപ്പള്ളിക്കൂടത്തിന് യൂണിയൻ ബാങ്ക് പുതിയ അമിനിറ്റി സെന്റർ അനുവദിച്ചു.വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ആനന്ദ് തറക്കല്ലിട്ടു.60 ദിവസത്തിനുള്ളിൽ സെന്റർ സജ്ജമാകും. കുട്ടികൾക്ക് ടോയ്‌ലറ്റുകൾ , വാഷ് ഏരിയ , ഡ്രെസ്സിങ് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് അമിനിറ്റി സെന്റർ. കുട്ടിപ്പള്ളിക്കൂടത്തിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ…

    Continue Reading

  • ജനതാദൾ ( എസ് ) ഏജീസ്‌ ഓഫീസ്‌ മാർച്ച് നടത്തി
    , , , ,

    ജനതാദൾ ( എസ് ) ഏജീസ്‌ ഓഫീസ്‌ മാർച്ച് നടത്തി

    കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് യുവജനതാദൾ ( എസ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ്‌ ഓഫീസ്‌ മാർച്ച് ജനതാദൾ ( എസ് ) സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്തു.

    Continue Reading

error: Content is protected !!