Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കേരളത്തിലെ ആദ്യ എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍ പ്രക്രിയ ചെയ്ത് അപ്പോളോ അഡ്ലക്സ് ആശുപത്രി
    , , , ,

    കേരളത്തിലെ ആദ്യ എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍ പ്രക്രിയ ചെയ്ത് അപ്പോളോ അഡ്ലക്സ് ആശുപത്രി

    കൊച്ചി: ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്ന മാരകമായ അവസ്ഥയായ ഗ്യാസ്‌ട്രോഈസോഫേജിയല്‍ റിഫ്ലക്സ് ഡിസീസ് (GERD) ചികിത്സിക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍ പ്രക്രിയ അപ്പോളോ അഡ്ലക്സ് ആശുപത്രി വിജയകരമായി പൂര്‍ത്തിയാക്കി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ലീഡ് ഇന്റെര്‍വെന്‍ഷനല്‍ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പ്രക്രിയ നടത്തിയത്.ശസ്ത്രക്രിയ കൂടാതെ വെറും 20 മിനിറ്റിനുള്ളില്‍ ചെയ്യാവുന്ന പ്രക്രിയയാണ് എന്‍ഡോസ്‌കോപ്പിക് ഫണ്ടോപ്ലിക്കേഷന്‍. ഗ്യാസ്‌ട്രോഈസോഫേജിയല്‍ റിഫ്ലക്സ് ഡിസീസ് ബാധിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് സ്ഥിരമായി ആശ്വാസം നല്‍കുന്ന…

    Continue Reading

  • ലക്ഷ്‌മി ഗോപാലസ്വാമിയുടെ ഭരതനാട്യം ഹൃദ്യമായി
    , ,

    ലക്ഷ്‌മി ഗോപാലസ്വാമിയുടെ ഭരതനാട്യം ഹൃദ്യമായി

    സൂര്യ നൃത്ത സംഗീതോത്സവത്തിൽ ലക്ഷ്‌മി ഗോപാലസ്വാമി അവതരിപ്പിച്ച ഭരതനാട്യം.

    Continue Reading

  • സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
    , , ,

    സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

    സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. മുൻ ചീഫ് സെക്രട്ടറി വി പി ജോയി ഐ എ എസിന് നൽകിക്കൊണ്ടാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. പ്രീസ്കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും എന്നീ രണ്ട് മേഖലകളിൽ സംസ്ഥാനത്ത് ആദ്യമായാണ് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചിരിക്കുന്നത്.അധ്യയനത്തിന്റെ സർവ്വ മേഖലകളിലും ഗുണനിലവാര പരിശോധന ഉണ്ടാകുന്നത് പൊതുവിദ്യാഭ്യാസ ധാരയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്ന്…

    Continue Reading

  • ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും
    , , ,

    ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും

    തലസ്ഥാനത്തു സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ബിഹാര്‍ സ്വദേശിയായ സംജയി(20)നെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി എട്ടുമാസം കൂടി തടവ് അനുഭവിക്കണം.2022 ജൂണ്‍ ഏഴാം തീയതി ഉച്ചയ്ക്ക് നന്തന്‍കോട്‌വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്ന് കൂട്ടുകാരിക്കൊപ്പം ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു.…

    Continue Reading

  • സ്ത്രീ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇടപെടും: വനിത കമ്മിഷന്‍
    , , , , ,

    സ്ത്രീ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇടപെടും: വനിത കമ്മിഷന്‍

    സ്ത്രീ വിരുദ്ധമായ സമീപനം ഉണ്ടാകുന്ന ഏതിടങ്ങളിലും വനിത കമ്മിഷന്‍ ഇടപെടുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിന്റെ ആദ്യ ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.സങ്കീര്‍ണമായ കുടുംബാന്തരീക്ഷം നിലനില്‍ക്കുന്നുവെന്നാണ് കമ്മിഷനുമുന്‍പാകെ എത്തുന്ന പരാതികളില്‍ നിന്നു മനസിലാകുന്നത്. ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മിഷനു ലഭിക്കുന്നതില്‍ ഏറെയും. ഭര്‍ത്താവിന്റെയും ഭര്‍ത്തൃബന്ധുക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ പരാതികള്‍ ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തിലുള്ള പരാതികള്‍…

    Continue Reading

  • മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ല: മന്ത്രി വീണാ ജോര്‍ജ്
    , , ,

    മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ല: മന്ത്രി വീണാ ജോര്‍ജ്

    ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം തിരുവനന്തപുരം: ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമായതിനാല്‍ മാനസികാരോഗ്യം അവഗണിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍ തന്നെ, മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ കാലഘട്ടത്തിലും മാനസികാരോഗ്യ സേവനങ്ങള്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ വരുന്നു. ഇതിന് മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഒക്ടോബര്‍ 10ന് ലോകമാനസികരോഗ്യ ദിനമായി ആചരിച്ച് വരുന്നത്. മാനസികാരോഗ്യ സേവനങ്ങള്‍…

    Continue Reading

  • അക്കാദമിക സംവാദങ്ങളുമായി സംസ്ഥാനത്തെങ്ങും ഏകദിന അധ്യാപക കൂട്ടായ്മകൾ
    , , ,

    അക്കാദമിക സംവാദങ്ങളുമായി സംസ്ഥാനത്തെങ്ങും ഏകദിന അധ്യാപക കൂട്ടായ്മകൾ

    ഇക്കഴിഞ്ഞ ഒക്ടോബര്‍ 7ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം നിർവഹിച്ചു. തിരുവനന്തപുരം: അക്കാദമിക ചർച്ചകൾക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മകൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു. അധ്യാപന രീതികൾ വിദ്യാർത്ഥി കേന്ദ്രീകൃതവും വ്യത്യസ്ത പഠന ശൈലികളും കഴിവുകളും നിറവേറ്റുന്നതാണെന്ന് ഉറപ്പാക്കി പഠനത്തോടുള്ള സ്നേഹം വളർത്തുകയും മികച്ച പ്രകടനം നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന്‌ മന്ത്രി…

    Continue Reading

  • നഗരത്തിന്റെ ഹൃദയ ഭാഗത്ത് ജലവിതരണം മുടങ്ങും
    ,

    നഗരത്തിന്റെ ഹൃദയ ഭാഗത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :ഊറ്റുകുഴി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃ ത്തികൾ നടക്കുന്നതിനാൽ 10/10/2023 ചൊവ്വാഴ്ച രാവിലെ 10.00 മണി മുതൽ വൈകുന്നേരം 10.00 മണിവരെ ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്ചു , പുളിമൂട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നിലയ്ക്കുന്നതാണ്. ഉപഭോക്താക്കൾ വേണ്ട എടുക്കണമെന്ന് അധികൃതർ അഅറിയിച്ചു.

    Continue Reading

  • യാത്രാക്ലേശം പരിഹരിക്കണം: കെ. സി. വേണുഗോപാല്‍ എംപി
    , ,

    യാത്രാക്ലേശം പരിഹരിക്കണം: കെ. സി. വേണുഗോപാല്‍ എംപി

    വന്ദേഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്‌സ്പ്രസ്സ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്. അതുകാരണം എക്സ്സ്പ്രസ്സ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുക. ഇത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും…

    Continue Reading

  • ദക്ഷിണ എയർ  കമാണ്ടിംഗ് ഓഫീസർമാരെ ആദരിച്ചു
    , , ,

    ദക്ഷിണ എയർ കമാണ്ടിംഗ് ഓഫീസർമാരെ ആദരിച്ചു

    ഇന്ത്യൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ആശുപത്രിയുടെ പ്രതിനിധികളായ വായുസേന വിമുക്തഭടൻ രാജീവ്‌ ജി പി, കരസേന വിമുക്തഭടൻ മോഹനൻ നായർ എന്നിവർ ചേർന്ന് ദക്ഷിണ എയർ കമാൻഡ്, എയർ ഓഫീസർ കമാണ്ടിംഗ് ഇൻ ചീഫ് മണികണ്ഠൻ ഏ വി എസ് എം, വി എസ് എം ന് പൂച്ചെണ്ടു നൽകി വായുസേന അംഗങ്ങളെ ആദരിക്കുന്നു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!