Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ദക്ഷിണ എയർ  കമാണ്ടിംഗ് ഓഫീസർമാരെ ആദരിച്ചു
    , , ,

    ദക്ഷിണ എയർ കമാണ്ടിംഗ് ഓഫീസർമാരെ ആദരിച്ചു

    ഇന്ത്യൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ആശുപത്രിയുടെ പ്രതിനിധികളായ വായുസേന വിമുക്തഭടൻ രാജീവ്‌ ജി പി, കരസേന വിമുക്തഭടൻ മോഹനൻ നായർ എന്നിവർ ചേർന്ന് ദക്ഷിണ എയർ കമാൻഡ്, എയർ ഓഫീസർ കമാണ്ടിംഗ് ഇൻ ചീഫ് മണികണ്ഠൻ ഏ വി എസ് എം, വി എസ് എം ന് പൂച്ചെണ്ടു നൽകി വായുസേന അംഗങ്ങളെ ആദരിക്കുന്നു.

    Continue Reading

  • ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള  സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎൽ
    , , , ,

    ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎൽ

    തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ വിതരണം ഏറ്റെടുത്ത് ആരെൻഖ് ഇന്ത്യ ഒട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ, ആഫ്രിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെഎഎല്ലിന്റെ…

    Continue Reading

  • കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. എൻ ബാബു അന്തരിച്ചു
    ,

    കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. എൻ ബാബു അന്തരിച്ചു

    മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ആയിരുന്ന ഡോ. എൻ ബാബു അന്തരിച്ചു. ശവസംസ്കാരം ഇന്ന് നാലുമണിക്ക് കൊട്ടാരക്കര നെടുവത്തൂർ തരുനില വസതിയിൽ. ഗവർണർ അനുശോചിച്ചു മുൻ കേരള വിസിയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഡോ.എൻ.ബാബുവിന്റെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഡോ ബാബു ഗവേഷണത്തിൽ നൽകിയ സംഭാവനയും അക്കാദമിക് നേതൃത്വവും ഭരണ നൈപുണ്യവും സ്മരിക്കപ്പെടും”- ഗവർണർ പറഞ്ഞു.

    Continue Reading

  • അറിവിന്റെ ആഗോള മലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്
    , , ,

    അറിവിന്റെ ആഗോള മലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്

    അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ് . കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു. പ്രായഭേദമെന്യേ…

    Continue Reading

  • നാഹിദ പറയാതെ പോയത് പ്രകാശനം ചെയ്തു
    , , , , ,

    നാഹിദ പറയാതെ പോയത് പ്രകാശനം ചെയ്തു

    പ്രശസ്ത എഴുത്തുകാരി ബിന്ദു ഹരികൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകമാണ് നാഹിദ പറയാതെ പോയത്. നാഹിദ ഒരു പ്രതീകമാണ്. കാൽക്കീഴിലെ മണ്ണ് ഊർന്നുപോകാൻ തുടങ്ങുന്ന, എവിടെയൊക്കെയോ എങ്ങനെയൊക്കെയോ ജീവിക്കാൻ വിധിക്കപ്പെട്ട അനേകരിൽ ഒരുവൾ. ഈ പുസ്തകം ഒരു ചൂണ്ടുപലകയാണ്. നാഹിദമാർക്ക് ഒരു കൈത്താങ്ങാകാൻ വെമ്പൽകൊള്ളുന്ന, അവരെ ചൂഴുന്ന അസ്തിത്വപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടി ഉഴലുന്ന, മനഃസാക്ഷിയുള്ളൊരു മനുഷ്യന്റെയും അയാളുടെ നോവുകളുടെയും ആഖ്യാനം. ഏവർക്കും തുല്യാവകാശമുള്ള ഭൂമിയിൽ, അവരുടേതായ ഇടങ്ങൾ ഇല്ലാതാവുന്ന മനുഷ്യരുടെ അവസ്ഥ. നിങ്ങളുടേതല്ല, ഇത് ഞങ്ങളുടേത് എന്ന…

    Continue Reading

  • ഏകാന്തതയും അര്‍ത്ഥമില്ലാത്ത ജീവിതവും
    , , , , ,

    ഏകാന്തതയും അര്‍ത്ഥമില്ലാത്ത ജീവിതവും

    നാം വീണ്ടും ഒരു ലോക മാനസികാരോഗ്യ ദിനം ആചരിക്കുകയാണെല്ലോ. ‘മാനസിക ആരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്’ എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ചിരിക്കുന്ന പ്രമേയം. ഈ അവസരത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ, വിഷാദം, ഉത്കണ്ഠ, നിരാശ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളെ പറ്റി ചര്‍ച്ച ചെയ്യേണ്ടതും പ്രാധാന്യത്തോടെ ചിന്തിക്കേണ്ടതും അത്യാവശ്യമാണ്. ഇവയെല്ലാം എല്ലാകാലത്തും ചെറിയ അളവില്‍ ലോകത്തിലെ എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു എങ്കിലും ഈ അടുത്തകലത്തായി ഇവയുടെ നിരക്ക് വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. നാം ജീവിക്കുന്ന…

    Continue Reading

  • ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചു
    , , , , , ,

    ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചു

    ആര്‍ക്കും പ്രതീക്ഷിക്കാം.. പക്ഷേ പ്രതിരോധിക്കാവുന്നതേ ഉള്ളു.. കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു. എച്ച്. ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% – 3% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5%…

    Continue Reading

  • ഡിജി കേരളം: സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാന്‍ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ ഇന്ന് രംഗത്ത്
    , , , , ,

    ഡിജി കേരളം: സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാന്‍ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ ഇന്ന് രംഗത്ത്

    തിരുവനന്തപുരം – കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ ‘തിരികെ സ്‌കൂളില്‍’ കാമ്പയിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ എട്ട്്) സ്‌കൂളിലെത്തുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് ബാലസഭാംഗങ്ങള്‍ ഇന്ന് സംസ്ഥാനത്തുടനീളം വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ‘തിരികെ സ്‌കൂളില്‍’ കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ക്ലാസ്സുകള്‍ നടത്തുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടികളാണ്…

    Continue Reading

  • ഇനി മാനവീയം വീഥി രാത്രി മുതല്‍ പുലര്‍ച്ചെവരെ ഉണര്‍ന്നിരിക്കും
    , , , , ,

    ഇനി മാനവീയം വീഥി രാത്രി മുതല്‍ പുലര്‍ച്ചെവരെ ഉണര്‍ന്നിരിക്കും

    തിരുവനന്തപുരം: രാത്രി മുതല്‍ പുലര്‍ച്ചെവരെ മാനവീയംവീഥി ഉണര്‍ന്നിരിക്കും. ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേല്‍ക്കുക.കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകളും വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുക്കും. മാനവീയംവീഥി നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് തയ്യാറാക്കിയ കടകളുടെ നടത്തിപ്പാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. കൂടാതെ മൂന്ന് മൊബൈല്‍ വെന്‍ഡിങ് ഭക്ഷണശാലയും സജ്ജീകരിക്കും.മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക. കോര്‍പ്പറേഷനും ജില്ലാ ടൂറിസം…

    Continue Reading

  • വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ മഴവില്ല് പദ്ധതിക്ക് തുടക്കം
    , , , , ,

    വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ മഴവില്ല് പദ്ധതിക്ക് തുടക്കം

    കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലിന്റെ (കെ – ഡിസ്‌ക്) ആഭിമുഖ്യത്തില്‍ കട്ടേല ഡോക്ടര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച മഴവില്ല് കേരളത്തിന് ഒരു ശാസ്ത്ര പഠനം പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു.ശാസ്ത്ര പഠനത്തിലെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും,പ്രകൃതി നിരീക്ഷണത്തിലൂടെയും,സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെയും ‘സംയോജിത ശാസ്ത്രപഠനം’ എന്ന ആശയം വിദ്യാര്‍ഥികളിലെത്തിച്ച് അവരില്‍ ശാസ്ത്രബോധവും അന്വേഷണാത്മക ചിന്തയും വളര്‍ത്തുകയെന്നതാണ് കെ -ഡിസ്കിന്റെ ലക്ഷ്യം. ഇതിനായി കെ -ഡിസ്‌ക് ആവിഷ്‌കരിച്ച നൂതന ശിശുകേന്ദ്രീകൃത ശാസ്ത്ര…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!