നാഹിദ പറയാതെ പോയത് പ്രകാശനം ചെയ്തു

പ്രശസ്ത എഴുത്തുകാരി ബിന്ദു ഹരികൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകമാണ് നാഹിദ പറയാതെ പോയത്. നാഹിദ ഒരു പ്രതീകമാണ്. കാൽക്കീഴിലെ മണ്ണ് ഊർന്നുപോകാൻ തുടങ്ങുന്ന, എവിടെയൊക്കെയോ എങ്ങനെയൊക്കെയോ ജീവിക്കാൻ വിധിക്കപ്പെട്ട അനേകരിൽ ഒരുവൾ. ഈ പുസ്തകം ഒരു ചൂണ്ടുപലകയാണ്. നാഹിദമാർക്ക് ഒരു കൈത്താങ്ങാകാൻ വെമ്പൽകൊള്ളുന്ന, അവരെ ചൂഴുന്ന അസ്തിത്വപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടി ഉഴലുന്ന, മനഃസാക്ഷിയുള്ളൊരു മനുഷ്യന്റെയും അയാളുടെ നോവുകളുടെയും ആഖ്യാനം. ഏവർക്കും തുല്യാവകാശമുള്ള ഭൂമിയിൽ, അവരുടേതായ ഇടങ്ങൾ ഇല്ലാതാവുന്ന മനുഷ്യരുടെ അവസ്ഥ. നിങ്ങളുടേതല്ല, ഇത് ഞങ്ങളുടേത് എന്ന കൈയ്യടക്കൽ, ഇതൊക്കെ മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയാതെ പോകുന്ന, ചെറുതെങ്കിലും നന്മയുള്ളൊരു സമൂഹത്തിലാണ് നാഹിദമാരുടെ പ്രതീക്ഷയും പ്രത്യാശയും.

പുസ്തകത്തിന്റെ ആദ്യപ്രതി ഭാഷാപണ്ഡിതൻ ശ്രീ. വട്ടപ്പറമ്പിൽ പീതാംബരനു നൽകി പ്രകാശനം ചെയ്തു. പുസ്തകം ആമസോണിൽ ലഭ്യമാണ്. ആമസോണ്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://amzn.eu/d/3AsrMkN

error: Content is protected !!