Author: News Desk
-

വീറൂട്ട്സ് ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ വീറൂട്ട്സിന്റെ ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കാക്കനാട് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ ഉദ്ഘാടനം വീറൂട്ട്സ് വെല്‍നസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. സജീവ് നായര്‍ നിര്‍വഹിച്ചു. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി രോഗ മാനേജ്മെന്റ്, ശരീരഭാരം കുറയ്ക്കല്‍, സംയോജിത ചികിത്സാ പരിഹാരങ്ങള്‍, വേദന നിയന്ത്രിക്കല്‍, ചികിത്സാ വ്യായാമങ്ങള്‍, ജനിതക പരിശോധന, പോഷകാഹാര തെറാപ്പി തുടങ്ങിയ സേവനങ്ങളാണ് വീഹബ് വാഗ്ദാനം ചെയ്യുന്നത്. ശരീരഘടന, ബയോ മാര്‍ക്കറുകള്‍ വിലയിരുത്തല്‍, നിലവിലെ ആരോഗ്യനില വിലയിരുത്തല്‍,…
-

കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം ഒക്ടോബര്‍ 6ന് (ഇന്ന്)
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6 വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.*രാവണന്‍ പരാമര്‍ശം:ബിജെപിക്ക് രാഹുല്‍ ഗാന്ധിയെ ഭയമെന്ന് കെ.സുധാകരന്‍ എംപി*ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ്…
-

കൊടിക്കുന്നിൽ സുരേഷ് എം പി യെ ജനകീയ സ്വീകരണമൊരുക്കി
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ എസ് സി എസ് ടി കോർഡിനേഷൻ കമ്മറ്റി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം പി ക്ക് ഒരുക്കിയ ജനകീയ സ്വീകരണ ചടങ്ങിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവർ കൊടിക്കുന്നിൽ സുരേഷ് എം പി യെ ഹാരാർപ്പണം നടത്തി. പി. സി. വിഷ്ണുനാഥ് എം എൽ എ, യു ഡി എഫ് കൺവീനർ എം. എം.…
-

ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും 2023-24 സാമ്പത്തികവര്‍ഷത്തെ മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് കേരള വനിതാ കമ്മിഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralawomenscommission.gov.in). വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകള്‍ 2023 ഒക്‌ടോബര്‍ 26ന് വൈകുന്നേരം അഞ്ചിന് അകം വനിതാ കമ്മിഷന്റെ ഓഫീസില്‍ ലഭ്യമാക്കണം. ഇതിനു പുറമേ…
-

ശിശുദിനത്തിൽ കാൽ ലക്ഷം കുട്ടികളുടെ റാലി
ഇത്തവണത്തെ ശിശു ദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖല ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നും ഇരുപത്തി അയ്യായിരത്തിൽ പരം കുട്ടികളെ പങ്കടുപ്പിച്ചുകൊണ്ട് നഗരത്തിൽ നവംബർ 14-ന് വർണ്ണാഭമായ ശിശുദിനറാലി സംഘടിപ്പിക്കുന്നു. ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14-ന് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംസ്ഥാനതലത്തിൽ അതിവിപുലമായി ശിശുദിനാഘോഷം സംഘടിപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന സംഘാടക സമിതി തീരുമാനിച്ചു.നവംബർ ആദ്യവാരം ജില്ലയിലെ സർക്കാർ സർക്കാരിതര സ്കൂളുകളിലെ നഴ്സറി, എൽ.പി., യു.പി. ഹൈസ്കൂൾ. ഹയർ സെക്കൻററി വിഭാഗം…
-

സംവിധായകൻ രാജസേനന്റെ അമ്മ നിര്യാതയായി
പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ഡി രാധാമണി അമ്മ (85 വയസ്സ് )വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നു വൈകുന്നേരം 4 മണിയ്ക്ക് അന്തരിച്ചു.മക്കൾ : രാജസേനൻ,ജയചന്ദ്രൻ, ശ്രീകലാദേവിഎ.ആർ.കണ്ണൻ ( നിർമ്മാതാവ് ), റാണി അനീസിയ( ലാലി ), റാണി അപ്സര ( കുഞ്ഞുമോൾ )മരുമക്കൾ: ശ്രീലത,വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി.മുരളീധരൻ നായർ,ശശിധരൻ.സംസ്കാരം നാളെ രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ.
-

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും KSRTC-യിലും സ്വകാര്യ ബസുകളിലും സമ്പൂര്‍ണ്ണ സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത യാത്രാ സൗജന്യം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
-

തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ പുനരുദ്ധരിക്കുവാന്‍ 15 കോടി അനുവദിച്ചു; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക്-പേട്ട(1.4 കി.മീ.), സെന്റ് സേവ്യേഴ്സ് ജംഗ്ഷന്‍-തൈവിളാകം-വലിയതുറ (1.1 കി.മീ.), ഗാന്ധി പാര്‍ക്കിനു ചുറ്റും (0.2 കി.മീ.), കല്‍പ്പാക്കടവ്-ചാക്ക-കാരാളി (1.855 കി.മീ.), ഈഞ്ചയ്ക്കല്‍-പുത്തന്‍റോഡ് ജംഗ്ഷന്‍-പൊന്നറപ്പാലം (1.62 കി.മീ.), സ്വീവേജ് ഫാം-വിദ്യാ ഗാര്‍ഡന്‍സ് (0.5 കി.മീ.), എയര്‍പോര്‍ട്ട്-ചീലാന്തിമുക്ക് (1.07 കി.മീ.), ഈഞ്ചയ്ക്കല്‍-കാഞ്ഞിരവിളാകം (1.7 കി.മീ.), കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന്‍-പടിഞ്ഞാറേക്കോട്ട (പുന്നപുരം കോളനി റോഡ്) (0.82 കി.മീ.), പാസ്.പോര്‍ട്ട് ഓഫീസ്-ഇരുമ്പുപാലം-തേങ്ങാപ്പുര-കവറടി റോഡ് (0.8 കി.മീ.), വള്ളക്കടവ്-ആറാട്ടുഗേറ്റ്..(0.35 കി.മീ.) എന്നിവ ഉന്നത നിലവാരത്തി-ലേക്കുയര്‍ത്തുന്നതിന് 15…
-

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
മുതിർന്ന സിപിഎം നേതാവും CITU സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. 86 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 1987, 1996, 2006 വർഷങ്ങളിൽ ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗമായി. 1979 മുതൽ 84 വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ്. കയർതൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങി. CPM സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ്, മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം. 1956 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആനത്തലവട്ടം അംഗമായി. 1964…
You May Have Missed













