ശിശുദിനത്തിൽ കാൽ ലക്ഷം കുട്ടികളുടെ റാലി

ഇത്തവണത്തെ ശിശു ദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖല ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നും ഇരുപത്തി അയ്യായിരത്തിൽ പരം കുട്ടികളെ പങ്കടുപ്പിച്ചുകൊണ്ട് നഗരത്തിൽ നവംബർ 14-ന് വർണ്ണാഭമായ ശിശുദിനറാലി സംഘടിപ്പിക്കുന്നു. ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14-ന് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംസ്ഥാനതലത്തിൽ അതിവിപുലമായി ശിശുദിനാഘോഷം സംഘടിപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന സംഘാടക സമിതി തീരുമാനിച്ചു.നവംബർ ആദ്യവാരം ജില്ലയിലെ സർക്കാർ സർക്കാരിതര സ്കൂളുകളിലെ നഴ്സറി, എൽ.പി., യു.പി. ഹൈസ്കൂൾ. ഹയർ സെക്കൻററി വിഭാഗം കുട്ടികൾ പങ്കെടുക്കുന്ന കലാസാഹിത്യ മത്സരം – വർണ്ണോത്സവം – 2023, നവംബർ 14-ന് രാവിലെ കുട്ടികളുടെ നേതാക്കൾ നയിക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് കനകക്കുന്ന് നിശാഗന്ധിയിൽ സമാപിക്കുന്ന ശിശുദിന റാലി, നിശാഗന്ധിയിൽ പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും. പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വീണാ ജോർജ്ജ്, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ ശിശുദിനസന്ദേശം നൽകും. ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൻറെ പ്രകാശനവും സമ്മേളനത്തിൽ വച്ച് നടക്കും. ശിശുദിനറാലിയിൽ നിലവിലെ സമകാലിക പ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും അണിനിരത്താൻ സംഘാടക സമിതി തീരുമാനിച്ചു.ശിശുക്ഷേമ സമിതി ഹാളിൽ നടന്ന സംഘാടക സമിതിയോഗം വി. ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. സുമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി ഇത്തവണത്തെ ശിശുദിന പരിപാടികളെ സംബന്ധിച്ച് വിശദീകരിച്ചു. സംസ്ഥാന ട്രഷറർ കെ. ജയപാൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഒ.എം. ബാലകൃഷ്ണൻ, ജില്ലാസമിതി സെക്രട്ടറി അശോക് കുമാർ, വിവിധ സംഘാടനാ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ശിശുദിനപരിപാടികളുടെ നടത്തിപ്പിനായി വി. ജോയി എം.എൽ.എ. ചെയർമാനും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതിയെയും രൂപീകരിച്ചു.ജനറൽ സെക്രട്ടറിജി.എൽ. അരുൺ ഗോപി

error: Content is protected !!