Author: News Desk
-

മലയാളിയായതില്‍ അഭിമാനിക്കുന്നു;കേരളീയത്തിന് ആശംസയുമായി മോഹന്‍ലാല്‍
കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം 2023 ജനകീയോത്സവത്തിന് ആശംസാവീഡിയോ സന്ദേശവുമായി സൂപ്പര്‍താരം മോഹന്‍ലാലും.ഈ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം പേജുകളില്‍ റിലീസ് ചെയ്തു.മലയാളി എന്ന നിലയില്‍ രണ്ടു കാര്യങ്ങളിലാണ് തനിക്ക് അഭിമാനം തോന്നിയിട്ടുള്ളതെന്ന് മോഹന്‍ലാല്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു. ലോകത്തെവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അതു മലയാളിക്കു മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിര്‍ണായകസ്ഥാനങ്ങളില്‍ മലയാളികളുണ്ടാകും.താന്‍ പ്രവര്‍ത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിലും ഏറെ…
-

കേരളീയം – 2023 ഫ്ലവര്‍ ഷോ
കേരളീയം-2023 നോടനുബന്ധിച്ച് 2023 നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ വേദികളില്‍ സംഘടിപ്പിക്കുന്ന സസ്യപുഷ്പഫല പ്രദര്‍ശനത്തിന്റെ ഭാഗമായി ചെടികള്‍ വിതരണം ചെയ്യുവാനും Floral Installation ചെയ്യുവാനും താല്പര്യപ്പെടുന്ന വ്യക്തികള്‍ / സ്ഥാപനങ്ങള്‍ 2 വ്യത്യസ്ത താത്പര്യപത്രം 2023 ഒക്ടോബര് 1 നു മുന്‍പായി KSCSTE വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയില്‍ keraleeyamflowershow@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ ഫ്ലവര്‍ ഷോയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള…
-

കൊക്കൂൺ 16മത് എഡിഷൻ; ഗവർണർ ഉദ്ഘാടനം ചെയ്യും
കൊച്ചി; രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16 മത് എഡിഷൻ ഗവർണർ ഉദ്ഘാടനം ചെയ്യും.രാവിലെ 9.45 ന് ആരംഭിക്കുന്ന കോൺഫറൻസ് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ തെക്കേ കടമ്പത്ത് രാജൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ലഫ്. ജനറൽ എം.യു നായർ, കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് എന്നിവർ പങ്കെടുക്കും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ…
-

സൈബർ തട്ടിപ്പുകളുടെ കാലത്ത് കരുതൽ ആവശ്യം; മനോജ് എബ്രഹാം ഐപിഎസ്
കൊച്ചി: സൈബർ തട്ടിപ്പുകളുടെ കാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കരുതലാണ് ആവശ്യമെന്ന് ഇന്റലിജൻസ് എഡിജിപിയും, കൊക്കൂൺ സംഘാടക സമിതി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ്. നമ്മൾ ഓൺലൈനിലൂടെ പങ്ക് വെയ്ക്കുന്നത് ലോകം മുഴുവൻ കാണുന്നുണ്ട് എന്ന ചിന്തവേണം. അത് സൈബർ തട്ടിപ്പ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകുമെന്നും അത് കൊണ്ട്, അറിഞ്ഞുകൊണ്ട് ആരും ചതിക്കുഴിയിൽ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊക്കൂൺ 16 എഡിഷന്റെ ഭാഗമായി കടവന്ത്ര ടിഒസി എച്ച് സ്കൂളിൽ വെച്ച് നടന്ന കുട്ടികളുടെ സൈബർ സുരക്ഷ…
-

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്ത് ഇന്ന് (ഒക്ടോബര്‍ അഞ്ച് ) രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
-

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സൗരോര്‍ജത്തിലേക്ക്
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കാനറാ ബാങ്കിന്റെ സ്പോന്‍സര്‍ഷിപ്പിലൂടെ 30 ലക്ഷം രൂപ ചെലവില്‍ 50 കിലോ വാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ കമ്മിഷനിങ്ങ് 04.10.2023 രാവിലെ 11:30 ന് ക്ഷേത്രത്തിന്റെ കിഴക്ക നടയില്‍ വെച്ച് കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്സ് പ്രേംകുമാര്‍, ക്ഷേത്ര ഭരണസമിതി അംഗമായ അവിട്ടം തിരുനാള്‍ ആദിത്യവർമ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. മഹേഷ്, മാനേജര്‍ ബി. ശ്രീകുമാര്‍, കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മനേജര്‍മാരായ…
-

ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി ഒന്നേകാൽ കോടി രൂപ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന സമയത്ത് ഫർണിച്ചറുകൾ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയർ സാങ്കേതികാനുമതി നൽകിയതിനെ തുടർന്ന് ടെൻഡറിംഗിനുള്ള നടപടികൾ നീതിന്യായ കെട്ടിടവിഭാഗം…
-

കേരളീയം: ലോക മലയാളികള്‍ക്കായി ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്
കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. ‘എന്റെ കേരളം എന്റെ അഭിമാനം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫോട്ടോചലഞ്ചില്‍ നവംബര്‍ ഒന്നുവരെ പങ്കെടുക്കാം. കേരളത്തിന്റെ തനതുസംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. #keraleeyam2023photochallenge എന്ന ഹാഷ് ടാഗില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നവംബര്‍ ഒന്നുവരെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാം.
-

സ്‌കോളര്‍ഷിപ്പോടെ ഷിപ്പ് യാര്‍ഡില്‍ പഠനം; അസാപ്പ് കേരള മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന് തുടക്കം
അസാപ്പ് കേരള സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളുമായി സഹകരിച്ച് നടത്തുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സോണില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലാണ് കോഴ്‌സ് നടക്കുക. തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനവും ലഭിക്കും. എന്‍.സി.വി.ടിയും അസാപും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് ലഭിക്കും. കോഴ്‌സിന് ചേരുന്ന 75…
You May Have Missed













