Author: News Desk
-

നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീർ ഘാനയിൽ എത്തി
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്രയില്‍ വച്ചു നടക്കുന്ന 66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറും, നിയമസഭാ സെക്രട്ടറി എ. എം. ബഷീറും കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് വേദിയില്‍ എത്തിച്ചേർന്നു.
-

ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസര്‍ച്ച് അവാര്‍ഡ് 2023-24ന് (ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്) സര്‍ക്കാര്‍ / എയ്ഡഡ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദം, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികളില്‍ നിന്നും ഒക്ടോബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും www.dcescholorship.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാനുവല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281098580. ഇമെയില്‍: dceaspire2018@gmail.com.
-

പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്‌സിങ് പഠനമൊരുക്കും: മന്ത്രി കെ. രാധാകൃഷ്ണൻ
നൽകുന്നതു പരിശോധിക്കും പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനയിൽ നഴ്‌സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു പട്ടികജാതി – പട്ടികവർഗ – പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്കു ജർമനിയിൽ നഴ്‌സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വികസന വകുപ്പുകൾ സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്ുമായി…
-

108 ആംബുലന്‍സ് സേവനത്തിന് മൊബൈല്‍ ആപ്പ്: മന്ത്രി വീണാ ജോര്‍ജ്
ഇതുവരെ ആകെ 7.89 ലക്ഷം ട്രിപ്പുകള്‍; കോവിഡ് അനുബന്ധം 3.45 ലക്ഷം; നിപ അനുബന്ധം 198. തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ…
-

കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്
മഴയോടുബന്ധമായുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം*തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ക്യാമ്പിലാര്‍ക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ പാര്‍പ്പിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് മരുന്ന് മുടങ്ങരുത്. കുട്ടികള്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം. എലിപ്പനി പ്രതിരോധ ഗുളികയായ…
-

ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശം
കേരള തീരത്ത് ഇന്ന് (ഒക്ടോബര്‍ നാല്) രാത്രി 11.30 വരെ 0.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട് .
-

ന്യൂസ് ക്ലിക്കി നു നേരെയുള്ള പൊലീസ് നടപടി: മുഖ്യമന്ത്രി പ്രതികരിച്ചു
മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ “ന്യൂസ് ക്ലിക്കി”നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡെൽഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
-

ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു
തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ…
-

ആലപ്പുഴോത്സവം 2023 വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു
ഷാർജ: യു.എ.ഇ യിലെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ആലപ്പുഴോത്സവം 2023 മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു. സൗഹൃദ വേദിയുടെ പ്രസിഡന്റ് നജീബ് അമ്പലപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ഉൽഘാടനം നിർവ്വഹിച്ചു. അന്വേഷണാത്മക പത്രപ്രവർത്തകനുള്ള സൗഹൃദ വേദിയുടെ പ്രഥമ “സോഷ്യൽ എക്സലൻസ് അവാർഡ്” മാതൃഭൂമി ആലപ്പുഴ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ കെ എ ബാബുവിന് കാവാലം ശ്രീകുമാറും…
-

നാളെ (ഒക്ടോബർ നാല് ) ജില്ലയിൽ അവധി
തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.
You May Have Missed












