Author: News Desk
-

പൊതുമേഖലയിലെ മികവ്: സംസ്ഥാന അവാർഡുകൾ മന്ത്രി പി.രാജീവ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ മികച്ച പൊതു മേഖലാ സ്ഥാപനം, മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ പുരസ്കാരങ്ങൾക്കൊപ്പം വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളും പ്രഖ്യാപിച്ചു.നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ. മാനുഫാക്ചറിംഗ് മേഖലയിൽ 100 കോടി രൂപക്ക് മുകളിൽ…
-

വിദേശ മദ്യത്തിന് ഇന്ന് മുതൽ വില കൂടും
സംസ്ഥാനത്ത് ഇന്ന് മുതൽ വിദേശ നിർമ്മിത മദ്യത്തിനും, വൈനിനും വില കൂടും. 2500 രൂപയ്ക്ക് താഴെയുള്ള വിദേശ നിർമ്മിത മദ്യങ്ങൾ ലഭ്യമാകില്ല. മദ്യ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് നൽകേണ്ട വെയർ ഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും ഉയർത്തും.
-

തലസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും
കേരളത്തില് അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല് എന്നിവ തുടരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന് ജാര്ഖണ്ഡിനും അതിനോട് ചേര്ന്ന വടക്കന് ഛത്തിസ്ഗഡിനും മുകളില് ന്യൂനമര്ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില് ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.
-

നാനൂറോളം സ്റ്റാളുകളും ഒന്പതുവേദികളുമായി കേരളീയം വ്യവസായ പ്രദര്ശന മേള
മേളയില് ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകള്. ഒന്പതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പന് പ്രദര്ശന മേള നടക്കുക.ഭക്ഷ്യഉത്പന്നങ്ങള്,കളിപ്പാട്ടങ്ങള്,ആഭരണങ്ങള് തുടങ്ങി മാലിന്യ നിര്മാര്ജന പ്ളാന്റ് വരെ പ്രദര്ശനത്തിലുണ്ടാവും.നവംബര് ഒന്നുമുതല് ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളില് ട്രേഡ് ഫെയര് നടക്കുന്നത്.സര്ക്കാര് വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകള് പ്രദര്ശനത്തിലുണ്ടാകും.പുത്തരിക്കണ്ടം മൈതാനം,ടാഗോര് തിയറ്റര്,കനകക്കുന്ന്,യൂണിവേഴ്സിറ്റി കോളജ്, എല്.എം.എസ്. കോമ്പൗണ്ട്,സെന്ട്രല് സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സര്ക്കാര് വകുപ്പുകളുടെ പ്രദര്ശനങ്ങള് നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്,സഹകരണവകുപ്പ്, കുടുംബശ്രീ,പട്ടികവര്ഗ വികസന വകുപ്പ്,കൃഷി വകുപ്പ്, കയര്-കാഷ്യൂ-ഹാന്ഡ്ലൂം…
-

കനത്തമഴ: ജില്ലയില് 23 വീടുകള്ക്കു ഭാഗിക നാശനഷ്ടം 43.57 ലക്ഷത്തിന്റെ കൃഷിനാശം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില് തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള് ഭാഗികമായി തകര്ന്നു.സെപ്റ്റംബര് 29 മുതല് ഇന്നലെ(ഒക്ടോബര് മൂന്ന്)വരെ പെയ്ത മഴയില് നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്ക്ക് നാശനഷ്ടം സംഭവിച്ചു.ചിറയിന്കീഴ്,വര്ക്കല,കാട്ടാക്കട താലൂക്കുകളില് നാല് വീതം വീടുകള്ക്കും ഭാഗികമായ കേടുപാടുകള് പറ്റിയിട്ടുണ്ട്.കനത്ത മഴയെ തുടര്ന്ന് ചിറയിന്കീഴ് താലൂക്കിലെ മാമം അംഗന്വാടിയില് ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. ഒക്ടോബര് ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയില് കാണാതായ വിതുര…
-

താത്കാലിക പടക്ക വില്പ്പന ലൈസന്സിനുള്ള അപേക്ഷ ഒക്ടോബര് 10 വരെ
2023ലെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്ക വില്പ്പന ലൈസന്സിനുള്ള അപേക്ഷകള് ഒക്ടോബര് പത്താം തീയതി വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.
-

സിയാലിൽ 7 മെഗാപദ്ധതികൾക്ക് തുടക്കമായി കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണചിന്തകൾക്കുള്ള ബദൽ: മുഖ്യമന്ത്രി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴ് മെഗാ പദ്ധതികൾക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക് / കാർഗോ വളർച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.’ വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന ഒരു കാലമാണിത്. വൻതോതിലുള്ള മൂലധനനിക്ഷേപവും ഭാവിയെ…
-

ഏഷ്യൻ അത്ലറ്റിക്സിൽ ഇന്ത്യ ആദ്യ സ്വർണ്ണം നേടി
ഏഷ്യൻ അത്ലറ്റിക്സിൽ 100 മീറ്റർ ഹർഡിൽസ് വനിതാ വിഭാഗം മത്സരത്തിൽ ഇന്ത്യയുടെ ആന്ധ്രാ പ്രദേശുകാരി യാരാജി സ്വർണ്ണം നേടി.
-

സിസ്റ്റം അനലിസ്റ്റ് / ജൂനിയര് റിസര്ച്ച് ഫെല്ലോ ഒഴിവ്
കേരള സര്ക്കാര് സ്ഥാപനമായ ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില് സിസ്റ്റം അനലിസ്റ്റ് / ജൂനിയര് റിസര്ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര് 18ന് രാവിലെ ഒമ്പതിന് വാക്ക്-ഇന്-ഇന്റര്വ്യൂ നടക്കും. വിശദവിവരങ്ങള്ക്ക് www.iccs.res.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
-

ഇലക്ട്രീഷ്യന് ഒഴിവ്: വാക്ക് ഇന് ഇന്റര്വ്യൂ ആറിന്
പേരൂര്ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല് മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന് ഇന്റര്വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്ക്ക് ഒക്ടോബര് ആറിന് അഞ്ചുമണിവരെ പേരൂര്ക്കട ജില്ലാ മാതൃക ആശുപത്രിയില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 0471 2432071.
You May Have Missed












