Author: News Desk
-

ചലച്ചിത്ര താരം മോഹൻലാൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി
ചലച്ചിത്ര താരം മോഹൻലാൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പുറത്തേക്കുവരുന്നു.
-

ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ: പ്രവർത്തനം കുറ്റമറ്റതാക്കുമെന്ന് തൊഴിൽ മന്ത്രി
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ബോർഡുകളുടെ സംയോജന നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.നിലവിലുള്ള 16 ബോർഡുകളെ 11 എണ്ണമായാണ് സംയോജിപ്പിക്കുക. പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കുന്നതിന് സംയോജനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോർഡുകളുടെ ആദ്യഘട്ട ഏകദിന ശില്പശാല തിരുവനന്തപുരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനർഹരായവരുടെ കയറിക്കൂടൽ തുടങ്ങി യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും ക്ഷേമനിധി…
-

പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും, കീഹോൾ ക്ലിനിക്ക് കൊച്ചിയും, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയും സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ശസ്ത്രക്രിയാ വിദഗ്ധർ ശിൽപശാലയിൽ പങ്കെടുത്തതായി ഓർഗനൈസിംഗ് ചെയർമാൻ ഡോ ഡി മധുകർ പൈ…
-

മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023ല്‍ പങ്കെടുത്തത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഔപചാരിക നിക്ഷേപ ചര്‍ച്ച കൂടിയാണിത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി കിരീടാവകാശി മുന്‍പ് പ്രഖ്യാപിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യ…
-

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു
ബ്രഹ്മകുമാരീസ് 50-വാർഷികം കേരള ഗവർണർ ഉദ്ഘാടനം ചെയ്തു. പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സേവന പ്രവർത്തനങ്ങളുടെ 50-വാർഷികവും, തിരുവനന്തപുരം ജില്ലയിലെ ആസ്ഥാനമായ പള്ളിച്ചൽ ശിവ ചിന്തൻ ഭവൻ്റ് 13-മത് വാർഷികവും, ശാന്തി മഹോത്സവവും കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ അവാർഡ് നേടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ സോണൽ കൊ-ഓർഡിനേറ്റർ രാജയോഗിനി ബീന ബഹൻജി മെമൻ്റോ നല്കി ആദരിച്ചു. മിനി…
-

കെ. ജി ജോർജ്ജിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി അനുശോചിച്ചു
24.9.23ചലച്ചിത്ര സംവിധായകന്‍ കെജി ജോർജ്ജിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി അനുശോചിച്ചു.മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ ജി ജോർജ് .പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചു. വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ. ജി ജോർജ് .ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളില്‍ നിന്ന് അദ്ദേഹത്തിൻ്റെ സിനിമകൾ വേറിട്ടു…
-

പണ്ട് ഉണ്ടായിരുന്നതും ഇപ്പോൾ മരിച്ചു പോയതുമായ ദൈവങ്ങൾ
യഹോവ ബൈബിളിലെ ദൈവമല്ല; ഗ്രീക്കുകാരുടെ ജൂപീറ്റർ, ഗോമാതാവിന്റെ ഉദയം ഈജിപ്തിൽ: തെളിവുകളുമായി അയർലൻഡ് മലയാളി വേഷം മാറിയ ദൈവങ്ങളുടെ ചരിത്രവുമായി ടോമി സെബാസ്റ്റ്യൻ ലിറ്റ്മസിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് വയലാർ എഴുതിയത് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. കേവലം പാട്ടിനപ്പുറം അക്ഷരാർത്ഥത്തിൽ ഇത് ശരിയാണെന്ന തെളിവുകൾ ലഭിച്ചാൽ വിശ്വസിക്കുന്ന എത്ര മലയാളികൾ ഉണ്ടാകും. വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവത്തെ ഉണ്ടാക്കിയത് മനുഷ്യരാണെന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി സമർഥിക്കുകയാണ് സ്വാതന്ത്ര ചിന്തകനും അയർലൻഡ് മലയാളിയുമായ ടോമി…
-

അഭിനയ കുലപതി മധുവിന്റെ നവതി ട്രിവാൻഡ്രം ഫിലിം ഫ്രടെണിറ്റി മധുമൊഴി സംഘടിപ്പിച്ചു
നിശാഗന്ധി ഓഡിറ്റോറിയത്തിൽ അഭിനയ കുലപതി മധുവിന്റെ നവതിയോടനുബന്ധിച്ച് ട്രിവാൻഡ്രം ഫിലിം ഫ്രടെണിറ്റി സംഘടിപ്പിച്ച ” മധു മൊഴി ” യിൽ തത്സമയം ഓൺലൈനിൽ എത്തിയ മധു ചലച്ചിത്ര താരങ്ങളായ മോഹൻലാൽ , രാഘവൻ , ദിലീപ് , മേനക , ശ്രീലതാ നമ്പൂതിരി , ജനാർദ്ദനൻ , സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ , പ്രിയദർശൻ , സത്യൻ അന്തിക്കാട് എന്നിവരുമായി സംഭാഷണത്തിൽ .
-

യു. വിക്രമൻ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന അപൂർവ വ്യക്തിത്വം: ജി. ആർ. അനിൽ
തിരു: സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സി. ഉണ്ണിരാജയുടെ മകന് വെട്ടിപ്പിടിക്കാവുന്ന പലതുമുണ്ടായിരുന്നു. എന്നാൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നിന്നകന്ന് സാധാരണക്കാരുടെ സൗഹൃദവലയങ്ങളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു അദ്ദേഹം. തൻ്റെ അനുഭവജ്ഞാനവും പാണ്ഡിത്യവുമൊന്നും പുറമേ കാണിക്കാത്ത പച്ചമനുഷ്യനായിരുന്നു യു. വിക്രമനെന്ന് മന്ത്രി പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി…
-

എംപ്ലോയ്മെന്റ് എക്സ്‌ചെഞ്ചിൽ രജിസ്റ്റർ ചെയ്യാം
സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ,ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ‌്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. എംബിബിഎസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികളാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.അവസാന തീയതി സെപ്റ്റംബർ 30.
You May Have Missed












