Author: News Desk
-

സംസ്ഥാന സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് തുടക്കമായി
പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന ഈ അധ്യയന വർഷത്തെ സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് ഒ.എസ്.അംബിക എം എൽ എ ആറ്റിങ്ങലിൽ തുടക്കമിട്ടു. അത്ലറ്റിക്സ്,അക്വാട്ടിക്സ് ഉൾപ്പെടെ എട്ടു ഗ്രൂപ്പുകളായി വിവിധ ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. റസലിംഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും ആദ്യ ദിനത്തിൽ മത്സരിച്ചു.ഈ വിഭാഗത്തിൽ പതിനാലു ജില്ലകളിൽ നിന്നായി 580 കുട്ടികൾ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏകദേശം ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ എസ്.കുമാരി,വിവിധ ജനപ്രതിനിധികൾ…
-

ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി
കഴിഞ്ഞ മാസം മന്ത്രിമാരായ കെ. എൻ. ബാലഗോപാലും വി. ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി. സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്. അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാർ അന്നു മടങ്ങിയത്. തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പു:നസ്ഥാപിച്ചു നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നുറപ്പു നൽകിയാണ്…
-

മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം
ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വച്ചു നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2343241
-

സ്നേഹധാര പദ്ധതിയിൽ ഒഴിവുകൾ
ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്,ഫീമെയിൽ തെറാപ്പിസ്റ്റ്,സ്പീച്ച് തെറാപ്പിസ്റ്റ്,മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.എം.ഡി, ടി.സി.എം.സി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.ഫീമെയിൽ തെറാപ്പിസ്റ്റ്,ഫാർമസിസ്റ്റ് തസ്തികകളിലേക്ക് പത്താം ക്ലാസ്സും,കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ്,ഫാർമസി കോഴ്സ് ജയവുമാണ് യോഗ്യത. ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവർക്ക് സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവിലേക്കും ഏഴാം ക്ലാസ്സ് ജയിച്ചർക്ക് മൾട്ടി പർപ്പസ് വർക്കർ ഒഴിവിലേക്കും അപേക്ഷിക്കാം.താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പും അടങ്ങിയ അപേക്ഷ…
-

മികച്ച നിയമസഭാ സാമാജികനുള്ള ആര്യാടന്‍ പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ
വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുമായി ഏഴു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയുമായിരുന്ന ആര്യാടന്‍ നിയമസഭാ സാമാജികന്‍, ഭരണകര്‍ത്താവ്, തൊഴിലാളി നേതാവ്, സഹകാരി, സംഘാടകന്‍ തുടങ്ങിയ മേഖലകളിലെല്ലാം തന്റെ പ്രയത്‌നവും കഠിനധ്വാനവും കൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച നേതാവാണ്.കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച നിയമസഭാ സാമാജികരിലൊരാളായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സ്മരണാര്‍ഥം ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ മികച്ച പാര്‍ലമെന്റേറിയനുള്ള ആര്യാടന്‍…
-

മുഖ്യമന്ത്രി ക്ഷുഭിതനായി വേദി വിട്ടിറങ്ങി
കാസർഗോഡ് ബദിയടുക്കയിൽ കർഷകർക്കായുള്ള സഹകരണ ബാങ്ക് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്നേ അനൗൻസർ അടുത്ത പരിപാടിയുടെ വിവരങ്ങൾ പറഞ്ഞു തുടങ്ങിയത് മുഖ്യനെ ക്ഷുഭിതനാക്കി. അദ്ദേഹം അവാർഡ് ചടങ്ങുകൾക്കായി നിന്നില്ല. ദേഷ്യത്തോടെ വേദി വിട്ടിറങ്ങുകയും ചെയ്തു.
-

ഹിന്ദുത്വ രാഷ്ട്രീയം : സി. രവിചന്ദ്രനും സന്ദീപ് വാചസ്പതിയും ഏറ്റുമുട്ടുന്നു
ഒക്ടോബർ 1ന് തിരുവനന്തപുരത്ത് ലിറ്റ്മസിൽ ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ എന്ന വിഷയത്തിൽ സംവാദത്തിന് വേദിയാവുകയാണ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയം. ഒക്ടോബർ ഒന്നിന് എസൻസ് ഗ്ലോബൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ലിറ്റ്മസ് 2023 ൽ സ്വാതന്ത്ര്യ ചിന്തകൻ രവിചന്ദ്രൻ സിയും ഹിന്ദുത്വ രാഷ്ട്രീയ വക്താവ് സന്ദീപ് വാചസ്പതിയും തമ്മിലാണ് സംവാദം നടക്കുക. ഈ അടുത്ത് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സനാതനധർമ്മം നശിക്കേണ്ടതുണ്ട് എന്ന് പറഞ്ഞ പ്രസ്താവന വിവാദമായത്. ഗണപതി ഒരു മിത്ത് ആണ്…
-

നിപ ഇന്ന് പുതിയ കേസുകളില്ല; ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി
പബ്ലിക് ഹെല്‍ത്ത് ലാബുകളിലുള്‍പ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുന്‍ഗണനാ ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ്…
-

ശിവഗിരി മഠത്തിൽ മഹാസമാധി പൂജകള്‍ നടന്നു
ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി ആറാമത് മഹാസമാധി ദിനമായ ഇന്ന് ശിവഗിരി മഠത്തിൽ നടന്ന മഹാസമാധി പൂജകളുടെ ഭാഗമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ശാരദാമഠത്തിൽ നിന്നും മഹാസമാധി മണ്ഡപത്തിലേക്ക് കലശം എഴുന്നെള്ളിക്കുന്നു. സ്വാമി സൂഷ്മാനന്ദ സമീപം.
-

കേരള സർക്കാരിന്റെ കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്.42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. മിക്ക…
You May Have Missed












