Author: News Desk
-

യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇന്ന് രാവിലെ 5 മണിക്കാണ് സംഭവം തിരുവനന്തപുരം വട്ടിയൂർക്കാവ് മേലത്തുമേലെയാണ് സംഭവം ജംഗ്ഷനിൽ നിന്ന് ഒരു വലിയ വൃക്ഷമാണ് കടപുഴുക്കി റോഡിലേക്ക് വീണത് വഴിയാത്രക്കാരായ രണ്ടുപേർ ഈ വൃക്ഷത്തിന്റെ അടിയിൽപ്പെടുകയുണ്ടായി അത്ഭുതകരമായി തന്നെ അവർക്ക് വലിയ പരിക്ക് ഒന്നും കൂടാതെ രക്ഷപ്പെട്ടു തുടർന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസ് ഫയർഫോഴ്സും വന്നു വൃക്ഷം നീക്കം ചെയ്യുകയും ചെയ്തു.
-

സിനിമ നടൻ മധുവിനെ ആദരിച്ചു
പ്രശസ്ത മലയാള നടൻ ശ്രീ മധുവിന്റെ നവതി (90) യോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ആദരിച്ചു. നവതിയിലേക്ക് കാൽ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ. ലൂമിയർ സഹോദരന്മാരിലൂടെ കൺ തുറന്ന സിനിമോട്ടോഗ്രാഫ് ക്യാമറയുടെ മാതൃകയാണ് നവതി സമ്മാനമായി മന്ത്രി മധുവിന് കൈമാറിയത്.മലയാള സിനിമയെ മുന്നോട്ട് നയിച്ച മഹാരഥനാണ് മധുവെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയിലെ കാരണവരെന്ന് വിളിക്കാൻ നൂറു ശതമാനം അർഹതയുള്ള നടനാണ് അദ്ദേഹം.…
-

സ്റ്റോപ്പ് വേൾഡ് വാർ – 3 കാമ്പയിൻ സെക്രട്ടറിയേറ്റ് പടിക്കൽ
ലോകസമാധാന ദിനത്തോടനുബന്ധിച്ച് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് തിരുവനന്തപുരം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ യുദ്ധവിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി സഘടിപ്പിച്ച ” സ്റ്റോപ്പ് വേൾഡ് വാർ – 3 ” കാമ്പയിനിൽ നിന്ന്. അഹമ്മദീയ മുസ്ലീം ജമാഅത്ത് തിരുവനന്തപുരം പ്രസിഡന്റ് മുസഫർ അഹമ്മദ്, കേരളഘടകം പബ്ലിക് റിലേഷൻസ് സെക്രട്ടറി താഹിർ അഹമ്മദ് പി . ഒ , തിരുവനന്തപുരം മിഷ്നറി മുനവ്വർ അഹമ്മദ് തുടങ്ങിയവർ മുൻനിരയിൽ .
-

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിങ്ങളുടെ അടുത്തേയ്ക്ക് എത്തുന്നു
നവകേരള നിർമിതിയുടെ ഭാഗമായി കഴിഞ്ഞ ഏഴുവർഷത്തിനിടെയുണ്ടായ വികസനമുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നു. സർക്കാർ ഇടപെടലുകളേക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും ജനങ്ങളുമായി സംവദിക്കാനും പൊതുസമൂഹത്തിന്റെ പ്രതികരണം അടുത്തറിയാനുമാണ് പരിപാടി.നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സ് സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും ഉണ്ടാകും. നവംബർ 18ന് മഞ്ചേശ്വരത്താണ് ആദ്യ പരിപാടി. പരിപാടിക്ക് ഓരോ മണ്ഡലത്തിലും എംഎൽഎമാർ നേതൃത്വം വഹിക്കും. സെപ്‌തംബറിൽ സംഘാടകസമിതി രൂപീകരിക്കും.മണ്ഡലം സദസ്സിൽ സ്വാതന്ത്ര്യസമര സേനാനികൾ, മുതിർന്ന പൗരന്മാർ,…
-

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് 23ന് അങ്കമാലിയില്‍; ടിക്കറ്റുകള്‍ 22 വരെ ലഭ്യമാകും
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് 23.09.2023ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം ആറുമണി മുതലാണ് തത്സമയ പരിപാടി നടക്കുക. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമാണ് കൊച്ചിയിലെ ലൈവ്. ഇതാദ്യമായാണ് കേരളത്തില്‍ കാര്‍ത്തിക്കിന്റെ പബ്ലിക് പ്രോഗ്രാം നടക്കുന്നത്. ഫൈഡറല്‍ ബാങ്ക് സംഘടിപ്പിക്കുന്ന പരിപാടി ഒരുക്കുന്നത് ക്ലിയോനെറ്റ് ഇവന്റ്‌സ് ആണ്.കാര്‍ത്തിക്കിന്റെ ഗാനങ്ങളെ ഇഷ്ടപ്പെടുന്ന വലിയ സമൂഹം പരിപാടിക്കായി കാത്തിരിക്കുന്നുണ്ട്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്ന…
-

ആലുവയിൽ ബീഹാറിൽ നിന്നുള്ള പെൺകുട്ടിയെ ഉപദ്രവിച്ച മുഖ്യപ്രതിയെ സ്വന്തം ജീവൻ നോക്കാതെ പുഴയിൽ നിന്ന് പിടികൂടിയ സി ഐ ടി യു തൊഴിലാളികളെ മന്ത്രി വി ശിവൻകുട്ടി ആദരിച്ചു
ആലുവയിൽ ബീഹാറിൽ നിന്നുള്ള പെൺകുട്ടിയെ ഉപദ്രവിച്ച മുഖ്യപ്രതി ക്രിസ്റ്റൽ രാജിനെ സ്വന്തം ജീവൻ നോക്കാതെ പുഴയിൽ നിന്ന് പിടികൂടിയ സി ഐ ടി യു തൊഴിലാളികളെ മന്ത്രി വി ശിവൻകുട്ടി ആദരിച്ചു.വി. കെ. ജോഷി, മുരുകേശൻ. ജി. എന്നിവരെയാണ് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരത്ത് മന്ത്രി ആദരിച്ചത്. ചുമട്ടുതൊഴിലാളികളുടെ തൊഴിൽ മേഖല നവീകരിക്കാൻ വലിയ ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. നവശക്തി പോലുള്ള പദ്ധതി തൊഴിൽ വകുപ്പ് അതിന്റെ ഭാഗമായാണ്…
-

ഗസ്റ്റ് ലക്ച്ചര്‍ ഇന്റര്‍വ്യൂ
മലയിന്‍കീഴ് എം.എം.എസ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒരു ഗസ്റ്റ് ലക്ച്ചറുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 26ാം തീയതി രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ / ഡെപ്യൂട്ടി ഡയറക്ടര്‍ കൊല്ലം മേഖലാ ആഫീസില്‍ ഗസ്റ്റ് ലക്ച്ചറന്മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത നമ്പര്‍, യോഗ്യത, ജനനത്തീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്…
-

പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍
കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്റന്‍സീവ് സര്‍ജറി വിഭാഗം, വെര്‍വാന്‍ഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കീഹോള്‍ ക്ലിനിക്ക് കൊച്ചി എന്നിവര്‍ ശില്‍പശാലയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ശസ്ത്രക്രിയാ വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ ഡി മധുകര്‍ പൈ പറഞ്ഞു.കൊച്ചി വിപിഎസ് ലേക്ഷോര്‍…
-

ജില്ലയില്‍ ഇന്ന് ശക്തമായ മഴ: മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 21) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
-

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാളം വിംഗിന്റെ ഈ വർഷത്തെ പുരസ്ക്കാരം സായിഗ്രാമം ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ. എൻ. ആനന്ദകുമാറിന്
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാളം വിംഗിന്റെ ഈ വർഷത്തെ കൾച്ചറൽ അവാർഡ് ശ്രീ. കെ. എൻ. ആനന്ദകുമാറിന്. 2023 സെപ്റ്റംബർ 22ന് ഒമാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. ജീവകാരുണ്യ പ്രവർത്തന മേഖലയിലെ 30 വർഷമായി നടത്തിവരുന്ന സേവനത്തിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഈ പുരസ്കാരം നൽകുന്നത്. 1,00,000 രൂപയും മൊമൊന്റോയും നൽകിയാണ് ആദരിക്കുന്നത്. ശ്രീ. കെ.എൻ. ആനന്ദകുമാർ കെട്ടിപ്പടുത്ത സായിഗ്രാമം ശ്രീ സത്യസായി ബാബയുടെ നാമത്തിൽ ജനസേവനം…
You May Have Missed












