ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാളം വിംഗിന്റെ ഈ വർഷത്തെ കൾച്ചറൽ അവാർഡ് ശ്രീ. കെ. എൻ. ആനന്ദകുമാറിന്. 2023 സെപ്റ്റംബർ 22ന് ഒമാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. ജീവകാരുണ്യ പ്രവർത്തന മേഖലയിലെ 30 വർഷമായി നടത്തിവരുന്ന സേവനത്തിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഈ പുരസ്കാരം നൽകുന്നത്. 1,00,000 രൂപയും മൊമൊന്റോയും നൽകിയാണ് ആദരിക്കുന്നത്. ശ്രീ. കെ.എൻ. ആനന്ദകുമാർ കെട്ടിപ്പടുത്ത സായിഗ്രാമം ശ്രീ സത്യസായി ബാബയുടെ നാമത്തിൽ ജനസേവനം ചെയ്യുന്ന ഒരു മഹാ പ്രസ്ഥാനമാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിന് ജനങ്ങളുടെ പിന്തുണയും അനുഗ്രഹവും ലഭിക്കുന്നുണ്ട്.