മലയിന്‍കീഴ് എം.എം.എസ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒരു ഗസ്റ്റ് ലക്ച്ചറുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 26ാം തീയതി രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ / ഡെപ്യൂട്ടി ഡയറക്ടര്‍ കൊല്ലം മേഖലാ ആഫീസില്‍ ഗസ്റ്റ് ലക്ച്ചറന്മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത നമ്പര്‍, യോഗ്യത, ജനനത്തീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2282020.