Author: News Desk
-

ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്ക് മാത്രം മതിയോ?
ഏവർക്കും സ്വാഗതം. 2023 ഒക്ടോബർ 1ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ. ഡംപ് ഹെർ പ്രഭാഷണം തിരുവനന്തപുരത്ത് ലിറ്റ്മസിൽ സകല കാര്യങ്ങളിലും സമത്വം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് മറന്നു പോകുന്ന ഒന്നാണ് സ്ത്രീകളുടെ ശരീരാരോഗ്യം. വിദ്യാഭ്യാസ കാര്യത്തിലും തൊഴിലിടങ്ങളിലും തുടങ്ങി സകല മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കുന്നവര്‍ അറിയാതെ വിട്ടു പോകുന്ന ഒരു കാര്യമാണിത്. 18 വയസു കഴിയുന്നതു മുതല്‍ നമ്മുടെ പുരുഷന്‍മാരില്‍ ഭൂരിഭാഗം…
-

സെപ്റ്റംബര്‍ 21 – ലോക അല്‍ഷിമേഴ്‌സ് ദിനം
സെപ്റ്റംബര്‍ 21 – ലോക അല്‍ഷിമേഴ്‌സ് ദിനം നമുക്ക് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഓര്‍മ്മകള്‍. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകള്‍ ആണ് ഓര്‍മ്മകള്‍. ഓര്‍മകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. ഓര്‍മ്മകള്‍ നശിച്ചു പോകുക എന്നതാണ് ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി.ഓര്‍മ്മകള്‍ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് dementia അഥവാ സ്മൃതിനാശം എന്ന് പറയുന്നത്. ലോകത്തില്‍ ആകമാനം 50 ദശലക്ഷം പേര്‍ക്ക് dementia ഉണ്ടെന്നാണ്…
-

കേരള ഓണം ബംബര്‍ 2023 നറുക്കെടുപ്പ് നടന്നു
കേരള ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ നിര്‍വഹിച്ചു. TE 230662 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ലഭിച്ച ആളിനെ ഇതുവരെ കണ്ടെത്തിയില്ല.
-

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിന്റെ ലോഗോ പ്രകാശനം ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വഹിച്ചു.
-

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, അഞ്ചു ദിവസം മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത അഞ്ചുദിവസംം മിതമായ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും (സെപ്റ്റംബര്‍ 20) നാളെയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ നീങ്ങാന്‍ സാധ്യത. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.
-

യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ ഭാര്യയും മകനും അറസ്റ്റിൽ
തൊടുപുഴയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ(45) വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് മൊഴി നൽകിയിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി(39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവർ പിടിയിലാകുന്നത്.…
-

ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും.ഇടുപ്പെല്ല് ശസ്ത്രക്രിയ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ രോഗിയാണ് ഫാത്തിമ. കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗിയുടെ ഇടുപ്പെല്ല് പൊട്ടിയതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. പ്രിന്‍സ് ഷാനവാസ് ഖാനും സംഘവും. 110 വയസ്സുള്ള ഫാത്തിമ എന്ന രോഗിയുടെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിനിയായ…
-
ആനിമൽ ന്റെ പോസ്റ്റർ പുറത്തിറങ്ങി
വാക്കുകളേക്കാള്‍ മൂര്‍ച്ചയാണ് ആക്ഷന്; റണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ടീസര്‍ സെപ്തംബര്‍ 28 റൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമല്‍’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസര്‍ സെപ്റ്റംബര്‍ 28-ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങും. നീല ജാക്കറ്റില്‍ സണ്‍ ധരിച്ച് നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി സിഗരറ്റ് വലിക്കുന്ന രണ്‍ബീറാണ് പോസ്റ്ററിലുള്ളത്. അവന്‍ സുന്ദരനാണ്… അവന്‍ വന്യമാണ്… സെപ്തംബര്‍ 28 ന് നിങ്ങള്‍ അവന്റെ രോഷം കാണും. എന്നാണ്…
-

തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍ കുടുംബ സംഗമം
തിരു : തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍റെ 17-ാമത് കുടുംബ സംഗമവും ഓണാഘോഷവും എഴുത്തുകാരിയും തിരുവനന്തപുരം ആള്‍സെയ്ന്‍റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. സി. ഉദയകല ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് റ്റി. ജ്യോതിസ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതം പറയുകയും ചെയ്തു. സാമൂഹ്യസുരക്ഷയ്ക്ക് റസിഡന്‍റ്സ് അസോസിയേഷന്‍റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ട് ജോര്‍ജ് ജോസഫ് പ്രഭാഷണം നടത്തി.80 വയസ്സിനുമേല്‍ പ്രായമുള്ള അസോസിയേഷനിലെസിസ്റ്റര്‍ ലില്ലിഭട്ട്, പ്രൊഫ. എല്‍. രഞ്ജിത്ത് എന്നിവരേയും, എസ്.എസ്.എല്‍.സി.,…
-

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, എ.സി ആന്റ് റഫ്രിജറേഷന്‍ ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
You May Have Missed












