Author: News Desk
-
ആനിമൽ ന്റെ പോസ്റ്റർ പുറത്തിറങ്ങി
വാക്കുകളേക്കാള്‍ മൂര്‍ച്ചയാണ് ആക്ഷന്; റണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ടീസര്‍ സെപ്തംബര്‍ 28 റൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമല്‍’ ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീസര്‍ സെപ്റ്റംബര്‍ 28-ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങും. നീല ജാക്കറ്റില്‍ സണ്‍ ധരിച്ച് നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി സിഗരറ്റ് വലിക്കുന്ന രണ്‍ബീറാണ് പോസ്റ്ററിലുള്ളത്. അവന്‍ സുന്ദരനാണ്… അവന്‍ വന്യമാണ്… സെപ്തംബര്‍ 28 ന് നിങ്ങള്‍ അവന്റെ രോഷം കാണും. എന്നാണ്…
-

തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍ കുടുംബ സംഗമം
തിരു : തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍റെ 17-ാമത് കുടുംബ സംഗമവും ഓണാഘോഷവും എഴുത്തുകാരിയും തിരുവനന്തപുരം ആള്‍സെയ്ന്‍റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. സി. ഉദയകല ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് റ്റി. ജ്യോതിസ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതം പറയുകയും ചെയ്തു. സാമൂഹ്യസുരക്ഷയ്ക്ക് റസിഡന്‍റ്സ് അസോസിയേഷന്‍റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ട് ജോര്‍ജ് ജോസഫ് പ്രഭാഷണം നടത്തി.80 വയസ്സിനുമേല്‍ പ്രായമുള്ള അസോസിയേഷനിലെസിസ്റ്റര്‍ ലില്ലിഭട്ട്, പ്രൊഫ. എല്‍. രഞ്ജിത്ത് എന്നിവരേയും, എസ്.എസ്.എല്‍.സി.,…
-

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, എ.സി ആന്റ് റഫ്രിജറേഷന്‍ ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
-

കെൽട്രോണിൽ ജേണലിസം പഠിക്കാം
കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ് എന്നിവയിലാണ് പരിശീലനം ലഭിക്കുക. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മേധാവി അറിയിച്ചു. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷകള്‍…
-

ഹാമര്‍ ത്രോ യില്‍ മെഡലുകള്‍ വാരിക്കൂട്ടി സെന്റ് ഷന്താല്‍ വിദ്യാർഥികൾ
തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഹാമര്‍ ത്രോ യില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സെന്റ് ഷന്താല്‍ സ്‌കൂളിലെ വിദ്യാർഥികൾ. അതുല്‍ ജി അരുണ്‍ – ഗോള്‍ഡ് മെഡല്‍ അര്‍ജുന്‍ ജെ എ – സില്‍വര്‍ മെഡല്‍ ദൃശ്യ ഡി സി – സില്‍വര്‍ മെഡല്‍ ഗോകുല്‍ കൃഷ്ണ – ബ്രോണ്‍സ് മെഡല്‍
-

നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായി: മന്ത്രി വീണാ ജോര്‍ജ്
നിപ പരിശോധന നടത്തുന്നത് എങ്ങനെ? തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍.ഐ.വി.യുടെ മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.…
-

മ്യൂസിയം ജനമൈത്രി യോഗം ഇന്നലെ (16-09-2023) കൂടി
മ്യൂസിയം ജനമൈത്രി പോലീസിന്‍റെ ജനമൈത്രി സുരക്ഷായോഗം ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ഇന്നലെ (16-09-2023) വൈകുന്നേരം കൂടി. മ്യൂസിയംഎസ്.ഐ. ദിനേശ് ഡി.ഒ. യോഗം ഉദ്ഘാടനം ചെയ്തു. ഇ.വി.ആര്‍.എ. പ്രസിഡന്‍റ് ശ്യാംദാസ് എസ്.കെ. അദ്ധ്യക്ഷത വഹിച്ചു. ജോയിന്‍റ്സെക്രട്ടറി ബിജു. എന്‍. നായര്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ കൗണ്‍സിലര്‍മാരായ ശാസ്തമംഗലം മധുസൂദനന്‍നായര്‍, ജഗതി ഷീജാമധു, കുന്നുകുഴി മേരിപുഷ്പം, മ്യൂസിയം ബീറ്റ് ഓഫീസര്‍മാരായ ബിജു. എം.എസ്., സുജിത്ത് ട്രാഫിക് സിറ്റിഎസ്.ഐ. ഉദയകുമാര്‍, വാട്ടര്‍ അതോറിറ്റി എ.ഇ.മാരായ രഞ്ജു.…
-

ശ്രീനേത്രയിൽ പോസ്റ്റ് ഗ്രാജുവേഷന് തുടക്കമായി
നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ DNB കോഴ്സ് ശ്രീനേത്രയിൽ ആരംഭിക്കുന്നതിന്റ ഭാഗമായി ശ്രീനേത്ര പോസ്റ്റ് ഗ്രാജുവേറ്റ് കേന്ദ്ര വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി ശ്രീ വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് ഉദ്ഘാടനം ചെയ്‌തു കൊണ്ട് മന്ത്രി പറഞ്ഞു. 2030ഓടെ ലോകത്താകമാനം 1.8 കോടി ആരോഗ്യപ്രവർത്തകരുടെ ആവശ്യമുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഈ ആവശ്യം നിറവേറ്റുന്നതിൽ രാജ്യത്തിന് വലിയ പങ്കുവഹിക്കാനാകുമെന്നും കൂടുതൽ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ ആ ലക്ഷ്യം നേടാനാകുമെന്നും…
-

ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദി ബീച്ചിനും, ഗോകുലം ഗ്രാൻഡ് കുമരകത്തിനും ശേഷമുള്ള ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. കൂടാതെ, ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ നാലാമത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലും കൂടിയാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. ചാക്ക-കഴക്കൂട്ടം ബൈപാസിൽ കുഴിവിള ജംക്ഷനിൽ ഒരേക്കറിൽ ഒരു ലക്ഷത്തി എൺപതിനായിരം ചതുരശ്ര അടിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഹോട്ടൽ, തിരുവനന്തപുരം എയർപോർട്ട്, ടെക്നോ പാർക്ക്, ഏതാനും പ്രമുഖ ആശുപത്രികൾ എന്നിവയുടെ മാത്രമല്ല, ചരിത്രപരമായും വിനോദസഞ്ചാരപരമായും പ്രശസ്തമായ വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ വ്യാവസായിക സംരംഭകർക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഒരുപോലെ ഒരു മുതൽക്കൂട്ടാവുകതന്നെ ചെയ്യും. നൂറ്റി ഇരുപത്തിയെട്ടു റൂമുകൾ, അതിൽ എട്ടു സ്യൂട്ട് റൂമുകൾ, മുപ്പത് എക്സിക്യൂട്ടീവ് റൂമുകൾ, തൊണ്ണൂറ് ഡീലക്സ് റൂമുകൾ എന്നിവ മാത്രമല്ല, സ്വകാര്യ ചടങ്ങുകൾപോലെതന്നെ വിവാഹങ്ങൾ, ബിസിനസ് കോൺഫറൻസുകൾ എന്നിങ്ങനെയുള്ള വിവിധയിനം പരിപാടികൾക്ക് തികച്ചും അനുയോജ്യമായ ശബരി ബാൻക്വറ്റ് ഹാളും മറ്റു മൂന്ന് ബോർഡ് റൂമുകളുമാണ് ഗോകുലം ഗ്രാൻഡിൽ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. കായൽകാഴ്ചയും നഗരകാഴ്ചയും ഒരുപോലെ കണ്ണിനു വിരുന്നൊരുക്കുന്ന തരത്തിലാണ് ഗോകുലം ഗ്രാൻഡിലെ റൂമുകൾ. അതിമനോഹരമായ ആകാശകാഴ്ച് നല്കുന്ന റൂഫ്ടോപ് റെസ്റ്ററന്റ് തുടങ്ങി ഓൾ ഡേ ഡൈനിങ്ങ് റെസ്റ്ററന്റ്, മെഡിറ്ററേനിയൻ വിഭവങ്ങളൊരുക്കുന്ന ‘ഫ്ലേവേഴ്സ് ഓൺ വൺ’ എന്ന സ്പെഷ്യാലിറ്റി റെസ്റ്ററന്റ്, ‘ബ്ലാക്ക് കോഫീ’ എന്ന കോഫീ ഷോപ്പ് മുതലായ അതിവിപുലമായ രുചിഭേദങ്ങളാണ് ഗോകുലം ഗ്രാൻഡിൽ അതിഥികളെ കാത്തിരിക്കുന്നത്. ശാന്തവും സ്വസ്ഥവുമായ വിശ്രമം ആഗ്രഹിച്ചെത്തുന്ന അതിഥികൾക്ക് സ്വിമ്മിങ്ങ് പൂൾ, ഫിറ്റ്നസ് സെന്റർ എന്നിങ്ങനെ ആരോഗ്യപരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല നവീനവും പരമ്പരാഗതവും ആയിട്ടുള്ള കിഴക്കൻ ശൈലിയിലും പടിഞ്ഞാറൻ ശൈലിയിലുമുള്ള തെറാപ്പികളുമായി സ്പാ എന്നിങ്ങനെ അതിഥികൾക്ക് തികച്ചും ആഡംബരപൂർണ്ണമായ വിനോദോപാധികളാണ് ഹോട്ടലിൽ കരുതിയിട്ടുള്ളത്.
-

മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി
കൊച്ചി: ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. കഴിഞ്ഞ ദിവസവും ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എറണാകുളം കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ…
You May Have Missed












