Author: News Desk
-

സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി കെ.എഫ്.സി.
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ഇന്ന് (13.09.2023) തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ബഹു. ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി.യുടെ സിഎംഡി ശ്രീ.സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. കെ.എഫ്.സി. ഡയറക്ടർമാരായ ശ്രീ.ഇ.കെ.ഹരികുമാറും, ശ്രീ.അനിൽകുമാർ പരമേശ്വരനും കെ.എഫ്.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു.കെ.എഫ്.സി.യുടെ ഓഹരി മൂലധനം 627 കോടി രൂപയാണ്. ഇതിൽ 99% ഓഹരികളും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. SIDBI, SBI,…
-

ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ക്രിമിനല്‍ ഗുഢാലോചനയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: യുഡിഎഫ്
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് സമര രംഗത്തേക്ക് തിരുവനന്തപുരം: സിബിഐ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വ്യക്തമായ ക്രിമിനല്‍ ഗുഢാലോചന നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും ഗണേഷ്‌കുമാറും ഉള്‍പ്പെടെയുള്ളവര്‍ ഗുഢാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമായിരിക്കുന്നു. ഈ ക്രിമിനല്‍ ഗുഢാലോചനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കൊപ്പം തെരുവില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍…
-

എം ഡി പീഡിയാട്രിക്സ്; ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്
തിരുവനന്തപുരം : കേരളാ ആരോഗ്യ സർവകലാശാല നടത്തിയ എം ഡി പീഡിയാട്രിക്സ് പരീക്ഷയിൽ ആദ്യത്തെ മൂന്നു റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. പൂജപ്പുര ആകാശ്ദീപിൽ ഡോ ആകാശ് നായരാണ് ഒന്നാം റാങ്ക് നേടിയത്. പി ആർ എസ് ആശുപത്രിയിലെ കാർഡിയോളജി ചീഫ് ഡോ ടൈനി നായരുടെയും ദീപ നായരുടെയും മകനാണ്. ഡോ ആർ എസ് ജ്യോതികൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം നാവായിക്കുളം അർച്ചനയിൽ രാധാകൃഷ്ണപിള്ളയുടെയും ശ്രീജയയുടെയും മകളാണ്. ഭർത്താവ്: ഡോ മനു(പൾമണറി മെഡിസിൻ). മൂന്നാം…
-

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കെൽട്രോൺ വിരുദ്ധ പരാമർശം: കെൽട്രോൺ എംപ്ലോയിസ് അസോസിയേഷൻ (സി ഐ ടി യു) കോലം കത്തിച്ച് പ്രതിഷേധിച്ചു
കെൽട്രോൺ സ്ഥാപനങ്ങൾ എയ്റോ സ്പേസ് /പ്രതിരോധ മേഖലയിലടക്കം വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി ഉയർച്ചയിലേക്ക് നീങ്ങുകയാണ്. ഉത്പാദന രംഗത്ത് ഊന്നൽ നൽകി കൊണ്ട് കെൽട്രോൺ സ്ഥാപനങ്ങളെ പഴയ പ്രതാപത്തിലേക്കു എത്തിക്കുന്നതിനുള്ള വലിയ പരിശ്രമം LDF സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്.എന്നാൽ ഈ നേട്ടങ്ങളെ യാകെ ഇകഴ്ത്തി കാണിക്കാനും കെൽട്രോണിനെ തകർക്കാനുമുള്ള നീ ക്കങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെൽട്രോൺ ഒരു സ്‌ക്രൂവോ, നട്ടോ ഉണ്ടാക്കുന്നില്ല എന്ന പ്രതിഷേധാർഹമായ…
-

ഐഫോൺ 15ന്റെ ലോഞ്ച് സെപ്റ്റംബർ 22ന്
ലോകം കാത്തിരിക്കുന്ന പുത്തന്‍ ഐഫോൺ 15ന്റെ ലോഞ്ച് തീയതി സെപ്റ്റംബർ 22ന് തീരുമാനിച്ചു. ഐഫോൺ 15, 15 പ്ലസ് എന്നിവയില്‍ യുഎസ്ബി-സിയും 48 എംപി ക്യാമറയും ചേർത്തിട്ടുണ്ട്. ഈ സംവിധാനം ഐഫോൺ 14 പ്രോയിൽ ഉണ്ടായിരുന്നു. ഐഫോൺ പ്രോയും പ്രോ മാക്സും ഇപ്പോൾ ടൈറ്റാനിയത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ 5x ഒപ്റ്റിക്കൽ സൂം ഉൾപ്പെടുന്നു എന്നത് പുത്തന്‍ സവിശേഷതയാണ്. സെപ്റ്റംബർ 22ന് ലോഞ്ച് ചെയ്യുന്ന Pro Max-ന്റെ പ്രാരംഭ വില ഏകദേശം $1199 ആണ് നിശ്ചയിച്ചിരിക്കുന്നത്.
-

മൺപാത്ര നിർമാണ സമുദായ ഐക്യസമര സമിതി രാപകൽ സത്യാഗ്രഹത്തില്‍
കേന്ദ്ര സർവ്വീസിൽ അതിപിന്നോക്കമായി പരിഗണിച്ച് പ്രത്യേക സംവരണം നൽകുക, ഒ ഇ സി ഉത്തരവിൽ കുലാല സമുദായത്തെക്കൂടി ഉൾപ്പെടുത്തുക, ആലകൾക്കും ചൂളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൺപാത്ര നിർമാണ സമുദായ ഐക്യസമര സമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സംസ്ഥാന നേതാക്കളുടെ രാപകൽ സത്യാഗ്രഹത്തോടനുബന്ധിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികൾ.
-

ഐഎച്ച്ആര്‍ഡിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
ചാക്ക ഐഎച്ച്ആര്‍ഡിയുടെ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് യൂണിറ്റിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈന്‍ എക്‌സ്‌പെര്‍ട്ടിലും (PHP/ MySql/ Phythin) കണ്ടന്റ് മാനേജ്‌മെന്റ് ഫ്രെയിം വര്‍ക്കിലും (Joomla/ Word Press/ Drupal) ആറുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍…
-

നിപ കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കണം
നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ. എ. എസിന് നിർദേശം നൽകി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടൈൻമെന്റ് സോണിലെ പരീക്ഷാർത്ഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്.മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല
-

നോര്‍വേ – ഇന്ത്യ വിജ്ഞാന വിനിമയ പരിപാടിയില്‍ പങ്കെടുത്ത് ഹൈബി ഈഡന്‍ എംപി
കൊച്ചി: നോര്‍വേ – ഇന്ത്യ വിജ്ഞാന പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ എംപിമാരുടെ സംഘത്തില്‍ കേരളത്തില്‍ നിന്ന് ഹൈബി ഈഡന്‍ എംപിയും. 2018 ഡിസംബറില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ തയാറാക്കിയ നോര്‍വേ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം നോര്‍വേയിലെത്തിയത്. ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമവും,സമുദ്രങ്ങള്‍, ഊര്‍ജ്ജം, കാലാവസ്ഥയും പരിസ്ഥിതിയും, ഗവേഷണം, ഉന്നത വിദ്യാഭ്യാസം, ആഗോള ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നോര്‍വേ-ഇന്ത്യ 2030 രൂപപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം വിജ്ഞാന വിനിമയ പരിപാടിയുടെ ഭാഗമായി ചര്‍ച്ചകള്‍…
-

പി. പി. മുകുന്ദൻ നിര്യാതനായി
ബിജെപി മുൻ ദക്ഷിണേന്ത്യ സംഘടനാ ജനറൽ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കണ്ണൂർ മണത്തണ യിലെ പി.പി.മുകുന്ദൻ നിര്യാതനായി 77 വയസ്സായിരുന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
You May Have Missed












