ചാക്ക ഐഎച്ച്ആര്‍ഡിയുടെ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് യൂണിറ്റിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈന്‍ എക്‌സ്‌പെര്‍ട്ടിലും (PHP/ MySql/ Phythin) കണ്ടന്റ് മാനേജ്‌മെന്റ് ഫ്രെയിം വര്‍ക്കിലും (Joomla/ Word Press/ Drupal) ആറുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 21 നകം itdihrd@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖം ഉണ്ടാകും.