മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷമായി തുടരുന്ന നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ കേരളത്തിന്റെ വികസനക്കുതിപ്പ് സാധ്യമായതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽ മേഖലയിൽ പത്തിരട്ടി തുക അനുവദിച്ചും പി എം കിസാൻ സമ്മാൻ നിധി വഴി കേരളത്തിലെ 27.53 ലക്ഷം കർഷകർക്ക് 13,000 കോടി രൂപ വിതരണം ചെയ്തും മോദി സർക്കാർ ചരിത്രം സൃഷ്ടിച്ചു. ഒന്നരക്കോടി പേർക്ക് സൗജന്യ റേഷനായി 7,670 കോടി രൂപയും 22 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളും മോദി സർക്കാർ കേരളത്തിന് നൽകി. കേരളത്തിന് വേണ്ടത് വാഗ്ദാനങ്ങളുടെ രാഷ്ട്രീയം അല്ല, മോദി മുന്നോട്ട് വെയ്ക്കുന്ന വികസനത്തിന്റെയും സാമ്പത്തിക ശക്തിയുടെയും രാഷ്ട്രീയമാണെന്നും രാജീവ് ചന്ദ്രശേഖർ എം.എൽ.എ. പറഞ്ഞു. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സിപിഐയുടെ മുതിർന്ന നേതാവും സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ശ്രീ രാഹുൽ കുമാർ എസ്.ആറിന്റെ നേതൃത്വത്തിൽ ആറ് സിപിഐ സജീവ പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ശ്രീമതി രാജി, ശ്രീമതി സിന്ധു, ശ്രീമതി ശിവാനി, ശ്രീമതി ലതാകുമാരി, ശ്രീ റജിൻ രാജ് ഉൾപ്പെടെയുള്ള പ്രവർത്തകരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ ശ്രീ രാജീവ് ചന്ദ്രശേഖർ ഇവരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

പ്രദേശത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപിയുടെ വളർച്ചയും വികസന രാഷ്ട്രീയത്തോടുള്ള ജനപിന്തുണയും വർധിച്ചുവരുന്നതിന്റെ ഭാഗമായാണ് പ്രവർത്തകർ ബിജെപിയിലേക്ക് എത്തുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

കൂടാതെ, വഴുതക്കാട് വാർഡിലെ നൂറോളം പ്രവർത്തകരും ഉടൻ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ശ്രീ രാഹുൽ കുമാർ എസ്.ആർ അറിയിച്ചു.

ചടങ്ങിൽ ബിജെപി സംസ്ഥാന, ജില്ലാ, ഭാരവാഹികളും പങ്കെടുത്തു.

error: Content is protected !!
onwin