Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ്: മന്ത്രി വീണാ ജോര്‍ജ്
    , ,

    നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ്: മന്ത്രി വീണാ ജോര്‍ജ്

    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. · വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.·…

    Continue Reading

  • ദശദിന സംസ്കൃത – സംഭാഷണ ശിബിരം
    , ,

    ദശദിന സംസ്കൃത – സംഭാഷണ ശിബിരം

    ശ്രീ കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ശാസ്തമംഗലം ക്ഷേത്ര സമിതി, NSS കരയോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ഇടപ്പഴനി, ശാസ്തമംഗലം ശ്രീ കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഹാളിൽ വെച്ച് വിശ്വസംസ്കൃത പ്രതിഷ്ഠാനം (സംസ്കൃത ഭാരതീ ) സംസ്കൃത- സംഭാഷണപഠന ക്ലാസ്സ് നടത്തുന്നു. സെപ്റ്റംബര്‍ 18 മുതൽ 27 വരെ വൈകിട്ട് 5.30 മുതൽ 7.30 വരെ (20 മണിക്കൂർ) യാണ് ക്ലാസുകള്‍ നടക്കുക. ആർക്കൊക്കെ പങ്കെടുക്കാം? വളരെ രസകരമായ രീതിയിൽ നടത്തുന്ന ഈ സംസ്കൃത…

    Continue Reading

  • പി എസ് സി യുടെ പേരിൽ വ്യാജക്കത്ത് : പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിച്ചു
    , , ,

    പി എസ് സി യുടെ പേരിൽ വ്യാജക്കത്ത് : പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിച്ചു

    സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ പി എസ് സിയുടെ വ്യാജ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥികൾക്ക് കത്ത് ലഭിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘം രൂപവൽക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവായി. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ ബിജി ജോർജ് ആണ് സംഘത്തലവൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി നാഗരാജുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കും സംഘത്തിന്റെ പ്രവർത്തനം. സൈബർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ ഡികെ പൃഥ്വിരാജ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കും.…

    Continue Reading

  • കോഴിക്കോട് പനി അസ്വാഭാവിക മരണം: ജില്ലയില്‍ ആരോഗ്യ ജാഗ്രത
    , ,

    കോഴിക്കോട് പനി അസ്വാഭാവിക മരണം: ജില്ലയില്‍ ആരോഗ്യ ജാഗ്രത

    കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ സംശയിക്കുന്നു. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

    Continue Reading

  • പരസ്യ ക്രിയേറ്റീവ് നിര്‍മ്മാണം – താല്‍പ്പര്യപത്രം ക്ഷണിച്ചു
    , , ,

    പരസ്യ ക്രിയേറ്റീവ് നിര്‍മ്മാണം – താല്‍പ്പര്യപത്രം ക്ഷണിച്ചു

    കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പരസ്യ വിഭാഗത്തില്‍ വിവിധ പരസ്യ ക്രിയേറ്റീവുകള്‍ തയ്യാറാക്കുന്നതിനുള്ള എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.prd.kerala.gov.in എന്ന വെബ് സൈറ്റില്‍ അനൗണ്‍സ്മെന്റ് സെക്ഷനില്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 25.09.2023.

    Continue Reading

  • ചാക്ക ഐ.ടി.ഐയില്‍ സീറ്റൊഴിവ്
    , ,

    ചാക്ക ഐ.ടി.ഐയില്‍ സീറ്റൊഴിവ്

    ചാക്ക ഐ.ടി.ഐയില്‍ ഒഴിവുള്ള പെണ്‍കുട്ടികളുടെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഐ.ടി.ഐയില്‍ നേരിട്ട് എത്തിക്കണം. അപേക്ഷ ഫീസ് 100 രൂപ. സെപ്റ്റംബര്‍ 13 വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2502612

    Continue Reading

  • അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷന്‍
    , , ,

    അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷന്‍

    അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും സ്ത്രീകളാണെന്നും ഇവര്‍ക്ക് ആവശ്യമായ പരിരരക്ഷ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടന്ന ജില്ലാതല അദാലത്തിന്റെ ആദ്യദിനത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിത അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തും. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ…

    Continue Reading

  • പ്രവേശന പരീക്ഷ നടപടിക്രമങ്ങൾ: മാന്വലുകൾ മന്ത്രി പ്രകാശനം ചെയ്തു
    , , ,

    പ്രവേശന പരീക്ഷ നടപടിക്രമങ്ങൾ: മാന്വലുകൾ മന്ത്രി പ്രകാശനം ചെയ്തു

    വിവിധ പ്രവേശന പരീക്ഷകളുടെ കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളും പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളുമുൾപ്പെടുത്തി പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫീസ് മാന്വൽ പുറത്തിറക്കി.ഡിപ്പാർട്ട്‌മെന്റ് പരീക്ഷകളും അലോട്ട്‌മെന്റ് സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ യൂസർ മാന്വലിന്റെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവേശന പരീക്ഷ കമ്മിഷണർ അരുൺ കെ വിജയൻ ഐ എ എസ്, ജോയിന്റ് കമ്മിഷണർ (കമ്പ്യൂട്ടർ) പ്രൊഫ. ബേബി സൈല, ജോയിന്റ് കമ്മിഷണർ (അക്കാഡമിക്) ഡോ.…

    Continue Reading

  • സിനി കെ സെബാസ്റ്റ്യൻ ഭിന്നശേഷി മേഖലയിലെ തികഞ്ഞ മാതൃക: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    സിനി കെ സെബാസ്റ്റ്യൻ ഭിന്നശേഷി മേഖലയിലെ തികഞ്ഞ മാതൃക: മന്ത്രി ഡോ. ആർ ബിന്ദു

    ജർമ്മനിയിലെ കൊളോണിൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ നാല് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ സിനി കെ സെബാസ്റ്റ്യനെ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അനുമോദിച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ വച്ചായിരുന്നു ആദരം. ദർശന ക്ലബിൽ നിന്ന് പരിശീലനം നേടി മികച്ച നേട്ടം സ്വന്തമാക്കിയ സിനി കെ സെബാസ്റ്റ്യൻ കേരളത്തിന്റെയും രാജ്യത്തിന്റെയും പേര് ലോകശ്രദ്ധയിൽ കൊണ്ടുവന്നത് വഴി ഭിന്നശേഷി മേഖലയിലെ തികഞ്ഞ മാതൃകയായി ഉയർന്നുവെന്ന് മന്ത്രി ഡോ. ബിന്ദു…

    Continue Reading

  • ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കണം
    , , ,

    ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കണം

    ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കുക, ഓ ഇ സി ആനുകൂല്യങ്ങൾ മുടക്കം കൂടാതെ വിതരണം ചെയ്യുക, ഓ ബി എച്ച് വിഭാഗങ്ങൾക്കുണ്ടായിരുന്ന 10% സംവരണം പുനഃസ്ഥാപിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ സമുദായങ്ങളെയും ഇ ഡബ്ല്യൂ എസ് – ൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവാശ്യങ്ങൾ ഉന്നയിച്ച് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ നടത്തിയ ക്ലിഫ് ഹൗസ് മാർച്ച് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. എം എൽ എ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!