Author: News Desk
-

കുട്ടൻകുളം നവീകരണത്തിന് ഭരണാനുമതി; നവീകരണ പ്രവൃത്തി ഉടനെ: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടൻകുളം നവീകരിക്കാൻ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയിൽ നവീകരിക്കും. കുട്ടൻകുളത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്തു കൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണപ്രവൃത്തി. സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റിന് എത്രയും വേഗം അംഗീകാരം ലഭ്യമാക്കും. നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
-

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിള്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ അംഗീകൃത സംഘടനയായ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിളിന്റെ ഒൻപതാമത് ജനറൽ കൗൺസിൽ ഒക്ടോബർ 8,9 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചു നടത്തുന്നതിനോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റലുമായി ചേർന്ന് സെപ്റ്റംബർ12 നു, രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ് ബി ഐെ-യുടെ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിലെ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറൽ മാനേജർ & സർക്കിൾ ഡവലപ്പ്മെന്റ് ഓഫീസർ…
-

മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം
ഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം. ഈ മാസം 21 ന് കാസർകോട് ജില്ലാ സെഷൻസ് കോടതിൽ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിലപാടെടുത്തു. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍…
-

മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കണം
മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയമിക്കുക , 10 % സംവരണത്തിൽ മിശ്രവിവാഹിതരെ ഉൾപ്പെടുത്തി ഉത്തരവിറക്കുക , സർക്കാർ പദ്ധതികളിൽ മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മിശ്രവിവാഹ സംഘടന ഐക്യവേദി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു . സംഘടന ചെയർമാൻ അഡ്വ : രാജഗോപാൽ വാകത്താനം സമീപം .
-

ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു
പുതുപ്പള്ളി എം എൽ എ ആയി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
-

നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്. സങ്കീര്‍ണ ശസ്ത്രക്രിയ രോഗിക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. വളരെവേഗം തന്നെ രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും…
-

ഓണാശംസകാര്‍ഡ് മത്സരം സെപ്റ്റംബര്‍ 15 വരെ
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണാശംസ കാര്‍ഡ് തയാറാക്കല്‍ മത്സരത്തിന് സെപ്റ്റംബര്‍ 15 വരെ പങ്കെടുക്കാം. ‘ഈ ഓണം വരും തലമുറയ്ക്ക്‘ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ യു പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് കാര്‍ഡുകള്‍ നിര്‍മിക്കേണ്ടത്. സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയും ജില്ലാ തലത്തില്‍…
-

നെയ്യാറ്റിന്‍കര പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച (സെപ്റ്റംബര്‍ 11) സ്പോട്ട് അഡ്മിഷന്‍ നടക്കും. സ്ട്രീം ഒന്നിലെ സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെയും സ്ട്രീം രണ്ടിലെ സ്പോട്ട് രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 2 വരെയുമാണ്. സ്ട്രീം ഒന്നില്‍ രാവിലെ 10.30ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അംഗപരിമിതര്‍, ധീവര, THSLC സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, വിഎച്ച്എസ്ഇ (ബയോമെഡിക്കല്‍ എക്യുപ്മെന്റ്) സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും, രാവിലെ 11ന് റാങ്ക് ലിസ്റ്റില്‍…
-

മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി
താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി; മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി കൊച്ചി: എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസികിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ദീപക് രാമകൃഷ്ണന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് മനു ഗോപിനാഥ് ആണ് സംഗീതം നല്‍കിയത്.…
-

കിക്മ എം.ബി.എ സീറ്റ് ഒഴിവ്
സഹകരണവകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഏതാനും സീറ്റുകളില്‍ ഒഴിവ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in എന്ന വെബ്‌സൈറ്റിലും 8547618290/ 8281753442 എന്നീ നമ്പറുകളിലും ലഭ്യമാണ്.
You May Have Missed












