Author: News Desk
-

ഇംഗ്ലീഷ് അധ്യാപക ഒഴിവ്
നെയ്യാറ്റിന്‍കര, കുളത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനങ്ങളായി പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ താല്‍ക്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്‍ഡറി അധ്യാപനത്തിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി സെപ്റ്റംബര്‍ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കാര്യാലയത്തില്‍ നടക്കുന്ന ആഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 04712210671, 9400006461
-

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് സന്ദർശിച്ചു
കോന്നി :വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) സന്ദർശിച്ചു. തെക്കേ ആഫ്രിക്കയിലെ നമീബിയ, താജിക്കിസ്ഥാൻ, സൗത്താഫ്രിക്ക, കെനിയ, സിംബാബ്‌വെ എന്നിവിടെ നിന്നുള്ള വിവിധ വിഷയങ്ങളിൽ പി എച്ച് ഡി ചെയ്യുന്ന ഫ്രിദാസ്, ഓമിന, ഒവ്ഡ്രേ, ജനെവ, തക്കിലാമ എന്നിവർ വാനര ഊട്ട്, മീനൂട്ട് എന്നിവയിൽ പങ്കാളികളായി കാവ് ആചാര അനുഷ്ടാനങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി.
-

ന്യൂനമർദം ദുർബലമായി, മഴ തുടരും
തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി ദുർബലമായെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരും . കാലവർഷക്കാറ്റ് സജീവമായതിനെ തുടർന്ന് അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും കാലവർഷം ശക്തമായതിന്റെ ഭാഗമായുള്ള മഴ ലഭിക്കും. ഇന്നലെയാണ് ന്യൂനമർദം ഒഡിഷക്ക് സമീപം കരകയറി ദുർബലമായത്. ഇന്ന് തെക്കൻ, മധ്യ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
-

മേട്രൺ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം
വെള്ളായണി ശ്രീ അയ്യൻങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങളിൽ രണ്ട് വീതം ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 13 രാവിലെ 10.30ന് അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ബിരുദവും ബിഎഡും യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയറാക്കിയ ബയോ ഡാറ്റയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജാതി…
-

അനുഷ്‌ക്കയുടെ കുക്കറി ചലഞ്ച് ഏറ്റെടുത്ത് പ്രഭാസ്
അനുഷ്ക ഷെട്ടി നല്കിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്. തന്റെ പുതിയ ചിത്രമായ ‘മിസ്സ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത് തയ്യാറാക്കുന്ന വിധവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തത്. അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രീയ വിഭവമായ റോയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക. സിനിമയുടെ പ്രമോഷൻ…
-

തിരുവനന്തപുരത്ത് മഞ്ഞ അലർട്ട്
തിരുവനന്തപുരം ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (സെപ്റ്റംബർ 6) മഞ്ഞ അലർട്ട് ആയിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 06-09-2023 മുതൽ 07-09-2023 വരെ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, ശ്രീലങ്കൻ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ…
-

ശബരിമല വികസന അതോറിറ്റി : ദേവസ്വം ബോർഡിനെ തകർക്കും
ശബരിമല വികസന അതോറിറ്റി : ദേവസ്വം ബോർഡിനെ തകർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്റെ അധികാരത്തെ ഇല്ലാതാക്കുവാനും ശബരിമലയുടെ നിയന്ത്രണം സർക്കാർ കൈകളിൽ ആക്കുവാനുമുള്ള ശ്രമമാണ് ശബരിമല വികസന അതോർറ്റി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്ന 6000 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിയാക്കുന്നതാണ് ഈ നീക്കം. ശബരിമല വികസനത്തിനുള്ള അധികാരം ബോർഡിൽ നിന്നും കവർന്നെടുത്തു ദൈനംദിന കാര്യങ്ങളിൽ പോലും സർക്കാർ അജണ്ട നടപ്പിലാക്കുകയാണ്. ഈ ഗൂഢനീക്കം ഉപേക്ഷിക്കാൻ…
-

ഗോവിന്ദന്‍ ക്യാപ്‌സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ സുധാകരന്‍
പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നു.പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം ഈ ക്യാപ്‌സൂള്‍ തയാറാക്കി വച്ചിരിക്കുന്നത്. ഫലം പുറത്തുവരുന്നതിനു മുമ്പേ സിപിഎമ്മില്‍ ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്‍ സിപിഎമ്മിന്റെ…
-

ഡോ. പത്മകുമാര്‍ രചിച്ച ‘ബയോഹസാഡ്’ പ്രകാശനം ചെയ്തു
തിരുവനന്തപുരം, സെപ്തംബർ 5: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പത്മകുമാര്‍ രചിച്ച ‘ബയോഹസാഡ്’ എന്ന നോവല്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍, കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി. മുരളിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത പ്ലാസ്റ്റിക്ക് സർജനായ ഡോ. പത്മകുമാറിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് കൃതിയാണിത്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും കാണാപ്പുറങ്ങളാണ് നോവല്‍ മുന്നോട്ടു വയ്ക്കുന്നത്.…
-

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍
സ്‌കാനിംഗ്, എക്‌സ്‌റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 128 സ്ലൈസ് സി.ടി. സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഡിജിറ്റല്‍ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനൂതന റേഡിയോളജി സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. അപകടത്താലും മറ്റ് അത്യാഹിതങ്ങളായും വരുന്ന രോഗികള്‍ക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി…
You May Have Missed












