Author: News Desk
-

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ ഒരു ദിവസം പ്രായമായ ബി.വി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ആവശ്യക്കാർ 9495000915, 9495000921 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിൽപന.
-

ഫാഷൻ ഡിസൈനിംഗ്: സ്‌പോട്ട് അഡ്മിഷൻ
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 13ന് നടക്കും. രണ്ട് വർഷമാണ് കോഴ്‌സ് കാലാവധി. മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലാണ് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നത്. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 10 മുതൽ 11 വരെയുള്ള സമയത്ത് രജിസ്‌ട്രേഷൻ നടത്തണമെന്ന് കൺട്രോളിംഗ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9605168843, 9895543647, 9497690941, 8606748211, 04722812686.
-

സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ
കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡ് പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലാണ് മത്സരം. ഉപന്യാസം, പ്രൊജക്ട് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ് എന്നിവയാണ് മത്സര ഇനങ്ങൾ. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ ജൈവവൈവിധ്യ ബോർഡിന്റെ അതത് ജില്ലാ കോർഡിനേറ്റർമാരുടെ ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10ന് മുൻപായി അപേക്ഷ അയയ്ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ ഇൻ-ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.keralabiodiversity.org
-

ശ്രീ വിദ്യാധിരാജ പുരസ്കാരം ചലച്ചിത്ര സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പിക്ക്
വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമിയുടെ നൂറ്റി എഴുപതാം ജയന്തി ദിനമായ ഇന്നലെ തിരുവനന്തപുരം എൻ എസ് എസ് കരയോഗ യൂണിയൻ കണ്ണമ്മൂല വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്ര – പഠന ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷ ചടങ്ങിൽ എൻ എസ് എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ശ്രീ വിദ്യാധിരാജ പുരസ്കാരം ചലച്ചിത്ര സംവിധായകനും കവിയുമായ ശ്രീകുമാരൻതമ്പിക്ക് സമ്മാനിച്ചപ്പോൾ. കെ. ആർ. വിജയകുമാർ, എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ്…
-

പുതിയ ബസ്സ് സർവീസ് ഉദ്ഘാടനം ചെയ്തു
കിഴക്കേക്കോട്ടയിൽ നിന്നും വെള്ളായണി, പുന്നമൂട്, പെരിങ്ങമ്മല ആദ്മബോധിനി, AK നഗർ, കാട്ടുനട- മംഗലത്തുകോണം വഴി ആട്ടറമൂല വരെ നീളുന്ന KSRTC പുതിയ ബസ്സ് സർവീസ് ഉദ്ഘാടനം ഇന്ന് രാവിലെ 7.30. ന് ബഹു. കോവളം MLA Adv. M. വിൻസെന്റ് കാട്ടുനടയിൽ നിർവഹിച്ചു. തദവസരത്തിൽ ശ്രീ. NJ. പ്രഭുല്ല ചന്ദ്രൻ, മംഗലത്തുകോണം R. തുളസിധരൻ, പഞ്ചായത്ത് മെമ്പർമാരായ RV. രാജേഷ്, ഇടുവാ ജോയ്, നന്നംകുഴി ബിനു, P. ബിനു കുമാർ, S. ഷിജി, ക്ഷേത്രം ഭാരവാഹികൾ, KSRTC…
-

കോടതി വിധിയുമായി എത്തി സഹോദരങ്ങൾ തെരുവിലാക്കിയ വയോധികയ്ക്ക് തണലൊരുക്കി സായിഗ്രാമം
35 വർഷമായി വഞ്ചിയൂർ കോടതിയ്ക്ക് സമീപം താമസിച്ചിരുന്ന സഹോദരങ്ങൾ തെരുവിലാക്കിയ വയോധികയെ സായിഗ്രാമം ഏറ്റെടുത്തു. കോടതി വിധിയുമായി സഹോദരങ്ങൾ എത്തിയപ്പോൾ വർഷങ്ങളായി താമസിച്ചു വന്നിരുന്ന വീട്ടിൽ നിന്നും രാധമ്മ ഇറങ്ങി കൊടുക്കുവാൻ തയ്യാറായില്ല. എന്നാൽ സഹോദരങ്ങൾ പോലിസുമായി വന്ന് വീട്ടിൽ നിന്നും ഇറക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ അഭയം പ്രാപിച്ച രാധമ്മ (82) യെ പത്രങ്ങളിൽ വന്ന വാർത്തയെ തുടർന്ന് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ കെ.എൻ ആനന്ദകുമാർ സാർ താൻ വർഷങ്ങളായി നോക്കിവരുന്ന സായൂജ്യം എന്ന അമ്മമാരുടെ…
-

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ കോൺഗ്രസിൻ്റെ പിന്തുണ: കെ. സുരേന്ദ്രൻ
കോട്ടയം: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയെ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പിന്തുണച്ചതോടെ കോൺഗ്രസിൻ്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയനിധി സ്റ്റാലിൻ്റെയും കാർത്തി ചിദംബരത്തിൻ്റെയും പ്രസ്താവനയോടുള്ള രാഹുൽഗാന്ധിയുടേയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണ്. രാജ്യത്തെ 80 ശതമാനം വരുന്ന ജനങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ഐൻഡി മുന്നണി വംശഹത്യ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്. സ്നേഹത്തിൻ്റെ കടയല്ല വംശീയോന്മൂലനത്തിൻ്റെ കടയാണ് കോൺഗ്രസ് തുറക്കാൻ ശ്രമിക്കുന്നത്.…
-

സൗജന്യ പരിശീലനം
ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട വനിതകൾക്കായി ഒരു മാസത്തെ സൗജന്യ പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ Enterpreneurship Development Programme For Women in Tourism And Hospitality Sectors എന്ന വിഷയത്തിലാണ് പരിശീലനം. ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള 18 വയസിന് മുകളിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പൂർത്തിയായിരിക്കണം. അപേക്ഷാ ഫോം സാഫിന്റെ…
-

വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി
ലാഭവിഹിതം കൈമാറുന്നത് 35 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൈമാറി. കേരള സര്‍ക്കാരിന്റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൊതുമേഖലയുടെ വികസനവും സംരക്ഷണവും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന കോര്‍പറേഷന്‍ 35 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്നത്. വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു ഒപ്പമുണ്ടായിരുന്നു. സ്ത്രീകളുടെ…
-

കരിമണൽ കൊള്ളയ്ക്കെതിരെ റെഡ് സ്റ്റാർ
കരിമണൽ കൊള്ളയ്ക്കും, കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെ സി പി ഐ ( എം എൽ ) റെഡ് സ്റ്റാർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടന ജനറൽ സെക്രട്ടറി പി. ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.
You May Have Missed












