Author: News Desk
-

ഐഎസ്‌ആര്‍ഒ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ അറിയിപ്പ് ശബ്ദത്തിന്റെ ഉടമ എന്‍. വളര്‍മതി അന്തരിച്ചു
ചെന്നൈ: ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്‌ആര്‍ഒ നടത്തിയിരുന്ന വിക്ഷേപണങ്ങളില്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൗണ്ട്ഡൗണ്‍ അറിയിപ്പ് ശബ്ദത്തിന്റെ ഉടമ എന്‍.വളര്‍മതി അന്തരിച്ചു. ചെന്നൈയില്‍ ശനിയാഴ്ചയായിരുന്നു ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞയായിരുന്ന വളര്‍മതിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമായിരുന്നു. രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3ന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ വളര്‍മതി കൗണ്ട്ഡൗണ്‍ അറിയിപ്പ് നടത്തിയത്. ഐഎസ്‌ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. പി.വി വെങ്കിട്ടകൃഷ്ണന്‍ ആണ് വളര്‍മതിയൂടെ വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്‌ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് ഇനി വളര്‍മതിയുടെ ശബ്ദമുണ്ടാകില്ല. ചന്ദ്രയാന്‍ 3…
-

രാജ്യത്തിന്റെ വികസനമെന്നത് കോര്‍പ്പറേറ്റ് വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി
ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. രാജ്യം എന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ് ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ഒരു സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും – സാമ്പത്തികവുമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുകയെന്നതും ഏറ്റവും പ്രധാനമാണ്. സമത്വമെന്ന ആശയമാവണം ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. അതില്‍ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ് പ്രധാനമന്ത്രി…
-

നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നാളെ (05-09-23) രാവിലെ 11 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും…
-

കേരളീയം കലാമേള നവംബർ ആദ്യവാരം
ഇത്തവണ ഘോഷയാത്ര കാണാൻ കഴിയാത്തവർ നിരാശരാകേണ്ട. നവംബർ ആദ്യവാരം ഓണക്കാലത്തെ ആഘോഷപരിപാടികൾക്കു സമാനമായ ‘കേരളീയം കലാമേള’ അനന്തപുരിക്ക് വിരുന്നായി എത്തും. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളും വിവിധ കലാരൂപങ്ങളും വിപുലമായ ഘോഷയാത്രയുമായിരിക്കും പ്രധാന ആകർഷണം. രാജ്യത്തും പുറത്തും പ്രശസ്തരായ ഒട്ടേറെ കലാകാരന്മാരും കേരളീയത്തിന്റെ ഭാഗമാകും.
-

ജീത്തു ജോസഫിന്റെ ‘നേര്’ ൽ മോഹൻലാൽ പ്രധാന കഥാപാത്രം
തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ആദ്യമായി എത്തിയത് ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി വ്യാഴാഴ്ച്ചയായിരുന്നു മോഹൻ ലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്ച്ച (ചിങ്ങം ഒന്ന് ) ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നു, മൈസൂറിൽ വൃഷഭ എന്ന തെലുങ്കുചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു മോഹൻ ലാൽ ഈ സമയത്ത്. ആ ചിത്രത്തിൻ്റെ…
-

ആറ്റിങ്ങലിൽ നദിയിലേക്ക് ചാടിയ വൃദ്ധനെ രക്ഷപ്പെടുത്തി
പൂവൻപാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ കിളിമാനൂർ പഴയ കുന്നുമ്മൽ സ്വദേശി ചെല്ലപ്പൻപിള്ള (77 ) യെ ആറ്റിങ്ങൽ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് ഇയാൾ പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയത്.സംഭവം ആറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീപ്കുമാർ ആണ് നദിയിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഷൈൻ, അമൽജിത്ത്,…
-

സലിംകുമാറിന്റെ പ്രസ്താവന തെറ്റ്: ധനസഹായം ഉറപ്പാക്കുകയാണ് ചെയ്തത്
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്നില്ല. കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ്. കൂടാതെ…
-

ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടി അമൻ
പൂനയിൽ നടന്ന ജൂനിയർ ഇന്റർനാഷണൽ ഗ്രാൻഡ് പ്രീ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡൽ നേടി അമൻ സുരേഷ്. ഫൈനലിൽ ഇന്തോനേഷ്യൻ താരമായ ഡെനിസ് അസ്സറിയെയാണ് നേരിട്ടത്. തിരുവനന്തപുരം വലിയവിള ദേവിനഗർ സ്വദേശിയാണ് അമൻ.
-

പുതുപ്പള്ളിയിൽ ഭൂരിപക്ഷം 25000 ത്തിൽ കുറയില്ലെന്ന് കെ മുരളീധരന്‍ എം പി
പുതുപ്പള്ളിയിൽ ഭൂരിപക്ഷം 25000 ത്തിൽ കുറയില്ലെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു .ഉമ്മൻചാണ്ടിയെ വേട്ടയാടിയതിന്‍റ് ചാർജ് ഷീറ്റാകും പുതുപ്പള്ളിയിൽ ജനങ്ങൾ നൽകുക .സൈബർ ആക്രമണം ആര് നടത്തിയാലും ശരിയല്ല.ചാണ്ടി ഉമ്മൻ്റെ സഹോദരിക്ക് നേരെ സൈബർ ആക്രമണം നടന്നു.ഇടത് സ്ഥാനാർത്ഥിയുടെ ഭാര്യക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി.അത് ശരിയല്ല.സർക്കാർ വസ്തുനിഷ്ഠമായി അന്വേഷിച്ചു നടപടി സ്വീകരിക്കണം .അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയ ആളെ സർക്കാർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു .സൈബർ അക്രമണങ്ങൾ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല .പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ…
-

വീഡിയോയിലെ വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കെ സി ജോസഫ്
ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി ബാംഗ്ലൂരിൽ എത്തിയ തന്നെയും എം എം ഹസ്സനേയും ബെന്നി ബെഹ് നാനെയും കാണുവാൻ അദ്ദേഹത്തിന്റെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന് പറയുന്ന ഒരു ടെലിഫോൺ സംഭാഷണത്തിന്റെ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് മുൻ മന്ത്രി കെ സി ജോസഫ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി . പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയം സുനിശ്ചതമായതോടെ ചാണ്ടി ഉമ്മനേയും കുടുംബത്തേയും…
You May Have Missed












