Author: News Desk
-

ഭിന്നശേഷി പുനരധിവാസത്തിനായി കൈകോര്‍ത്ത് എം എ യൂസഫലി
തിരുവനന്തപുരം : കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയ എം.എ യൂസഫലിയെ സ്നേഹവിരുന്നൊരുക്കിയാണ് കുരുന്നുകള്‍ സ്വീകരിച്ചത്. സെന്‍ററില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങള്‍ യൂസഫലി ആദ്യം സന്ദര്‍ശിച്ചു. കുട്ടികളുടെ ചിത്രരചനകള്‍ കാണാനെത്തിയപ്പോള്‍ അതിവേഗം തന്‍റെ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയ ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനെ യൂസഫലി അഭിനന്ദിച്ചു. സംഗീത പഠന കേന്ദ്രമായ ബീഥോവന്‍ ബംഗ്ലാവില്‍ പാട്ടുകള്‍ പാടി എതിരേറ്റ കൊച്ചുകൂട്ടുകാര്‍ക്കിടയില്‍ യൂസഫലിയും ഇരുന്നു. പിന്നീട് സംഗീത ഉപകരണങ്ങള്‍…
-

ബമ്പര്‍ ഹിറ്റായി ഓണം വാരാഘോഷം; ഇനി ഒരുവര്‍ഷത്തെ കാത്തിരിപ്പ്
ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ലേസര്‍ ഷോയും പുതുമകള്‍ നിറഞ്ഞ വൈദ്യുത ദീപാലങ്കാരവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഒത്തുചേര്‍ന്നപ്പോള്‍ ബമ്പര്‍ ഹിറ്റായി സംസ്ഥാനസര്‍ക്കാരിന്റെ ഓണം വാരാഘോഷം. ഓണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ നഗരത്തിലെത്തിയെങ്കിലും പരാതികള്‍ക്കിടനല്‍കാതെയുള്ള ക്രമീകരണങ്ങള്‍ നടത്തി എണ്ണയിട്ട യന്ത്രം പോലെ സര്‍ക്കാര്‍ സംവിധാനങ്ങളും സജീവമായി.അടുത്ത ഓണക്കാലം വരെ മനസില്‍ സൂക്ഷിക്കാനുള്ള ഓര്‍മകള്‍ നല്‍കിയ ആഘോഷങ്ങളുടെ ചുക്കാന്‍ പിടിച്ച വിനോദസഞ്ചാര വകുപ്പിന് ഫുള്‍ മാര്‍ക്ക് നല്‍കിയാണ് ഓരോ മലയാളിയും വീടുകളിലേക്ക് മടങ്ങിയത്.ക്യാമറക്കണ്ണുകളിലൂടെയും മഫ്തിയിലും യൂണിഫോമിലുമായി ആയിരത്തിലധികം…
-

സാംസ്‌ക്കാരിക ഘോഷയാത്ര: മത്സ്യബന്ധന, മ്യൂസിയം – മൃഗശാല വകുപ്പുകളുടെ ഫ്‌ളോട്ടുകള്‍ക്ക് പുരസ്കാരം
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഐ.എസ്.ആര്‍.ഒയ്ക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ മത്സ്യബന്ധന വകുപ്പും മ്യൂസിയം-മൃഗശാല വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം കെ.ടി.ഡി.സിയുടെയും രണ്ടാം സ്ഥാനം കെ.എസ്.ഐ.ഡി.സിയുടെയും ഫ്ളോട്ടുകള്‍ സ്വന്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം ജില്ലാ…
-

ഓണം വാരാഘോഷം: മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
ഓണം വാരാഘോഷത്തിന്റെ ഭാഗമായി മികച്ച കവറേജ് നല്‍കിയ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനത്തിലാണ് ക്യാഷ് അവാര്‍ഡും മെമന്റോയും ഉള്‍പ്പെടുന്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ശ്യാമ രാജീവും (ജനയുഗം) മികച്ച രണ്ടാമത്തെ റിപ്പോര്‍ട്ടറായി സുനീഷ് ജോയും (ദേശാഭിമാനി ) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫോട്ടോഗ്രാഫറായി വിന്‍സന്റ് പുളിക്കല്‍ (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), മികച്ച രണ്ടാമത്തെ ഫോട്ടോഗ്രാഫറായി രാജേഷ് രാജേന്ദ്രന്‍ (ജനയുഗം) എന്നിവരെയും തെരഞ്ഞെടുത്തു.അച്ചടി മാധ്യമ വിഭാഗത്തില്‍ സമഗ്ര…
-

മഴമാറി നിന്നു, നഗരവീഥികളെ ധന്യമാക്കി സാംസ്‌കാരിക ഘോഷയാത്ര
അരിക്കൊമ്പനും ചന്ദ്രയാനും അടക്കമുള്ള വിഷയങ്ങള്‍ പ്രമേയമാക്കിയ അറുപതിലധികം ഫ്ളോട്ടുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പാരമ്പര്യ കലകളും അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.മുഖ്യാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറി.വാദ്യകലാകാരന്‍ സുരേഷ് വാമനപുരത്തിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ് കൈമാറിയതോടെ വാദ്യഘോഷത്തിനും തുടക്കമായി. ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം…
-

കനക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ: മന്ത്രി മുഹമ്മദ് റിയാസ്
ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം_ചലചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായി ഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവ മേളത്തിലാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി.ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഓണം വാരാഘോഷം ജനകീയമാക്കിയത് മലയാളിയുടെ ഐക്യമാണെന്നും വാരാഘോഷത്തിന്റെ പ്രധാനവേദിയായ കനകക്കുന്ന് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.…
-

സംസ്ഥാന ഭക്ഷ്യ കൃഷി മന്ത്രിമാർ കള്ളപ്രചാരണം നടത്തുന്നു; കർഷക മോർച്ച
കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ നെൽ കർഷകർക്ക് നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാരിന്റെ നാണക്കേട് മറച്ചുവെക്കാൻ സംസ്ഥാനത്തെ കൃഷി- ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ കള്ള പ്രചരണമാണ് നടത്തുന്നത്.കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം ലഭിക്കാത്തതാണ് കാരണം എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രി ശോഭ കലന്തരെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും കള്ള പ്രചരണം തുടരുകയാണ്. കേരളത്തിൽ നിന്നും നെല്ലിന്റെ താങ്ങ് വില പദ്ധതി കീഴിൽ ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിഗണിച്ച് കേന്ദ്ര വിഹിതം സംസ്ഥാനത്തിന്…
-

ഒത്തൊരുമയോടെ അതിജീവനം-ദൃശ്യ വിരുന്നായി വനം വകുപ്പ് ഫ്‌ളോട്ട്
മനുഷ്യ-വന്യജീവി സഹജീവനമന്ത്രവുമായി വനം-വന്യജീവി വകുപ്പ് തയാറാക്കിയ നിശ്ചല ദൃശ്യം 2023-ലെ ഓണം സമാപന ഘോഷയാത്രയില്‍ ശ്രദ്ധേയമായി. വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളും വനാശ്രിത സമൂഹവും നേരിടുന്ന വന്യമൃഗ സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ സഹജീവനം മാത്രമേ പോവഴിയുള്ളു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഫ്‌ളോട്ട്. വഴിയില്‍ കാത്തു നിന്ന ജനസമൂഹത്തിന് കണ്ണിന് കുളിരേകുന്ന കാനന കാഴ്ചകളും ഫ്‌ളോട്ടില്‍ സജ്ജീകരിച്ചിരുന്നത് കൈയ്യടികളോടെയാണ് ജനം നോക്കി കണ്ടത്.കാടിനെ കാക്കുന്നതിനൊപ്പം മനുഷ്യജീവിതങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം കൂടി നടപ്പാക്കുന്നതാണ് വനം-വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തന മണ്ഡലം. ആവാസ വ്യവസ്ഥയില്‍ വിവിധ ജന്തുവര്‍ഗ്ഗങ്ങള്‍…
-

രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: മന്ത്രി വീണാ ജോര്‍ജ്
ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈയൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ…
You May Have Missed













