Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു
    , ,

    പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു

    തിരു: പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 ആണ് അവസാന തീയതി. മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. 5000 പഠനമുറികൾ ഈ വർഷം നിർമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ…

    Continue Reading

  • അജൈവ മാലിന്യങ്ങളുടെ തരം തിരിവിനെ പറ്റിയുള്ള അവബോധം സൃഷ്ടിക്കാന്‍ ക്ലീൻ കേരള കമ്പനി
    , , , ,

    അജൈവ മാലിന്യങ്ങളുടെ തരം തിരിവിനെ പറ്റിയുള്ള അവബോധം സൃഷ്ടിക്കാന്‍ ക്ലീൻ കേരള കമ്പനി

    ക്ലീൻ കേരള കമ്പനി വികേന്ദ്രീകൃത മാലിന്യ സംസ്കാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അജൈവ പാഴ്‌വസ്തു സംസ്കരണത്തിൽ ഒരു പിന്തുണ സംവിധാനമായി പ്രവർത്തിച്ചു വരികയാണ്. ഹരിതകർമ സേന വഴി ശേഖരിക്കുന്നതും സർക്കാരിന്റെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ ക്യാമ്പയിനുകളിൽ ഉൾപ്പെടുത്തി ശേഖരിക്കുന്ന പുന:ചംക്രമണ യോഗ്യമായതും നിഷ്‌ക്രിയവുമായ അജൈവ പാഴ് വസ്തുക്കൾ ശേഖരിച് ശാസ്ത്രീയമായി സംസ്കരണം നടത്തുന്നതിന് ക്ലീൻ കേരള കമ്പനിയെ സർക്കാർ ചുമതലപെടുത്തിയിട്ടുണ്ട്. ഹരിതകർമ സേനകൾ വഴി ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കളിൽ ഭൂരിഭാഗവും…

    Continue Reading

  • ഓണം വാരോഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം
    , ,

    ഓണം വാരോഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം

    ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും സെപ്റ്റംബർ രണ്ട് ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ഐ.ജി.പി&പോലീസ് കമ്മീഷണർ നാഗരാജു ചകിലം ഐ.പി.എസ് അറിയിച്ചു.ഘോഷയാത്ര കടന്നു പോകുന്ന കവടിയാർ-വെള്ളയമ്പലം -മ്യൂസിയം -ആർ.ആർ ലാമ്പ് -പാളയം -സ്പെൻസർ -സ്റ്റാച്യു – ആയുർവേദകോളേജ് -ഓവർ ബ്രിഡ്ജ് പഴവങ്ങാടി കിഴക്കേകോട്ട വെട്ടിമുറിച്ച കോട്ട -മിത്രാനന്തപുരം പടിഞ്ഞാറേക്കോട്ട ഈഞ്ചയ്ക്കൽ വരെയുള്ള റോഡിൽ യാതൊരു വാഹന…

    Continue Reading

  • അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ ഇന്നുയര്‍ത്തും
    ,

    അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ ഇന്നുയര്‍ത്തും

    പ്രത്യേക അറിയിപ്പ്അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകൾ ഇന്ന് (സെപ്റ്റംബർ-2) രാവിലെ10:00ന് 30cm വീതം (ആകെ 60cm) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

    Continue Reading

  • മോഹിനിയാട്ടം @ വൈലോപ്പിള്ളി
    , , , , ,

    മോഹിനിയാട്ടം @ വൈലോപ്പിള്ളി

    ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മയൂര സ്കൂള്‍ ഓഫ് ഡാന്‍സസിന്റെ ഡയറക്ടര്‍ സുരഭി എം നായര്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ അവതരിപ്പിച്ച മോഹിനിയാട്ടം.

    Continue Reading

  • ഓണത്തോടനുബന്ധിച്ചുള്ള കിറ്റ് വിതരണം നടത്തി
    , , ,

    ഓണത്തോടനുബന്ധിച്ചുള്ള കിറ്റ് വിതരണം നടത്തി

    കുടപ്പനക്കുന്ന് റസിഡന്റെസ് അസോസ്സിയേഷൻ ഓണത്തോട് അനുബന്ധിച്ചുള്ള അംഗങ്ങൾക്കുള്ള കിറ്റ് വിതരണം പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി. അഞ്ജിത നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അജിത് ഉള്‍പ്പടെ മറ്റ് എക്സികുട്ടിവ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

    Continue Reading

  • ഓണം വാരാഘോഷം:നഗരത്തില്‍ സെപ്തംബര്‍ 2ന് ഉച്ചക്ക് ശേഷം അവധി
    , , , ,

    ഓണം വാരാഘോഷം:നഗരത്തില്‍ സെപ്തംബര്‍ 2ന് ഉച്ചക്ക് ശേഷം അവധി

    2023ലെ ഓണം വാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ക്കായി സെപ്തംബര്‍ 2ന് ഉച്ചക്ക് മൂന്നുമുതല്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.

    Continue Reading

  • ഷെയിൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ
    , , , , ,

    ഷെയിൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

    ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം സെപ്റ്റംബർ രണ്ടിന് വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണ ജോർജ്, ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. പ്രശസ്ത സിനിമാതാരങ്ങളായ ഷെയിൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. മികച്ച കവറേജിന്…

    Continue Reading

  • ഓണം വാരാഘോഷത്തിന് സെപ്തംബര്‍ 2ന് കൊടിയിറക്കം, പ്രൗഢഗംഭീര ഘോഷയാത്രയ്‌ക്കൊരുങ്ങി നഗരം
    , , , , ,

    ഓണം വാരാഘോഷത്തിന് സെപ്തംബര്‍ 2ന് കൊടിയിറക്കം, പ്രൗഢഗംഭീര ഘോഷയാത്രയ്‌ക്കൊരുങ്ങി നഗരം

    നാടും നഗരവും ജാതി മത ഭേദമെന്യേ ഒരുമനസായി കൊണ്ടാടിയ ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീരമായ സാംസ്‌കാരിക ഘോഷയാത്രയോടെ സെപ്തംബര്‍ 2ന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാസ്‌കാരിക ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യാതിഥി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറും.വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാദ്യമേളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു,ജി.ആര്‍.അനില്‍ എന്നിവരും പങ്കെടുക്കും. വൈവിധ്യമാര്‍ന്ന അറുപതോളം ഫ്ളോട്ടുകളും മൂവായിരത്തോളം കലാകാരന്മാരും വിവിധ സേനാവിഭാഗങ്ങളും അണിനിരക്കുന്ന…

    Continue Reading

  • ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു
    , , ,

    ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു

    ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ രമ്യ(30)യാണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അഭിദേവിനെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ 9 അര മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘമെത്തി കുഞ്ഞിനെയും അമ്മയെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അമ്മ രമ്യ ചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!