Author: News Desk
-

എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം
2019ല്‍ നടന്ന സംഭവത്തില്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം…
-

ഒരു മന്ത്രി ഞങ്ങളെ തേടി വരുന്നത് ഇതാദ്യം: സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍
തിരുവോണ ദിവസം ആശുപത്രികളില്‍ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികളില്‍ എത്തിയപ്പോള്‍ സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. ചിലര്‍ മന്ത്രിയോട് സന്തോഷം തുറന്ന് പറഞ്ഞു. എത്ര വലിയ ആളായിട്ടും ഞങ്ങളെപ്പോലെയുള്ളവരെ ഇങ്ങോട്ട് വന്ന് കണ്ടതില്‍ സന്തോഷമെന്ന് എസ്.എ.ടി. ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ഹെലന്‍ പറഞ്ഞു. ഒരു മന്ത്രി ഞങ്ങളെ കാണാന്‍ വരുന്നത് ആദ്യമാണ്. ഞങ്ങളോടൊപ്പം എന്നല്ലേ പറയാറ്, ഇപ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്നും…
-

കനകക്കുന്നിൽ വർണവിസ്മയം തീർത്ത് ലേസർ ഷോയ്ക്ക് തുടക്കം
കാണികളുടെ കണ്ണിലും മനസ്സിലും വർണ്ണ മഴ പെയ്യിച്ച് ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ലേസർ ഷോ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ മുഖ്യസാന്നിധ്യമായി. കനകക്കുന്നിൽ ഓണം കൂടാൻ എത്തിയവർക്കൊപ്പമിരുന്നാണ് മന്ത്രിമാർ ലേസർ ഷോ ആസ്വദിച്ചത്. കേരള ടൂറിസത്തിന്റെ വിജയ വഴികളും അനന്തസാധ്യതകളുമായിരുന്നു ലേസർ ഷോയുടെ പ്രമേയം. കേരളം തിരിച്ചു വരുന്നു എന്ന പ്രമേയത്തിനൊപ്പം കേരള ടൂറിസത്തെയും ഓണത്തെയും…
-

മല്ലികാ സൗരഭ്യത്തിൽ നിശാഗന്ധി; കലാസ്വാദകർക്ക് സ്വപ്ന രാവ്
പത്മഭൂഷൺ മല്ലികാ സാരാഭായിയുടെ നൃത്തലാവണ്യത്തിൽ അലിഞ്ഞ് നിശാഗാന്ധി. മല്ലിക സാരാഭായിയും ദർപ്പണ ടീമും അവതരിപ്പിച്ച നൃത്തം ഓണം വാരാഘോഷം രണ്ടാം ദിനത്തെ ഹൃദയാനുഭവമാക്കി. നൃത്ത രാവിന് മുൻപ് നടന്ന വയലി ബാൻഡ് കനകക്കുന്നിനെ ഇളക്കി മറിച്ചു. മുള മാത്രം ഉപയോഗിച്ച് നിർമ്മിച്ച സംഗീതോപകരണങ്ങള്‍കൊണ്ട് വിസ്മയകരമായ സംഗീതപ്രപഞ്ചം സൃഷ്ടിക്കുന്ന തൃശൂരില്‍ നിന്നുള്ള വയലി ബാന്‍ഡ് ഇന്ത്യയിലെ ഏക ബാംബൂ ബാന്‍ഡാണ്. കനകക്കുന്നിലെ സൂര്യകാന്തിയിൽ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സരസ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
-

മഹാത്മാ അയ്യങ്കാളിയുടെ 160 മത് ജന്മവാർഷികത്തോടനുബന്ധിച്ച് വില്ലുവണ്ടിഘോഷയാത്ര സംഘടിപ്പിച്ചു
മഹാത്മാ അയ്യങ്കാളിയുടെ 160 മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ്സ് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വില്ലുവണ്ടിഘോഷയാത്ര മുന്‍ കെ പി സി സി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ്സ് കേരള സംസ്ഥാന നേതാവായ കള്ളിക്കാട് ശശിയുടെ നേതൃത്വത്തിലാണ് വില്ലുവണ്ടി ഘോഷയാത്ര സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയത്തുള്ള കുമാരനാശാന്‍ പ്രതിമയുടെ മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വെള്ളയാമ്പലം മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയ്ക്ക് മുന്നില്‍ അവസാനിച്ചു.
-

സഖാവ് പങ്കജാക്ഷൻ ദിനം സമുചിതമായി ആചരിച്ചു
സ. പങ്കജാക്ഷൻ അനുസ്മരണം ആർഎസ്പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് പങ്കജാക്ഷൻ ദിനം സമുചിതമായി ആചരിച്ചു. സഖാക്കൾ AA അസിസ്, ബാബുദിവാകരൻ, ഇറവൂർ പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനക്കുശേഷം കൂടിയ അനുസ്മരണയോഗം ജില്ലാ സെക്രട്ടറി സഖാവ് ഇറവൂർ പ്രസന്ന കുമാറിന്റെ അധ്യക്ഷതയിൽ UTUC ദേശീയ പ്രസിഡന്റ് സഖാവ് അസീസ് ഉദ്ഘാടനം ചെയ്തു. സഖാക്കൾV. ശ്രീകുമാരൻ നായർ, K. S സനൽ കുമാർ, K. ജയകുമാർ, K. ചന്ദ്രബാബു, വിനോബാ താഹ,കോരാണി ഷിബു, ശ്യാം കുമാർ,…
-

അപ്പർ കുട്ടനാട് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്മ ഉപവാസ സമരത്തില്‍
കർഷകരിൽ നിന്നും നെല്ല് സംഭരിച്ചതിന്റെ തുക ആറുമാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽക്കർഷക കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസ സമരം ചെയ്തു.
-

മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാർ
മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാർ;മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധം: മന്ത്രി വി. ശിവൻകുട്ടി. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
-

സർക്കാരിന്റേത് എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടുള്ള പ്രവർത്തനം: മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പരിഗണനയോടെ കണ്ട് നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഓണ സങ്കല്പം യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓണം വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറച്ചു ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്ത് ഓണം നല്ല നിലയിൽ ആഘോഷിക്കാൻ സാധിക്കുമോ എന്ന ആശങ്ക ചിലർ പ്രചരിപ്പിച്ചിരുന്നു. ആ പ്രചാരണം തികച്ചും തെറ്റാണ് എന്ന് ഇപ്പോൾ തെളിഞ്ഞു. സംസ്ഥാനത്തെ…
-

ഓണാവേശത്തിലേക്കുണർന്ന് തലസ്ഥാനം; വാരാഘോഷത്തിന് തിരിതെളിഞ്ഞു
ആവേശമുയർത്തി ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും തലസ്ഥാനവാസികള്‍ക്ക് സാംസ്‌കാരികോത്സവത്തിന്റെ ഏഴ് രാപ്പകലുകള്‍ സമ്മാനിച്ച് ഓണം വാരാഘോഷത്തിന് കനകക്കുന്നിലെ നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചതോടെ സംസ്ഥാനമെങ്ങും ഓണാഘോഷത്തിന് തുടക്കമായി.മുഖ്യാതിഥികളായി നടന്‍ ഫഹദ് ഫാസിലും ലോകപ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങിലെത്തിയത് ആഘോഷത്തിന്റെ പൊലിമ കൂട്ടി.കേരളത്തിന്റെ ആത്മാവ് അതിന്റെ ജനാധിപത്യ ബോധമാണെന്ന് മല്ലിക സാരാഭായി പറഞ്ഞു.മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് തന്റെ തലമുറ കടന്നുപോകുന്നതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.അതിന് കാരണം ടൂറിസം രംഗത്തുണ്ടായ വളർച്ചയാണ്.…
You May Have Missed












