Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഉത്സവലഹരിയില്‍ തലസ്ഥാനം; ഓണം വാരാഘോഷത്തിന് ഇന്ന് ഓഗസ്റ്റ് 27ന് തിരിതെളിയും
    , , , , , , , ,

    ഉത്സവലഹരിയില്‍ തലസ്ഥാനം; ഓണം വാരാഘോഷത്തിന് ഇന്ന് ഓഗസ്റ്റ് 27ന് തിരിതെളിയും

    നഗരത്തിന്റെ മുക്കും മൂലയും ദീപപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നു. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് (ഓഗസ്റ്റ് 27) തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസില്‍ മുഖ്യാതിഥിയായി എത്തുന്നു എന്നത് ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടം.…

    Continue Reading

  • ശംഖുമുഖം വ്യോമസേനാ ടർമാക്കിൽ യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങൾ
    , , , ,

    ശംഖുമുഖം വ്യോമസേനാ ടർമാക്കിൽ യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങൾ

    ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നാൽപ്പതാം സ്ഥാപകദിന വാർഷികാഘോഷത്തിന്റെ ഭാഗമായി ശംഖുമുഖം വ്യോമസേനാ ടർമാക്കിൽ സംഘടിപ്പിച്ച യുദ്ധവിമാനങ്ങളുടെ പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ.

    Continue Reading

  • ദീപശോഭയിൽ അനന്തപുരി; വൈദ്യുത  വിളക്കുകൾ സ്വിച്ച് ഓൺ ചെയ്തു
    , , , , ,

    ദീപശോഭയിൽ അനന്തപുരി; വൈദ്യുത വിളക്കുകൾ സ്വിച്ച് ഓൺ ചെയ്തു

    ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി തലസ്ഥാന നഗരി. കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയും കനകക്കുന്നിനെയും പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ടൂറിസം വകുപ്പിന്റെ പതാക ഉയർത്തലും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ ദീപാലങ്കാരം ലോകശ്രദ്ധ നേടുകയും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ഇത്തവണയും അത് ആവർത്തിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. കനകക്കുന്ന് വികസനത്തിന്റെ പാതയിലാണ്. കനകക്കുന്നിലെ നവീകരണ…

    Continue Reading

  • പ്രത്യേക വിഭാഗം വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പബ്ലിക് ഹിയറിംഗുമായി വനിത കമ്മിഷന്‍
    , ,

    പ്രത്യേക വിഭാഗം വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പബ്ലിക് ഹിയറിംഗുമായി വനിത കമ്മിഷന്‍

    സെപ്റ്റംബര്‍ 11ന് സീരിയല്‍ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പബ്ലിക് ഹിയറിംഗ് തിരുവനന്തപുരത്ത്ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് കേരള വനിത കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേഖലകളില്‍ ഉള്‍പ്പെടുന്ന വനിതകളുടെ പ്രശ്‌നങ്ങളാണ് മനസിലാക്കാന്‍ ശ്രമിക്കുന്നത്.അണ്‍ എയ്ഡഡ് സ്‌കൂളിലെ വനിത അധ്യാപകര്‍, ഹോം നഴ്‌സ്-വീട്ടുജോലിക്കാര്‍, വനിത ഹോം ഗാര്‍ഡ്‌സ്, കരാര്‍ ജീവനക്കാര്‍, സീരിയല്‍ മേഖലയിലെ വനിതകള്‍, വനിത മാധ്യമ പ്രവര്‍ത്തകര്‍, മത്സ്യ സംസ്‌കരണ യൂണിറ്റുകളിലെ…

    Continue Reading

  • പ്രേരക്മാർ സെക്രട്ടേറിയറ്റ് പടിക്കൽ ശയന പ്രദക്ഷിണം നടത്തി
    , , , ,

    പ്രേരക്മാർ സെക്രട്ടേറിയറ്റ് പടിക്കൽ ശയന പ്രദക്ഷിണം നടത്തി

    2022 മാർച്ച് 31 ന് ഇറക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രേരക്ക് പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, നിർത്തലാക്കിയ ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുക, അശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെ 2017 മുതൽ വെട്ടിക്കുറച്ച വേതനം പ്രേരക്മാർക്ക് കുടിശ്ശികയായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ( കെ എസ് പി എ ) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തോടനുബന്ധിച്ച് പ്രേരക്മാർ സെക്രട്ടേറിയറ്റ് പടിക്കൽ ശയന പ്രദക്ഷിണം…

    Continue Reading

  • ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ശ്രീചിത്ര ഹോമിലെത്തി
    , , ,

    ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ശ്രീചിത്ര ഹോമിലെത്തി

    തിരുവനന്തപുരം: ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികളുടെ നിര്‍ബന്ധ പ്രകാരം മന്ത്രി ഊഞ്ഞാലാടുകയും ചെയ്തു. മാവേലി നാടുവാണിടും കാലം… പൂവിളി പൂവിളി പൊന്നോണമായി… തുടങ്ങിയ പാട്ടുകള്‍ കുട്ടികളും മന്ത്രിയും പാടി. കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍ മന്ത്രി നേര്‍ന്നു.ശ്രീചിത്രയിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി നല്‍കാനായി കാനറ ബാങ്ക് നല്‍കിയ 95,000 രൂപ…

    Continue Reading

  • ടെക്‌നോപാർക്കിൽ ഇതൾ ഓണം ഫെസ്റ്റ്
    , , ,

    ടെക്‌നോപാർക്കിൽ ഇതൾ ഓണം ഫെസ്റ്റ്

    തിരുവനന്തപുരം ടെക്‌നോപാർക്കിൽ സന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചിരി വിടർത്തി ഇതൾ ഓണം ഫെസ്റ്റ്. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികൾ നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പ്രോജക്ട് ഇതൾ. ബഡ്സ് സ്‌കൂളുകളിൽ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് നിർമിക്കുന്ന പേപ്പർ പേന, ഓഫീസ് ഫയൽ, ക്യാരി ബാഗ്, നോട്ട് പാഡ്, കരകൗശല വസ്തുക്കൾ, പെയിന്റിംഗുകൾ എന്നിവയാണ്…

    Continue Reading

  • വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഓണം വൈബ്‌സ്
    , , , , , , ,

    വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഓണം വൈബ്‌സ്

    വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈബ് ഓണം ഫെസ്റ്റ് ശാസ്തമംഗലത്ത് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്റെ മഹത്വവും മനുഷ്യരെല്ലാവരും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഓണമെന്ന് സ്പീക്കർ പറഞ്ഞു. മികച്ച സഹകരണത്തോടെ വരും വർഷങ്ങളിലും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 28 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. ഉദ്ഘാടനദിവസം നിർധന കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണവും നടന്നു. വൈവിധ്യങ്ങളാർന്ന പരിപാടികളാണ് വൈബ് ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്നത്. ഓണം…

    Continue Reading

  • ഇന്ത്യയിലെ രോഗികൾക്കുള്ള പരിചരണ മാനദണ്ഡമായി വിദഗ്ധർ ശുപാർശ ചെയ്യുന്നത് റേഡിയോ സർജറി
    , , , , , , ,

    ഇന്ത്യയിലെ രോഗികൾക്കുള്ള പരിചരണ മാനദണ്ഡമായി വിദഗ്ധർ ശുപാർശ ചെയ്യുന്നത് റേഡിയോ സർജറി

    ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷണൽ കോഴ്സിന് കൊച്ചി അമൃത ഹോസ്പിറ്റലിൽ തുടക്കമായി കൊച്ചി: റേഡിയോ സർജറി രംഗത്തെ നൂതന രീതികളെപ്പറ്റി ചർച്ച ചെയ്യുന്ന, ഇന്റർനാഷണൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ സഹകരണത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ  എജ്യുക്കേഷണൽ കോഴ്സിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി. കൊച്ചി, ഫരീദാബാദ് അമൃത ഹോസ്പിറ്റലുകളുടെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന പരിപാടി അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ  ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു.  ടർക്കിയിലെ സൈബർ…

    Continue Reading

  • വീണ വിജയന് 6 കമ്പനികൾ മാസപ്പടി നൽകിയതായി കെ സുരേന്ദ്രൻ
    , ,

    വീണ വിജയന് 6 കമ്പനികൾ മാസപ്പടി നൽകിയതായി കെ സുരേന്ദ്രൻ

    ജെഡിടി ഇസ്ലാം, ഐഡിയൽ എഡ്യൂക്കേഷൻ സൊസൈറ്റി, ശ്രീ കൃഷ്ണ ഐ ടെക് ആൻഡ് മാനേജ്മെന്റ് സൊല്യൂഷൻസ്, സാന്റ മോണിക്ക സ്റ്റഡി അബ്രോഡ്, റിംസ് ഫൌണ്ടേഷൻ, അനന്തപുരി എഡ്യൂക്കേഷണൽ സൊസൈറ്റി എന്നീ കമ്പനികൾ വീണാ വിജയന് മാസപ്പടി നൽകിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ഇന്നു നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!