35 വർഷമായി വഞ്ചിയൂർ കോടതിയ്ക്ക് സമീപം താമസിച്ചിരുന്ന സഹോദരങ്ങൾ തെരുവിലാക്കിയ വയോധികയെ സായിഗ്രാമം ഏറ്റെടുത്തു. കോടതി വിധിയുമായി സഹോദരങ്ങൾ എത്തിയപ്പോൾ വർഷങ്ങളായി താമസിച്ചു വന്നിരുന്ന വീട്ടിൽ നിന്നും രാധമ്മ ഇറങ്ങി കൊടുക്കുവാൻ തയ്യാറായില്ല. എന്നാൽ സഹോദരങ്ങൾ പോലിസുമായി വന്ന് വീട്ടിൽ നിന്നും ഇറക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ അഭയം പ്രാപിച്ച രാധമ്മ (82) യെ പത്രങ്ങളിൽ വന്ന വാർത്തയെ തുടർന്ന് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ കെ.എൻ ആനന്ദകുമാർ സാർ താൻ വർഷങ്ങളായി നോക്കിവരുന്ന സായൂജ്യം എന്ന അമ്മമാരുടെ വൃദ്ധസദനത്തിലേക്ക് അഭയം നൽകുകയായിരുന്നു. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരളയുടെ സ്വപ്ന പദ്ധതിയായ സായി ഗ്രാമത്തിൽ സായൂജ്യം കൂടാതെ സായിനികേതൻ, സാകേതം, സാന്ത്വനം എന്നീ അനാഥ മന്ദിരങ്ങൾ കൂടി നടത്തിവരുന്നുണ്ട്. ഇങ്ങനെ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന രാധമ്മയെ പോലുള്ള മനുഷ്യർക്ക് വലിയ ആശ്വാസമാണ് സായിഗ്രാമത്തിന്റെ ഈ സ്നേഹ തണൽ.