Author: News Desk
-

‘മേരി മിട്ടി മേരാദേശ്’ മണ്ണ് ശേഖരിച്ചു
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള “മേരി മിട്ടി മേരാദേശ്’ – “(എന്റെ മണ്ണ് എന്റെ രാജ്യം’ )യുവമോർച്ച പാറശാല മണ്ഡലത്തിൽ ശ്രീനാരായണഗുരുവിന്റെ പാദസ്പർശത്താൽ പവിത്രമായ അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് മണ്ണ് മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രനന്ദ സ്വാമികൾ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്തിനു കൈമാറി വാർഡ് മെമ്പർ ശ്രീരാഗ്, യുവമോർച്ച ജില്ലാ സെക്രട്ടറി ഷിജു യുവമോർച്ച നേതാക്കളായ വിനോദ്,പദ്മകുമാർ എന്നിവർ പങ്കെടുത്തു. .
-

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 30) മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 30) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
-

ലോകഹൃദയ ദിനത്തോടനുബന്ധിച്ച് കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍ മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു
ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ എന്ന സന്ദേശവും വഹിച്ചുകൊണ്ടുള്ള വാക്കത്തോണ്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചലം ഐ പി എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം : കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ കവടിയാര്‍ ജംഗ്ഷനില്‍ നിന്നും കനകക്കുന്ന് വരെ മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ലോക ഹൃദയ ദിനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കാനായുള്ള ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ എന്ന സന്ദേശവും വഹിച്ചുകൊണ്ടുള്ള വാക്കത്തോണ്‍ തിരുവനന്തപുരം സിറ്റി…
-

ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനുംഎറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കിയത്. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയ്ക്ക് അവയവം മാറ്റിവയ്ക്കാനുള്ള അംഗീകാരം നല്‍കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്. ഒക്ടോബര്‍ മാസം…
-

റീജിയണൽ ക്യാൻസർ സെന്ററിനോട് ചേർന്ന് റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ
ഇത് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിനോട് (RCC) ചേർന്നുള്ള ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് കൗണ്ടർ ആണ്. ഇവിടെ ചികിൽസയ്ക്ക് വരുന്ന രോഗികൾക്കും കൂടെ വരുന്നവർക്കും എല്ലാം ഇവിടെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇവിടെ ചികിൽസ തേടി എത്തുന്ന രോഗികൾക്ക് സെക്കൻഡ് ക്ലാസ്സ് സ്ലീപ്പർ ടിക്കറ്റുകൾ സൗജന്യമാണ്. രോഗിയുടെ കൂടെ വരുന്ന ഒരാൾക്ക് 25% ചാർജ്ജ് മാത്രമേ ഈടാക്കുന്നുമുള്ളൂ. ആശുപത്രിയിലേയ്ക്ക് വരാനും തിരികെ പോകാനും ഉള്ള ടിക്കറ്റുകൾ ഇവിടെ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ…
-

ലോക ഹൃദയ ദിനം സെപ്റ്റംബര്‍ 29
സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനത്തില്ക്ക് നാം എത്തിചേര്‍ന്നിരിക്കയാണ്. ഹൃദ്രോഗം വര്‍ഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ 1 നിശബ്ദ കൊലയാളിയായി തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം. ഹൃദയ സംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തെ നമ്മുടെ ഉദ്ദേശം. പുതിയ സാഹചര്യത്തില്‍ ഹൃദയ സംരക്ഷണത്തിനായി നാം ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് അറിയാനും ശ്രദ്ധിക്കാനും നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനുമുള്ളതെന്ന്…
-

ഭാവിയിലേക്ക് കുതിപ്പിന് സിയാല്‍; 7 വന്‍ പദ്ധതികള്‍ മുഖ്യമന്ത്രി അനാവരണം ചെയ്യും
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ഇവയുടെ ഉദ്ഘാടനം. രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമിടല്‍ *കൊച്ചി: വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തി, അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികള്‍ക്കാണ്…
-

എം എസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ കെ. സുരേന്ദ്രൻ അനുശോചിച്ചു
വിടവാങ്ങിയത് ഭാരതത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച വ്യക്തിത്വം*ഭാരതത്തിൻ്റെ ഹരിതവിപ്ലവത്തിൻ്റെ ശിൽപ്പിയായ എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച സ്വാമിനാഥന് ജനങ്ങളുടെ മനസിലും വലിയ സ്ഥാനമാണുള്ളത്. ഭാരതത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ തന്നെ പട്ടിണി മാറ്റാൻ ജീവിതം ഒഴിഞ്ഞുവെച്ച അദ്ദേഹത്തിൻ്റെ വിയോഗം എല്ലാവർക്കും തീരാ നഷ്ടമാണ്. കുട്ടനാടിൻ്റെ പ്രത്യേകതകൾ മനസിലാക്കിയ സ്വാമിനാഥൻ കേരളത്തിന് നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നെന്നും…
-

ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ – ഹോമിയോപ്പതി സ്ഥാപനങ്ങള്‍ ദേശീയ നിലവാരത്തിലേക്ക്
ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും തെരഞ്ഞെടുക്കപ്പെട്ട പത്ത് ആയുഷ് ആരോഗ്യസ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ദേശീയ ആയുഷ് മിഷന്റെ സഹകരണത്തോടെ എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. സംസ്ഥാനത്താകെ 150 ആയുഷ് കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ മികവ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയധികം ആരോഗ്യസ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ച് വിലയിരുത്തല്‍ പ്രക്രിയയിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നും കോര്‍പ്പറേഷനിലെ നേമം വാര്‍ഡും കാട്ടാക്കട, വിതുര, ഒറ്റശേഖരമംഗലം, അരുവിപ്പുറം, പുല്ലമ്പാറ, കഠിനംകുളം ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ കേന്ദ്രങ്ങളും വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, ആനാട് ഗ്രാമപഞ്ചായത്തുകളിലെ ഹോമിയോപ്പതി കേന്ദ്രങ്ങളുമാണ്…
-

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി
1997 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ” കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാൻ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് എംഎൽഎ അഡ്വക്കേറ്റ് വി കെ പ്രശാന്ത് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ അധ്യക്ഷൻ ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസ്, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എൻ. കെ സുനിൽകുമാർ എന്നിവർ…
You May Have Missed












