Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
    , ,

    വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

    ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർഥന നടത്തിയത്. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി. ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർധനയടക്കം വേണ്ടി വന്നേക്കാമെന്നും…

    Continue Reading

  • പി.ആർ.ഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനൽ
    , , ,

    പി.ആർ.ഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനൽ

    ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ absoluteprism@gmail.com ൽ സെപ്റ്റംബർ 5നകം ലഭിക്കണം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും…

    Continue Reading

  • അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു
    ,

    അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന അക്ഷയ ലൊക്കേഷനുകളിലേക്ക് (1. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ച വീട്, 2. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചെറുന്നിയൂർ, 3. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കട്ടിംഗ്, 4. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാനക്കോട് ജംഗ്ഷൻ, 5. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷൻ, 6. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ മുക്കോലക്കൽ ജംഗ്ഷൻ, 7. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ അമരവിള) സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ…

    Continue Reading

  • കരിമണൽ ഖനന അഴിമതി സി ബി ഐ അന്വേഷിക്കണം
    , , ,

    കരിമണൽ ഖനന അഴിമതി സി ബി ഐ അന്വേഷിക്കണം

    കരിമണൽ ഖനന അഴിമതി സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ മുതിർന്ന കോൺഗ്രസ് നേതാവ് വി . എം . സുധീരൻ ഉദ്ഘാടനം ചെയ്യുന്നു . കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ് . സുരേഷ് കുമാർ , ജനറൽ കൺവീനർ ആർ . അർജ്ജുനൻ , തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ : യൂജിൻ . എച്ച് . പെരേര…

    Continue Reading

  • കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ
    , ,

    കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

    തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനാണ് കൈക്കൂലി വാങ്ങിയത്. അപേക്ഷകയായ സ്ത്രീയിൽ നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഗോപകുമാര്‍ പിടിയിലായത്.

    Continue Reading

  • ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം – സജി ചെറിയാൻ 23ന് നിർവഹിക്കും
    , , ,

    ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം – സജി ചെറിയാൻ 23ന് നിർവഹിക്കും

    കുട്ടികളിൽ കല, സാഹിത്യം, ശാസ്ത്രം, സിനിമ, മീഡിയ തുടങ്ങിയ വിവിധ മേഖലകളിൽ അവരവരുടെ അഭിരുചിക്കനുസരിച്ച് ഈ രംഗത്തെ പ്രമുഖരെ പരിശീലകരാക്കി കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കായി സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആർട്സ് ആക്കാദമി എന്ന പേരിൽ പരിശീലന കളരി ആരംഭിക്കുന്നു. 23ന് രാവിലെ 11 മണിക്ക് (ബുധൻ) മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

    Continue Reading

  • കഞ്ചാവ് കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു
    , ,

    കഞ്ചാവ് കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

    കഞ്ചാവ് കടത്തിയ പ്രതിക്ക് 14 വർഷം കഠിന തടവും ഒന്നരലക്ഷരൂപ പിഴയും വിധിച്ച് NDPS കോടതി.2020 സെപ്റ്റംബർ മാസം 2 ന് തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ വെങ്ങല്ലൂർ കരയിൽ കോലാനി വെങ്ങല്ലൂർ ബൈപാസ് റോഡിൽ വെങ്ങല്ലൂർ പാലത്തിന്റെ 200 മീറ്റർ മാറി പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഹോണ്ട Jazz കാറിൽ 51.050 കി.ഗ്രാം കഞ്ചാവും , 356 ഗ്രാം ഹാഷിഷ് ഓയിലും കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ നെയ്യാശ്ശേരി…

    Continue Reading

  • ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന
    , , , , ,

    ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന

    637 പരിശോധനകള്‍, 6 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോനകള്‍ നടത്തി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ…

    Continue Reading

  • ഓണം വാരാഘോഷം: മീഡിയാ സെന്റര്‍ പ്രവർത്തനം തുടങ്ങി
    , , , ,

    ഓണം വാരാഘോഷം: മീഡിയാ സെന്റര്‍ പ്രവർത്തനം തുടങ്ങി

    മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ മുഹമ്മദ് റിയാസും ചേർന്ന് ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പ് കനകക്കുന്നില്‍ തയ്യാറാക്കിയ മീഡിയാ സെന്റർ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി. ശിവൻ കുട്ടിയും വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസും ചേർന്ന് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പരിമിതി ഉണ്ടെങ്കിലും ഓണാഘോഷം ഭംഗിയായി തന്നെ നടത്തുമെന്ന് മന്ത്രി…

    Continue Reading

  • വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി
    , ,

    വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി

    എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകൻ ഡോ. പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കോളേജ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി എന്ന് റിപ്പോർട്ടിൽ പറയുന്നു. കോളേജ് ഭിന്നശേഷി സൗഹൃദമാക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. കോളേജ് കൗൺസിൽ റിപ്പോർട്ട് ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കും. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് ക്ലാസ് മുറിയിൽ വെച്ച് ചില വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസിൽ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!