Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി
    , ,

    വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി

    എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകൻ ഡോ. പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കോളേജ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രവർത്തി അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി എന്ന് റിപ്പോർട്ടിൽ പറയുന്നു. കോളേജ് ഭിന്നശേഷി സൗഹൃദമാക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. കോളേജ് കൗൺസിൽ റിപ്പോർട്ട് ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കും. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് ക്ലാസ് മുറിയിൽ വെച്ച് ചില വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസിൽ…

    Continue Reading

  • വാറ്റുചാരായവുമായി “ഷൂ രാജു” പിടിയിൽ
    , ,

    വാറ്റുചാരായവുമായി “ഷൂ രാജു” പിടിയിൽ

    കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിൻ്റെ നേതൃത്തിൽ കള്ളിക്കാട്, മൂഴിഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മൈലക്കര നിന്നും KL 20 N5433 എന്ന നമ്പരോടു കൂടിയ സ്കൂട്ടറിൽ നിന്നും കച്ചവടത്തിനായി കൊണ്ടുവന്ന ഒരു ലിറ്റർ ചാരായവുമായി കള്ളിക്കാട് കല്ലം പൊറ്റ സ്വദേശി ‘ഷൂ രാജു‘ എന്ന രാജുവിനെ അറസ്റ്റ് ചെയ്യുകയും ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കല്ലം പൊറ്റ ഒരു റബർ പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 25 ലിറ്റർ ചാരായം ,500 ലിറ്റർ കോട, വാറ്റു ഉപകരണങ്ങൾ എന്നിവ…

    Continue Reading

  • മുഖ്യമന്ത്രിയെ പ്രതീകാത്മകമായ വിചാരണ ചെയ്തു കോലവും കത്തിച്ചു
    , , ,

    മുഖ്യമന്ത്രിയെ പ്രതീകാത്മകമായ വിചാരണ ചെയ്തു കോലവും കത്തിച്ചു

    തിരുവനന്തപുരം: സി എം ആർ എല്ലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ 1.72 കോടി രൂപയെ കുറിച്ച് മൗനം പാലിക്കുന്നത് എന്ത് തന്ത്രമാണെന്ന് ആർ എസ് പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ചോദിച്ചു. അഴിമതി വിഷയങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനത്തിനെതിരെ ആർ എസ് പി പ്രവർത്തകർ നടത്തിയ പ്രതീകാത്മക കുറ്റ വിചാരണയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിൽ പിണറായിക്കെതിരെ യുദ്ധം തുടങ്ങിയിട്ടുണ്ട്. പാർട്ടിയും ഭരണവും പിണറായിയിലും മരുമകനിലും…

    Continue Reading

  • തുടർചികിത്സാ സഹായത്തിന് ഉയർന്ന പ്രായപരിധി ഒഴിവാക്കി: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    തുടർചികിത്സാ സഹായത്തിന് ഉയർന്ന പ്രായപരിധി ഒഴിവാക്കി: മന്ത്രി ഡോ. ആർ ബിന്ദു

    ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെന്റർ വ്യക്തികളുടെ തുടർ ചികിത്സാധനസഹായത്തിനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രായപരിധി 18നും 40നും മദ്ധ്യേ എന്നുള്ള മുൻ നിബന്ധന ഒഴിവാക്കി പകരം ’18 വയസ്സ് പൂർത്തിയായതും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരുമായ എല്ലാ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും’എന്ന് ദേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്- മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

    Continue Reading

  • വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി
    , , , ,

    വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

    വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിവാഹ പൂര്‍വ കൗണ്‍സലിംഗിന് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വിവാഹ രജിസ്ട്രേഷന്‍ സമയത്ത് പരിഗണിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷന്‍ സിറ്റിംഗിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണല്‍ ഓഫീസിലും കൗണ്‍സലിംഗ് സൗകര്യങ്ങളുണ്ട്. വനിത-…

    Continue Reading

  • ആദ്യമായി സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്
    , , , ,

    ആദ്യമായി സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്

    തിരുവനന്തപുരം: സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. സിവില്‍സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി സാധനങ്ങള്‍ ശേഖരിച്ചാണ് കിറ്റ് നല്‍കുക. ശര്‍ക്കര, ചായപ്പൊടി,പഞ്ചസാര, ചെറുപയര്‍ പരിപ്പ് തുടങ്ങിയ 8 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പും സിക്കള്‍സെല്‍ രോഗികളുടെ കൂട്ടായ്മയും ചേര്‍ന്ന് വരുന്ന വെള്ളിയും…

    Continue Reading

  • പ്രതിയുടെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാൻ മാധ്യമശ്രമം നടക്കുന്നുവെന്ന്‌ എം സ്വരാജ്‌
    ,

    പ്രതിയുടെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാൻ മാധ്യമശ്രമം നടക്കുന്നുവെന്ന്‌ എം സ്വരാജ്‌

    മലപ്പുറം തുവ്വൂരിൽ കൃഷിഭവൻ ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൽ അറസ്‌റ്റിലായ പ്രതിയുടെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാൻ മാധ്യമശ്രമം നടക്കുന്നുവെന്ന്‌ എം സ്വരാജ്‌. പ്രമുഖമാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ വന്ന വാർത്തകളിൽ എത്ര സമർത്ഥമായാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന്‌ മാധ്യമ വിദ്യാർത്ഥികളെങ്കിലും കണ്ടുപഠിക്കേണ്ടതാണെന്ന്‌ സ്വരാജ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.ഒരു മണ്ഡലം സെക്രട്ടറി വിഷ്‌ണുവിനെ “താൽക്കാലിക ജീവനക്കാരൻ വിഷ്‌ണു” വാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവർ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര…

    Continue Reading

  • ഓണം വാരാഘോഷം: കനകക്കുന്നില്‍ പായസമത്സരം
    , , ,

    ഓണം വാരാഘോഷം: കനകക്കുന്നില്‍ പായസമത്സരം

    ആഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഫുഡ് സ്റ്റാള്‍ ഉദ്ഘാടന ദിവസമായ ആഗസ്റ്റ് 24 ന് പായസ മത്സരം സംഘടിപ്പിക്കും. ഈ വര്‍ഷം അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പായസ മത്സരമാണ് നടത്തുക. ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് വൈകിട്ട് 4 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനം ഈ ചടങ്ങില്‍ വെച്ച് നല്‍കും. തിരുവനന്തപുരം…

    Continue Reading

  • യുവ വോട്ടർമാർക്കായി മെഗാ തിരുവാതിര
    , , ,

    യുവ വോട്ടർമാർക്കായി മെഗാ തിരുവാതിര

    വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്‌റ്ററൽ ലിറ്ററസി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ, കോളേജ് തലങ്ങളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ച് അവബോധം നടത്തും. ഇതിൻറെ ഭാഗമായി ഓഗസ്റ്റ് 23ന് നീറമൺകര എൻഎസ്എസ് കോളേജിലും ഓഗസ്റ്റ് 24ന് വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളജിലും മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. നാളെ എല്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും.

    Continue Reading

  • ഓണം വാരാഘോഷം: വൊളണ്ടിയർമാർക്ക് പരിശീലനം നൽകി
    , , , ,

    ഓണം വാരാഘോഷം: വൊളണ്ടിയർമാർക്ക് പരിശീലനം നൽകി

    ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് രൂപീകരിച്ച വൊളണ്ടിയർ കമ്മിറ്റിയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടന്ന ഓറിയന്റേഷൻ പരിപാടി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിന് ശേഷമുള്ള ഓണം ആത്മവിശ്വാസത്തോടെയാണ് ആഘോഷിക്കുന്നത്. ടൂറിസം ക്ലബിന്റെയും വൊളണ്ടിയർ കമ്മിറ്റിയുടെയും ഭാഗമായ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഓണത്തിനെ ലോകത്തിനാകെ പരിചയപ്പെടുത്തുകയും കേരളത്തിന്റെ മതനിരപേക്ഷത ലോകത്തെ അറിയിക്കുകയും…

    Continue Reading

error: Content is protected !!