Author: News Desk
-

ഇനി ലോകസഭാ തെരഞ്ഞെടുപ്പിനില്ലെന്ന് സൂചന നൽകി കെ മുരളീധരൻ
കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു.പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയാനുണ്ട്. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ജോലി പോകുന്ന അവസ്ഥയാണ്.പാവങ്ങളെ ഇപ്പോള്‍ സിപിഎമ്മിന് വേണ്ട. .ഇതിന് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും. കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരാംഗമാക്കാത്തതിലുള്ള കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എല്ലാം പറയുമെന്ന് അറിയിച്ച ചെന്നിത്തല അതൃപ്തി പറയാതെ പറഞ്ഞു.അതൃപ്തി മാധ്യമസൃഷ്ടിയെന്ന നേതാക്കളുടെ വാദങ്ങൾ…
-

കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഇഡി ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്‍റിന് മുന്നിൽ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി,സുധാകരനെ ചോദ്യം ചെയ്യുക.
-

ഔഷധിയുടെ മെഗാ അത്തപ്പൂക്കളമൊരുങ്ങി
ഈ ഓണത്തിന് സുഗന്ധവും ആരോഗ്യവും നേര്‍ന്നു കൊണ്ട് ഔഷധിയുടെ അത്തപ്പൂക്കളമൊരുങ്ങി. 125 ഓളം ഔഷധ ചേരുവകള്‍ ചേര്‍ത്താണ് മെഗാ ഔഷധ അത്തം ഒരുക്കിയത്. ഏറ്റവുമധികം ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ അത്തം എന്ന ലോക റെക്കോര്‍ഡും നേടി ഔഷധി. മെഗാ അത്തത്തിന് അഞ്ചു മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുണ്ട് . ഇലകള്‍, പൂവുകള്‍, കായകള്‍, മൊട്ടുകള്‍. വിത്തുകൾ, കുന്നിക്കുരു, കര്‍പ്പൂരം, വിവിധതരം പരിപ്പുകള്‍, തുരിശ്, തിപ്പലി, കുവപ്പൊടി, മലര്‍, തെങ്ങിന്‍പൂക്കുല, രുദ്രക്ഷം, ഇന്തുപ്പ്, താമര, നീലത്താമര, വയമ്പ്, രാമച്ചം,…
-

ജനാധിപത്യ കലാസാഹിത്യ വേദി സദ്ഭാവന ദിനമാചരിച്ചു
തിരുവനന്തപുരം : ജനാധിപത്യ കലാ സാഹിത്യ വേദി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജൻമദിനമായ ഓഗസ്റ്റ് 20 ന് സദ്ഭാവന ദിനാചരണം നടത്തി. തിരുവനന്തപുരം ജനറലാശുപത്രിക്ക് സമീപമുള്ള ഐക്കഫ് സെന്ററിൽ വച്ച് നടന്ന സമ്മേളനം അഡ്വ റ്റി. ശരത് ശരത് ചന്ദ്രപ്രസാദ് Ex. MLA ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കരിച്ചാറ നാദിർഷ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. ആർ തമ്പാൻ…
-

ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു.എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്.തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.
-

ദിലീപിന്റെ ആവശ്യം തള്ളി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.
-

പുതുപ്പള്ളി കളം തെളിഞ്ഞു. മത്സരിക്കാൻ ഏഴുപേർ
കോട്ടയം: പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ് (), ഷാജിസന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. നാല് അംഗീകൃത…
-

കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃക: വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്
കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നന്നായി പോകുന്ന പാസ്പോർട്ട് ഓഫീസ് പ്രവർത്തനമാണ് കേരളത്തിലുള്ളത്. കേരളത്തിലെ പാസ്പോർട്ട് ഓഫീസുകളുടെ പ്രവർത്തനം, ഏകോപനം എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ചകൾ നടത്തി. അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഏറ്റവും കുറവുള്ള പാസ്പോർട്ട് ഓഫീസുകൾ കേരളത്തിലാണെന്ന് ഔസഫ് സയിദ് പറഞ്ഞു. ഇവിടുത്തെ പോലീസ് സംവിധാനവും പാസ്പോർട്ട് ഓഫീസുകളും തമ്മിൽ നല്ല സഹകരണമുണ്ട്.കേരളത്തിലെ ഔദ്യോഗിക…
-
ആരാണ് സ്തുതിപാഠകർ?
സ്തുതിപാഠകരില്ലാതെ പ്രതികൂലികൾ ചൂഴവേ ഗതികെട്ടുഴലുമ്പോഴേമതിയിൽ ത്തെളിയൂ സ്വയം. തിരുവായ്ക്ക് എതിർ വായില്ല എന്ന് സദാ ഓർത്തുകൊണ്ട്, അങ്ങനെതന്നെ സർ, ആട്ടെ സർ, സാറു പറയുന്നതാണു ശരി, മറ്റാർക്കും കാര്യങ്ങളുടെ കിടപ്പു പിടികിട്ടീട്ടില്ല, എന്നൊക്കെ ഇടതടവില്ലാതെ മൊഴിഞ്ഞുകൊണ്ടിരിക്കുന്നവരാണ് സ്തുതിപാഠകർ; പണ്ടത്തെ രീതിയിലാണെങ്കിൽ ‘ജയ ജയ നാഗകേതനാ’ എന്നു പാടുന്നവർ; ഇന്നത്തെ മട്ടിലാണെങ്കിൽ “ഗോപാലകൃഷ്ണാ! നേതാവേ! ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലേ“- വിളിക്കാർ. ഇക്കൂട്ടർ നല്ല മനസ്സുറപ്പില്ലാത്തവരെ കടപുഴക്കിക്കളയും. അവർ വർണിക്കും മട്ടിലുള്ള ധീരശൂരപരാക്രമിയാണ് താൻ എന്ന് അത്തരം…
-

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് രാജ്യത്തെ ഏറ്റവും മികച്ചതായി: മന്ത്രി ഡോ ആർ ബിന്ദു
രണ്ടു വർഷം കൊണ്ട് തന്നെ കേരള മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് രാജ്യത്തെ ഏറ്റവും മികച്ച ഫെലോഷിപ്പുകളിൽ ഒന്നായി മാറിക്കഴിഞ്ഞുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (രണ്ടാം എഡിഷൻ) വിതരണ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും അഭിമാനകരമായ പദ്ധതികളിൽ ഒന്നാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്. കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി വകുപ്പ് ആവിഷ്കരിക്കുന്ന നാനാവിധ പദ്ധതികളിൽ…
You May Have Missed










