Author: News Desk
-

ഗണേശോത്സവ ഘോഷയാത്ര നഗരത്തെ ഭക്തിസാന്ദ്രമാക്കി
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 16 ന് ആരംഭിച്ച ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള ഗണേശ വിഗ്രഹ ഘോഷയാത്ര തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കി. ജില്ലയിലെ 208 കേന്ദ്രങ്ങളിലും നൂറുകണക്കിന് വീടുകളിലും പ്രതിഷ്ഠ നടത്തിയ ഗണേശ വിഗ്രഹങ്ങള്‍ ചെറുഘോഷയാത്രകളായി വൈകുന്നേരം മൂന്നു മണിയോടുകൂടി പഴവങ്ങാടി ഗണപതിക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. കിളിമാനൂരില്‍ നിന്നും ആരംഭിച്ച് വെഞ്ഞാറമൂട് വെമ്പായം വട്ടപ്പാറ വഴിയും വര്‍ക്കലയില്‍ നിന്നും ആരംഭിച്ച് ആറ്റിങ്ങല്‍ വഴി കഴക്കൂട്ടത്തെത്തി പോത്തന്‍കോട് നിന്ന് ആരംഭിച്ച് കഴക്കൂട്ടത്തെത്തിയ ഘോഷയാത്രയുമായി…
-

പൂക്കളമിട്ടും ഊഞ്ഞാലാടിയും മന്ത്രിമാര്‍; ഉത്സവ പ്രതീതിയില്‍ ഫെസ്റ്റിവല്‍ ഓഫീസ് തുറന്നു
പൂക്കളം തീര്‍ത്തും ഊഞ്ഞാലാടിയും ഇത്തവണത്തെ ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് മന്ത്രിമാര്‍. ടൂറിസം വകുപ്പ് ഡയറക്ട്രേറ്റില്‍ സജ്ജമാക്കിയ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങാണ് മന്ത്രിമാരുടെ ആഘോഷ വേദിയായത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. എ. മുഹമ്മദ് റിയാസ്, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. ടൂറിസം ഡയറക്ട്രേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ആന്റണി രാജുവും ആടി. എം.എല്‍എ മാരായ വി. ജോയി, ജി.…
-

സാക്ഷിയെ, പ്രതി കുത്തി വീഴ്ത്തി
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. വീടുകയറി ആക്രമണം നടത്തിയ കേസിൽ വിചാരണക്കെത്തിയ സാക്ഷിയെ, പ്രതി കുത്തി വീഴ്ത്തി. എറണാകുളം സ്വദേശി നിധിനാണ് കുത്തേറ്റത്. പേരൂർക്കട സ്വദേശിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രതി വീണ്ടും അതിക്രമം നടത്തിയത്. കോടതി കോമ്പൗണ്ടിനുള്ളിൽ വച്ച് പ്രതിയായ വിമൽ, സാക്ഷി നിധിന്റെ പിറകിൽ കുത്തുകയായിരുന്നു. സാക്ഷി പറയാൻ വന്നതിലുള്ള വിദ്വേഷമാണ് പ്രകോപനമായത്. പരിക്കേറ്റ സാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-

ഇന്ത്യന്‍ കോഫീ ഹൌസ് ബോണസ് തർക്കം ഒത്തു തീർപ്പായി
ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് /ഉത്സവബത്ത തർക്കം ഒത്തു തീർപ്പായി. പതിനഞ്ച് വർ്ഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 മുതൽ 25 വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 11000 രൂപയും അതിൽ കൂടുതൽ സർവീസ് ഉള്ള വർക്ക് 13000 രൂപയും ബോണസ് / ഉത്സവ ബത്തയായി ലഭിക്കും. അഡിഷണൽ ലേബർ കമ്മിഷണർ (ഐ ആർ ) കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം.…
-

ഭരണഭാഷ സേവന പുരസ്‌കാരം: അവസാന തിയതി സെപ്റ്റംബർ 15
രണ രംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3 വിഭാഗത്തിൽപെട്ട ടൈപ്പിസ്റ്റ് /കമ്പ്യൂട്ടർ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാന ഭരണ സേവന പുരസ്‌കാരങ്ങളും എല്ലാ വിഭാഗത്തിൽപെട്ട ജീവനക്കാരെയും പരിഗണിക്കുന്ന ഗ്രന്ഥരചന പുരസ്‌കാരവും (സംസ്ഥാനതലം) ക്ലാസ് 3 വിഭാഗത്തിൽപെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണ ഭാഷ സേവന പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ക്ലാസ് 1,2,3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3…
-

ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി; ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഓണം ഒരുമയുടെ ഈണം’ എന്നതാണ് ഇത്തവണത്തെ പ്രമേയം; ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികള്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. എ. മുഹമ്മദ് റിയാസും അറിയിച്ചു. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന വിവിധ ഓണാഘോഷ സംഘാടക സമിതികളുടെ യോഗത്തിന്…
-

കേരളത്തിൽ സമ്പൂർണ്ണ ഭരണ സ്തംഭനമെന്ന് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ഭരണ സ്തംഭനമാണ്. പൊതു വിതരണ സമ്പ്രദായം അപ്പാടെ തകർന്നു. ആശുപത്രികളിൽ ഓപ്പറേഷൻ മാറ്റിവയ്ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇതിന്റെ കൂട്ടത്തിലാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ദിനേന പുറത്തു വരുന്നത്. അതും വളരെ ശാസ്ത്രീയമായ അഴിമതി. 2014 ൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മകൾ ഒരു സോഫ്റ്റ് വെയർ സ്ഥാപനം ആരംഭിക്കുകയും 2016 നു ശേഷം നിരവധി സ്ഥാപനങ്ങളുടെ ഓർഡർ കിട്ടുകയും ഈ സ്ഥാപനം കുതിച്ചുയരുകയും ചെയ്തു. CMRL കമ്പനിയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനവുമായി…
-

അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളും, എസ് പി സി യൂണിറ്റും
ഇന്ത്യയിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന G20 ഉച്ചകോടിക്ക് മുന്നോടിയായി ഐക്യ രാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനും അവസരം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻ നിർത്തി #IAm_The_Solution എന്ന ബാനറിൽ നടത്തി വരുന്ന വിവിധ പദ്ധതികൾ വിശദീകരിക്കുന്നതിനാണ് ക്ഷണം ലഭിച്ചത്.സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് പ്രവർത്തനങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടത്.ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം…
-

ആയിരവല്ലിയിൽ വീണ്ടും മുങ്ങിമരണം
ഇന്ന് (20-08-2023) വീണ്ടും വട്ടിയൂർക്കാവ് ആയിരവല്ലി പുഴയിൽ നിന്നും ഫയർ ഫോഴ്സ് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് വൈകിട്ട് 3.30 മണിക്ക് ആയിരവല്ലി ക്ഷേത്ര കടവിൽ ആളകപ്പെട്ടു എന്നറിയിച്ചതിനെതുടർന്ന്‍ തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്നും ഗ്രേഡ് ASTO ശ്രീ ജയകുമാറിന്റെ നേതൃത്വത്തിൽ crew പുറപ്പെടുകയും പുഴയിൽ വീണ അനന്ദു (21) എന്നയാളെ ഫ്രീ ഡൈവിലൂടെ സേന ഉടൻ തന്നെ മുങ്ങിയെടുക്കുകയും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ നഷ്ടപ്പെട്ടു. അഖിൽ, ശ്രീമോൻ, അർജുൻ എന്നീ കൂട്ടുകാരോടൊപ്പം പുഴയിൽ…
You May Have Missed











