ആയിരവല്ലിയിൽ വീണ്ടും മുങ്ങിമരണം

ഇന്ന് (20-08-2023) വീണ്ടും വട്ടിയൂർക്കാവ് ആയിരവല്ലി പുഴയിൽ നിന്നും ഫയർ ഫോഴ്സ് ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

ഇന്ന് വൈകിട്ട് 3.30 മണിക്ക് ആയിരവല്ലി ക്ഷേത്ര കടവിൽ ആളകപ്പെട്ടു എന്നറിയിച്ചതിനെതുടർന്ന്‍ തിരുവനന്തപുരം ഫയർസ്റ്റേഷനിൽ നിന്നും ഗ്രേഡ് ASTO ശ്രീ ജയകുമാറിന്റെ നേതൃത്വത്തിൽ crew പുറപ്പെടുകയും പുഴയിൽ വീണ അനന്ദു (21) എന്നയാളെ ഫ്രീ ഡൈവിലൂടെ സേന ഉടൻ തന്നെ മുങ്ങിയെടുക്കുകയും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ നഷ്ടപ്പെട്ടു.

അഖിൽ, ശ്രീമോൻ, അർജുൻ എന്നീ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ പോയതായിരുന്നു അനന്ദു. ഈഴക്കോട് മുക്കോല സ്വദേശിയാണ് അനന്ദു.

STO രാമമൂർത്തി യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO ജയകുമാർ, ഫയർമന്മാരായ അരുൺ കുമാർ, രതീഷ്, ഷിജു സാം, ദിനുമോൻ, വിജിൻ (fro(d)) എന്നിവരാണ് ഈ ധൗത്യത്തിൽ പങ്കെടുത്തത്.

error: Content is protected !!